Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അഭിഭാഷകരിലും ബന്ധു നിയമനം: കാല്‍കാശിന്റെ ഫലമുണ്ടോ എന്ന് കണ്ടറിയാം!

30 JULY 2021 11:17 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ ജോലികള്‍ക്ക് സംവരണം നല്‍കുന്നത് പോലെ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും സംവരണം! സര്‍ക്കാര്‍ ജോലികളില്‍ സംവരണം ലഭിക്കണമെങ്കില്‍ സര്‍വീസിലുള്ള ഉറ്റവര്‍ മരിക്കണം. ഇല്ലെങ്കില്‍ രോഗം വന്ന് അവര്‍ കിടപ്പിലാവണം. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ കാര്യത്തില്‍ ഇതൊന്നും ബാധകമല്ല.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സഹോദരി വിദ്യാ കുര്യാക്കോസ്, ബിനോയ് വിശ്വത്തിന്റെ മകള്‍ സൂര്യ ബിനോയ് , ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ സഹോദര പുത്രി തുഷാര ജെയിംസ് തുടങ്ങിയവരാണ് സര്‍ക്കാര്‍ പട്ടികയില്‍ ഇടം നേടിയത്.

 



സര്‍ക്കാര്‍ അഭിഭാഷകരുടെ കഴിവുകേടാണ് ഹൈകോടതിയിലും സുപ്രീംകോടതിയിലും കേസുകള്‍ തോല്‍ക്കാന്‍ കാരണമെന്ന് എല്ലാവര്‍ക്കുമറിയാം. സര്‍ക്കാര്‍ അഭിഭാഷകര്‍ നിലവിലുള്ളപ്പോഴാണ് കേസുകള്‍ മറ്റ് അഭിഭാഷകരെ സര്‍ക്കാര്‍ ഏല്‍പ്പിക്കുന്നത്.

നിലവിലുള്ള സര്‍ക്കാര്‍ അഭിഭാഷകരില്‍ മൂന്നിലൊന്നുപേരെ നിലനിര്‍ത്തിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഹൈക്കോടതിയിലെ അഭിഭാഷകരെ നിയമിച്ചിരിക്കുന്നത്.

 



പുതുതായി ജി.പി. മാരായി നിയമിക്കപ്പെട്ടവരില്‍ ചിലര്‍ ഹൈക്കോടതിയില്‍ത്തന്നെ പുതുമുഖങ്ങളാണ്. രണ്ടുതവണയിലേറെ സര്‍ക്കാര്‍ അഭിഭാഷകരായവരെ മാറ്റി പുതിയ ആളുകള്‍ക്ക് അവസരം നല്‍കുമെന്നു പറഞ്ഞിരുന്നെങ്കിലും ചിലരുടെ കാര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയിലെ സ്വാധീനം പ്രധാന മാനദണ്ഡമായി മാറിയെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

സി.പി.ഐ.യുടെ അക്കൗണ്ടില്‍ 15 പേരാണ് ഇത്തവണ സര്‍ക്കാര്‍ അഭിഭാഷകരായിരിക്കുന്നത്. കഴിഞ്ഞതവണ 17 പേരാണ് സി.പി.ഐ.ക്കുണ്ടായിരുന്നത്. കേരള കോണ്‍ഗ്രസ് 5, എന്‍.സി.പി. 3 എന്നിങ്ങനെയാണ് ജി.പി.മാരുടെ വീതംവെപ്പ്.

ലക്ഷങ്ങള്‍ ചെലവഴിച്ച് സുപ്രീം കോടതി അഭിഭാഷകരെ എത്തിച്ചിട്ടും നിര്‍ണ്ണായക കേസുകളില്‍ സര്‍ക്കാര്‍ തോല്‍ക്കുന്നത് എങ്ങനെയാണെന്ന് കഴിഞ്ഞ സര്‍ക്കാറിന്റെ ഒടുവില്‍ ലൈഫ് മിഷന്‍ കേസില്‍ സി ബി ഐ അന്വേഷണത്തിന് അനുകൂലമായി കേരള ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് ഹൈകോടതിയിലെ കേസു നടത്തിപ്പില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. നിയമ വകുപ്പ് മന്ത്രിയെയാണ് മുഖ്യമന്ത്രി പ്രതികൂട്ടില്‍ നിര്‍ത്തുന്നത്.

അങ്ങനെയാണ് സര്‍ക്കാറിനെതിരായ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ രൂപീകരിച്ച നിയമകാര്യസെല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സമിതി പ്രവര്‍ത്തിച്ചിരുന്നത്.

 



സര്‍ക്കാറിനെതിരെ ഹൈക്കോടതിയിലെത്തിയ പ്രമാദമായ കേസുകളിലെല്ലാം സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകരെയാണ് എത്തിച്ചിരുന്നത്. സ്പ്രിംക്ലര്‍, പെരിയ, ഏറ്റവും ഒടുവില്‍ ലൈഫ് മിഷന്‍ ക്രമക്കേട് കേസുകളില്‍ സമാന സാഹചര്യം ഉണ്ടായി. മരട് വിഷയത്തില്‍സുപ്രീം കോടതിയില്‍ ഹാജരായത് ഹാരിഷ് സല്‍വയായിരുന്നു. പ്രതിഫലം നല്‍കിയത് 30 ലക്ഷം.

അതേ സമയം സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ 140 അഭിഭാഷകരാണ് കേരള ഹൈക്കോടതിയിലുള്ളത്. ഇതില്‍ 65000 രൂപ മാസശമ്പളമുള്ള 56 സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ ഉണ്ട്. 22 സ്പഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ വേറെ.ഇവര്‍ക്കെല്ലാം ചേര്‍ത്ത് സര്‍ക്കാര്‍ മാസം നല്‍കുന്നത് ഒന്നര കോടി രൂപ.ഇതിനിടെ പിണറായിയുടെ വിശ്വസ്തനായ എ വേലപ്പന്‍ നായരെ ഒരു ലക്ഷത്തിലേറെ നല്‍കി ഹൈക്കോടതിയില്‍ സ്പഷ്യല്‍ ലയ്‌സന്‍ ഓഫീസറാക്കി. ഷുഹൈബ് വധക്കേസ് വാദിക്കാന്‍ മിനിറ്റിന് ലക്ഷങ്ങള്‍ വിലയുള്ള അമരേന്ദര്‍ ശരണിനെയും വിജയ് ഹന്‍സാരിയെ എത്തിച്ചു. 56 ലക്ഷം പ്രതിഫലം നല്‍കി. എന്നിട്ടും തോറ്റു. അട്ടപ്പാടി സ്വദേശി മധുവിനെ കൊന്നപ്പോള്‍ സ്പഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ പണമില്ലെന്ന് പറഞ്ഞ സര്‍ക്കാരാണ് ഇത് ചെയ്തത് . സോളാര്‍ കേസിനായി ഹാജരായത് മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ്. ഒരു സിറ്റിംഗിന് 20 ലക്ഷമാണ് നല്‍കിയത്.

 



നിയമ വിദഗ്ധരായ നിരവധി അഭിഭാഷകര്‍ സര്‍ക്കാറിന് കീഴില്‍ ഉള്ളപ്പോഴാണ് കോടികളുടെ ഈ അധിക ചെലവ്. കേസുകളിലാകട്ടെ സര്‍ക്കാറിന് തിരിച്ചടിയുണ്ടായി. ഇതിന് പുറമെയാണ് സാമ്പത്തിക ബാധ്യതയുടെ പേരിലുള്ള വിമര്‍ശനം. ലൈഫ് ക്രമക്കേടില്‍ സുപ്രീംകോടതി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അഞ്ച് മിനുട്ട് ഓണ്‍ലൈന്‍ വഴി ഹാജരായതിന് നല്‍കേണ്ടിവന്നത് 11 ലക്ഷം രൂപയാണെന്നാണെന്നാണ് സൂചന.

ഈ സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്താണ് കേസുകളുടെ മോല്‍നോട്ടത്തിനും, കാര്യക്ഷമത ഉറപ്പാക്കാനും മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ നിയമകാര്യസെല്‍ തുടങ്ങിയത്. ഹൈക്കൗോടതിയിലെ വിജിലന്‍സ് സ്‌പെഷ്യല്‍ പ്ലീഡര്‍ എ രാജേഷിനാണ് സമിതിയുടെ ചുമതല, അധിക ചുമതലയാണ് നല്‍കിയത്. അതിനാല്‍ സാമ്പത്തിക ബാധ്യതയാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്ക് നിയമ ഉപദേഷ്ടാവുണ്ട് ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല.



ഏതായാലും പുതിയ ആശ്രിത നിയമനത്തിന്റെ ഫലം വൈകാതെ മനസിലാവും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (5 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (32 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (47 minutes ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (8 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (8 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (11 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (12 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (12 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (12 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends