കലാതിലക മോഹികള്‍ ശ്രദ്ധിക്കുക... അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കുമത്രെ:- വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ ട്രോളി ജോയ് മാത്യു
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ ട്രോളി ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റ്. 'കലാതിലക മോഹികള്‍ ശ്രദ്ധിക്കുക, അടുത്തവര്‍ഷം മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കുമത്രെ' എന്നാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നത്.
നിയമസഭ കയ്യങ്കാളിക്കേസില് വി ശിവന് കുട്ടിയുടെ പങ്ക് കൃത്യമായി തെളിഞ്ഞതോടെ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നുണ്ട്.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും എ ബി വി പി പ്രവര്‍ത്തകരുമെല്ലാം വലിയ പ്രതിഷേധങ്ങളിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
ശിവന്‍കുട്ടിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നാണ് രാഷ്ട്രീയ വിമര്‍ശകരുടെ വാദം.
https://www.facebook.com/Malayalivartha