Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വ്യാജവാര്‍ത്ത പോയ പോക്ക്... ചലച്ചിത്ര താരം ഷക്കീല മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം; വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയത് കേരളത്തില്‍ നിന്നുള്ളവര്‍; കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെ സന്തോഷമുണ്ടെന്ന് ഷക്കീല

30 JULY 2021 09:05 AM IST
മലയാളി വാര്‍ത്ത

ജീവിച്ചിരിക്കുന്ന ആള്‍ക്കാരെ കൊല്ലാന്‍ സോഷ്യല്‍ മീഡിയ മിടുക്കരാണ്. എത്ര താരങ്ങളേയാ അവര്‍ കൊന്നത്. അവസാനം ജീവനോടെ താരങ്ങള്‍ വന്ന് പറഞ്ഞാലും അത് വ്യാജമാണെന്ന് പ്രചരിക്കുന്ന കാലമാണ്. അടുത്തിടെ ജനാര്‍ദ്ദനന് പിന്നാലെ ഇപ്പോള്‍ ഷക്കീലയും മരിച്ചുവെന്ന വ്യാജവാര്‍ത്തയാണ് കത്തിപ്പടര്‍ന്നത്.

ഷക്കീല മരണമടഞ്ഞതായി സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ വ്യാജ പ്രചാരണമാണ് നടന്നത്. വ്യാജ സന്ദേശം വന്നതിന് പിന്നാലെ ട്വിറ്ററില്‍ പ്രതികരണവുമായി നടി എത്തി. കേരളത്തില്‍ നിന്നൊരാള്‍ സമൂഹമാദ്ധ്യമത്തില്‍ താന്‍ മരിച്ചതായി പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെടുത്തി. താന്‍ പൂര്‍ണ ആരോഗ്യവതിയാണ്, സന്തോഷവതിയുമാണെന്ന് ഷക്കീല പ്രതികരിച്ചു.

 



വ്യാജ സന്ദേശം പ്രചരിച്ചയുടന്‍ നിരവധി പേര്‍ ഫോണുകളിലും മെസേജുകളിലൂടെയും വിളിച്ചന്വേഷിച്ചു. കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെ സന്തോഷമുണ്ടെന്ന് ഷക്കീല പ്രതികരിച്ചു. ആ വാര്‍ത്ത നല്‍കിയയാളോടും താന്‍ നന്ദി പറഞ്ഞ നടി 'അയാള്‍ കാരണമാണ് നിങ്ങളെന്നെ ഓര്‍ത്തത്' എന്ന് പ്രതികരിച്ചു.

മുന്‍പ് നടന്‍ ജനാര്‍ദ്ദനനെക്കുറിച്ചും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജ ചരമവാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് ആരാധകര്‍ പിന്നാലെ അറിയിച്ചു.


ദക്ഷിണേന്ത്യയിലെ പ്രശസ്ത ചലച്ചിത്ര നടിയാണ് ഷക്കീല. സി. ഷക്കീല ബീഗം എന്നാണ് മുഴുവന്‍ പേര്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 110 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ഷക്കീല. തുടക്കത്തില്‍ അഡള്‍ട്ട്‌സ് ഓണ്‍ലി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

1990 കളില്‍ മലയാളം തമിഴ് ചിത്രങ്ങളിലൂടെയായിരുന്നു രംഗപ്രവേശം. മാദക വേഷങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. 1977ല്‍ മദ്രാസിലാണ് ജനനം. സില്‍ക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേള്‍സ് എന്ന തമിഴ് സിനിമയില്‍ വേഷം ചെയ്തുകൊണ്ട് പതിനെട്ടാം വയസ്സിലാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങുന്നത്. ഇളമനസ്സേ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തോടെ മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി മലയാളത്തില്‍ അഭിനയിച്ച കിന്നാരത്തുമ്പികള്‍ എന്ന ചലച്ചിത്രം വന്‍ വിജയമായിരുന്നു.

 

 



ഒട്ടേറെ മലയാളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കിന്നാരത്തുമ്പികള്‍, ഡ്രൈവിംഗ് സ്‌കൂള്‍, സിസ്റ്റര്‍ മരിയ തുടങ്ങിയതില്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരം ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ കുറഞ്ഞതോടെ ഇവര്‍ മുഖ്യധാരാ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങി. തമിഴിലായിരുന്നു കൂടുതലും. മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. തേജാഭായി ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിലും അഭിനയിച്ചു.

ഞാന്‍ നിങ്ങളുടെ രാത്രിയുടെ ഭാഗമയിരുന്നു എന്ന പേരില്‍ ആത്മകഥയും ഷക്കീല പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാന്‍സ്ജന്‍ഡര്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള അഭയകേന്ദ്രം അതിലൊന്നാണ്.

 



അടുത്തിടെ ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നതും വാര്‍ത്തയായി. തമിഴ്‌നാട് കോണ്‍ഗ്രസിന്റെ മനുഷ്യാവകാശ വിഭാഗത്തിലാണ് ഷക്കീലയുടെ പ്രവര്‍ത്തനം. തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന ഷക്കീല നിലവില്‍ സിനിമാ തിരക്കുകള്‍ ഇല്ലാതെ ചെന്നൈയില്‍ താമസിച്ച് വരികയാണ്. അതിനിടെയാണ് വ്യാജ മരണവാര്‍ത്ത.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (10 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (37 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (52 minutes ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (8 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (8 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (11 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (12 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (12 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (12 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends