Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

തുറന്ന് പറഞ്ഞ് ഷെര്‍ലിന്‍... ജയിലിലായ രാജ് കുന്ദ്രയ്ക്ക് എതിരെ പീഡന ആരോപണവുമായി ഷെര്‍ലിന്‍ ചോപ്ര; രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചു; ശില്‍പ ഷെട്ടിയുമായുള്ള ബന്ധം സങ്കീര്‍ണമാണെന്നും മിക്കപ്പോഴും സമ്മര്‍ദത്തിലായിരുന്നുവെന്നും രാജ് കുന്ദ്ര പറഞ്ഞിരുന്നു

30 JULY 2021 09:55 AM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിനെ എങ്ങനേയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ശില്‍പ ഷെട്ടി. അതേസമയം നീലച്ചിത്ര നിര്‍മാണക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ ലൈംഗിക ആരോപണവുമായി നടി ഷെര്‍ലിന്‍ ചോപ്ര എത്തിയത് കുരുക്കായി. 2019 മാര്‍ച്ചില്‍ രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഷെര്‍ലിന്‍ ചോപ്ര ആരോപിക്കുന്നത്.

2019 ന്റെ തുടക്കത്തില്‍, രാജ് കുന്ദ്ര എന്റെ ബിസിനസ് മാനേജരെ 'ഷെര്‍ലിന്‍ ചോപ്ര ആപ്' എന്ന ആശയവുമായി ബന്ധപ്പെട്ട് വിളിച്ചു. സമൂഹമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കം സൗജന്യമാണെന്നും എന്നാല്‍ ഒരു കസ്റ്റമൈസ്ഡ് ആപ് വഴി പണം സമ്പാദിക്കാമെന്നു പറഞ്ഞു. 2019 മാര്‍ച്ച് 27 ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം, ഒരു വാചകത്തെച്ചൊല്ലി രൂക്ഷമായ തര്‍ക്കമുണ്ടായി. തുടര്‍ന്ന് രാജ് കുന്ദ്ര എന്റെ വീട്ടില്‍ മുന്നറിയിപ്പില്ലാതെ വന്നു. ഞാന്‍ എതിര്‍ത്തുവെങ്കിലും രാജ് കുന്ദ്ര എന്നെ ചുംബിക്കാന്‍ തുടങ്ങി. സംഭ്രമിച്ച ഞാന്‍ രാജ് കുന്ദ്രയെ തള്ളിയിട്ട് വാഷ്‌റൂമിലേക്ക് ഓടിക്കയറിയതായി ഷെര്‍ലിന്‍ പറഞ്ഞു.

ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയുമായുള്ള ബന്ധം സങ്കീര്‍ണമാണെന്നും മിക്കപ്പോഴും സമ്മര്‍ദത്തിലായിരുന്നുവെന്നും രാജ് കുന്ദ്ര തന്നോട് പറഞ്ഞതായി ഷെര്‍ലിന്‍ അവകാശപ്പെട്ടു. ലൈംഗിക പീഡനക്കേസില്‍ 2021 ഏപ്രിലില്‍ ഷെര്‍ലിന്‍, രാജ് കുന്ദ്രയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു.

 


രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട നീലച്ചിത്രനിര്‍മാണക്കേസില്‍ മുംബൈ െ്രെകംബ്രാഞ്ചിനു മൊഴിനല്‍കാന്‍ എത്തിയപ്പോഴാണ് ഷെര്‍ലിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കേസില്‍ തനിക്കു കുറേ കാര്യങ്ങള്‍ അന്വേഷണ സംഘത്തെ അറിയിക്കാനുണ്ടെന്ന് നടി നേരത്തേ പറഞ്ഞിരുന്നു.

ഇതിനിടെ രാജ് കുന്ദ്രയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തനിക്കെതിരെ മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

അതേസമയം അശ്ലീല ചിത്ര നിര്‍മാണത്തിന്റെ പേരില്‍ വ്യവസായി രാജ് കുന്ദ്ര പിടിയിലായതിനു പിന്നാലെ ബോളിവുഡില്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന അശ്ലീല ചിത്രങ്ങളുടെ നിര്‍മാണവും വിതരണം സംബന്ധിച്ചുള്ള ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്. എഴുപതോളം ചിത്രങ്ങള്‍ കുന്ദ്രയുടെ പക്കലുണ്ടെന്നും അവ ഹോട്‌ഷോട്‌സ് എന്ന ആപ്പിലൂടെയാണ് പ്രചരിപ്പിച്ചിരുന്നതെന്നും വെളിപ്പെടുത്തലുകള്‍ ഉണ്ടായി. എന്നാല്‍ ഇതിനു മുന്‍പും ശേഷവും ഇത്തരത്തിലുള്ള ചിത്രങ്ങളും ആപ്പുകളും ബോളിവുഡില്‍നിന്ന് ഉണ്ടായിട്ടുണ്ട്. അവയ്ക്കു ചുക്കാന്‍ പിടിച്ചവരില്‍ പലരും ബോളിവുഡിലെ പ്രമുഖരാണു താനും. ഇവരിലേക്ക് അന്വേഷണം നീളുകയാണെങ്കില്‍ ആദ്യം പിടിക്കപ്പെടുക ബോളിവുഡ് നിര്‍മാതാവ് ഏക്ത കപൂറും നടി പൂനം പാണ്ഡെയും ആയിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ബോളിവുഡ് സൂപ്പര്‍ താരം ജിതേന്ദ്രയുടെയും ശോഭ കപൂറിന്റെയും മകളും നടന്‍ തുഷാര്‍ കപൂറിന്റെ സഹോദരിയുമായ ഏക്ത കപൂര്‍, ബോളിവുഡിലെ എണ്ണം പറഞ്ഞ നിര്‍മാതാക്കളില്‍ ഒരാളാണ്. അഡല്‍ട്ട് കോമഡി വിഭാഗത്തിലും ഏക്ത നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതിന്റെ അടുത്ത പടി എന്നോണമാണ് ആള്‍ട്ട് (എഎല്‍ടി) ബാലാജി എന്ന പേരില്‍ ഒരു ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്.

യാതൊരു തരത്തിലുള്ള സെന്‍സറിങ്ങും ഇല്ലാതെ അഡല്‍ട്ട് ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതായിരുന്നു ആള്‍ട്ട് ബാലാജിയുടെ പ്രഥമ ലക്ഷ്യം. മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളെക്കാള്‍ കുറഞ്ഞ തുകയാണ് പ്രേക്ഷകരില്‍നിന്ന് ഈടാക്കിയിരുന്നതെന്നതും ആള്‍ട്ട് ബാലാജിക്ക് പ്രേക്ഷകരെ ലഭിക്കുന്നതിനു സഹായകരമായി.

ഏക്ത കപൂറിന്റേത് ഒരു ഒടിടി പ്ലാറ്റ്‌ഫോം ആയിരുന്നെങ്കില്‍ വെറുമൊരു മൊബൈല്‍ ആപ് വഴി ഈ രംഗത്ത് തരംഗമുണ്ടാക്കിയ ആളാണ് പൂനം പാണ്ഡെ. രാജ് കുന്ദ്രെയുടെ അറസ്റ്റോടെ ഇവരെല്ലാം പേടിച്ചിരിക്കുകയാണ്.

 

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (7 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (34 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (49 minutes ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (8 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (8 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (11 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (12 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (12 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (12 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends