ജോലിക്കിടെ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് വീണ് കെ.എസ്.ഇ.ബി കരാര്‍ത്തൊഴിലാളിക്ക് ദാരുണാന്ത്യം
ജോലിക്കിടെ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് വീണ് കെ.എസ്.ഇ.ബി കരാര്‍ത്തൊഴിലാളിക്ക് ദാരുണാന്ത്യം. കൂത്താളി സ്വദേശിയായ കെ.എസ്.ഇ.ബി കരാര്‍ത്തൊഴിലാളി ജോലിക്കിടെ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് വീണാണ് മരിച്ചത്.
കൂത്താളി ആശാരിമുക്ക് വടക്കേ മൊട്ടമ്മല്‍ രാകേഷ് (36) ആണ് മരിച്ചത്. മണിയൂര്‍ താഴപൊയില് മുക്കില്‍ പുതിയ ട്രാന്സ്ഫോര്മറിന്മേല് ജോലിയിലിരിക്കെയാണ് വീണത്.
തുടര്‍ന്ന് കക്കട്ടിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നേരത്തേ കോണ്‍ക്രീറ്റ് ജോലിക്കാരനായിരുന്നു. കോവിഡ് പ്രതിസന്ധിമൂലം തൊഴില്‍ കുറഞ്ഞതോടെ വൈദ്യുതിക്കരാറുകാരനൊപ്പം ജോലിക്കെത്തിയതാണ്.
കക്കട്ടില്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് പരിധിയിലാണ് മണിയൂര്‍. കടിയങ്ങാട് വിളയാറ മീത്തല്‍ നാണു (ആശാന്) വിന്റെയും രാധയുടെയും മകനാണ്. ഭാര്യ വിനയ. സഹോദരങ്ങള്‍: രേഖ, രാജേഷ് (ബംഗലുരു )
"
https://www.facebook.com/Malayalivartha