Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഇന്ത്യയെ അധിക്ഷേപിക്കുന്ന സായിപ്പന്‍മാരുടെ വായടപ്പിച്ച് ശശി തരൂര്‍, ഇന്ത്യന്‍ എംപിയുടെ അറിവിലും വാക്ചാതുര്യത്തിലും മതിമറന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍

23 JULY 2015 09:37 AM IST
മലയാളി വാര്‍ത്ത.

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

ലോകം അറിയപ്പെടുന്ന നേതാവും വാഗ്മിയും നയതന്ത്ര വിദഗ്തനുമാണ് ശശീ തരൂര്‍ എംപി. ശശീ തരൂരിന്റെ വാക്കുകള്‍ക്കായി ലോകം കാത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ക്ക് ഇത്ര ഫോളോവേഴ്‌സ്. മാത്രമല്ല ശശീ തരൂര്‍ ഡല്‍ഹിയില്‍ എത്തിയാല്‍ സോണിയയെ കാണാന്‍ വരുന്നവരെക്കാല്‍ കൂടുതല്‍ ശശീതരൂരിനെകാണാന്‍ അദ്ദേഹത്തിന്റെ ഓഫീസിലുണ്ടാകും. വിദേശ അംബാഡര്‍മാര്‍, വന്‍ ബിസ്‌നസ് മാഗ്നറ്റുകള്‍ , ചരിത്രകാരന്‍മാര്‍, നോവലിസ്റ്റുകള്‍ ഭരണപക്ഷ പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രധാനികള്‍ വരെ. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായിവരെ അദ്ദേഹത്തെ ഇപ്പോഴെ കാണുന്നവരുണ്ട്.

കഴിഞ്ഞയാഴ്ച നടന്ന ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിയന്‍ സൊസൈറ്റി സംഘടിപ്പിച്ച സെമിനാറില്‍ തിരുവനന്തപുരം എം പി യും മുന്‍ ഐക്യരാഷ്ട്ര അണ്ടര്‍ സെക്രട്ടറി ജനറലും ആയിരുന്ന ഡോ .ശശി തരൂര്‍ ബ്രിട്ടനെതിരെ ആഞ്ഞടിച്ചത്. കോളനി വാഴ്ച്ചയുടെ പേരില്‍ ഉണ്ടായ നഷ്ടത്തിന് ബ്രിട്ടന്‍ കടം വീട്ടാന്‍ തയ്യാറാകുമോ എന്ന സെമിനാര്‍ പരമ്പരയിലാണ് തരൂര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആഞ്ഞടിച്ചത്.
തരൂരിന്റെ കുറിക്കുകൊളഅളുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ലണ്ടന്‍ സുപ്രീംകോടതി ഹാളിലുരുന്ന പല പ്രമുഖര്‍ക്കും ആയില്ല. ഇവരെല്ലാം തരൂരിന്റെ ചോദ്യങ്ങള്‍ക്കുമന്നില്‍ പകച്ചിരിക്കുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്.സെമിനാറിലെ തരൂര്‍ നടത്തിയ പ്രസംഗവും ലോകശ്രദ്ധ നേടിയിരുന്നു. ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളില്‍ സ്ഥിരം ക്ഷണിതാവായ തരൂര്‍ അവസരം കിട്ടുമ്പോഴൊക്കെ കോളനി വാഴ്ച്ചയ്ക്ക് എതിരെ ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച ഓക്‌സ്‌ഫോര്‍ഡില്‍ വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും പ്രത്യേക ക്ഷണിതാക്കളുടെയും സമ്മേളനത്തില്‍ പ്രസംഗിച്ച ശശി തരൂര്‍ ബ്രിട്ടന്റെ കോളനി വാഴ്ച്ച മൂലം ഇന്ത്യക്ക് ഒരു നേട്ടവും ഉണ്ടായില്ലെന്ന് വാദിച്ചു ജയിക്കുകയായിരുന്നു. ഇതിനെ ശക്തമായി ഖണ്ഡിക്കാന്‍ സഹ പ്രസംഗികര്‍ക്ക് കഴിഞ്ഞില്ല എന്നതാണ് കൂടുതല്‍ ശ്രദ്ധ നേടിയത്.
കോളനി വാഴ്ച്ചയുടെ ആധിപത്യം തുടങ്ങുന്ന പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യ ലോകത്തെ തന്നെ വന്‍ശക്തിയുള്ള രാഷ്ട്രം ആയിരുന്നു എന്നാണ് ശശി തരൂര്‍ വാദിച്ചത്. അന്ന് ഇന്ത്യയുടെ കയ്യില്‍ ലോക സമ്പത്തിന്റെ 23 ശതമാനവും സ്വന്തമായിരുന്നു. എന്നാല്‍ നാലു പതിറ്റാണ്ട് ബ്രിട്ടന്‍ ഭരിച്ച ശേഷം നാടുവിടുമ്പോള്‍ ഈ സമ്പത്തിന്റെ സിംഹഭാഗവും കൊള്ളയടിക്കപ്പെട്ടു. പിന്നീട് അവശേഷിച്ചത് വെറും നാലു ശതമാനം സമ്പത്ത് മാത്രമാണ്. ഇന്ത്യയെ വെറും കറവപ്പശു ആക്കി മാറ്റുകയായിരുന്നു ബ്രിട്ടന്‍. ചെയ്തു കൂട്ടാത്ത ക്രൂരതകള്‍ ബാക്കിയില്ല. ഗ്രാമങ്ങളിലെ നെയ്ത്തുകാരെ നിശ്ശേഷം തകര്‍ത്ത ബ്രിട്ടന്‍ പിന്നീട് നെയ്തു മില്ലുകള്‍ സ്ഥാപിച്ചു. ഇന്ത്യന്‍ തനതു വസ്ത്ര വ്യാപാരത്തെ തകര്‍ക്കുക ആയിരുന്നു. അതിനു മുന്‍പ് ലോകത്തെവിടെയും പ്രിയപ്പെട്ടവ ആയിരുന്നു ഇന്ത്യന്‍ വസ്ത്രങ്ങള്‍. ലോക വസ്ത്ര കയറ്റുമതിയുടെ 27% സ്വന്തമാക്കിയിരുന്ന ഇന്ത്യയുടെ കമ്പോളത്തെ ഒടുവില്‍ വസ്ത്ര ഇറക്കുമതിയുടെ വിപണി ആക്കി മാറ്റുവാന്‍ ബ്രിട്ടന് സാധിച്ചു. ഇന്ത്യയിലെ നെയ്ത്തുകാര്‍ ഭിക്ഷാടകരായി.
 ഇന്ത്യക്ക് റെയില്‍വേ നല്കി എന്ന് അഹങ്കരിക്കുന്ന ബ്രിട്ടന്‍, അത് നിര്‍മ്മിച്ചത് അവരുടെ ആവശ്യത്തിനു വേണ്ടി മാത്രമായിരുന്നു എന്ന വസ്തുത സൗകര്യപൂര്‍വ്വം മറക്കുകയാണ്. ഓസ്‌ട്രേലിയയിലും കാനഡയിലും അക്കാലത്തു റെയില്‍വെ നിര്‍മ്മിച്ചതിന്റെ ഇരട്ടി പണം ഉപയോഗിച്ചാണ് ഇന്ത്യയില്‍ റെയില്‍പാതകള്‍ വന്നത്. അതിനാവശ്യമായ മുഴുവന്‍ വസ്തുക്കളും ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുക ആയിരുന്നു. ആ പണമത്രയും ഇന്ത്യയില്‍ നിന്നും അതിന്റെ പേരില്‍ ബ്രിട്ടന് സ്വന്തമായി. ബ്രിട്ടനിലെ സ്വകാര്യവല്ക്കരണത്തിന് അടിത്തറ പാകാന്‍ മാത്രമാണ് കോളനികളില്‍ ഇത്തരം \'വികസനം\' സാധ്യമാക്കിയത്. ഓരോ തവണയും തങ്ങളുടെ പൂര്‍വികരുടെ ചെയ്ത്തികള്‍ക്കെതിരെയാണ് തരൂര്‍ കത്തിക്കയറുന്നത് എന്ന് പോലും മറന്നാണ് സദസ് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചത്.
ബ്രിട്ടന്റെ ഭരണത്തില്‍ 15 ദശലക്ഷം മുതല്‍ 29 ദശലക്ഷം വരെ ആളുകള്‍ പട്ടിണി മൂലം മരണപ്പെട്ടു. കുപ്രസിദ്ധമായ ബംഗാളിന്റെ കൊടും ക്ഷാമം ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിന്‍സന്റ് ചര്‍ച്ചിലിന്റെ കുരുട്ടു ബുദ്ധിയുടെ ഫലമായിരുന്നു. അനന്തരം നാലു ലക്ഷം പേരാണ് പട്ടിണിക്ക് കീഴടങ്ങി ജീവന്‍ വെടിഞ്ഞത്. ബംഗാളില്‍ പട്ടിണി പടര്‍ന്നു പിടിക്കുന്നു, ജനലക്ഷങ്ങള്‍ മരിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ എന്തുകൊണ്ട് ഇതുവരെ ഗാന്ധി മരിച്ചില്ല എന്ന ചര്‍ച്ചിലിന്റെ ചോദ്യം ഒരു ഇന്ത്യക്കാരനും മറക്കില്ല എന്ന് വികാരഭരിതനയാണ് തരൂര്‍ പറഞ്ഞത്. ചരിത്രത്തിന്റെ വഴികളിലൂടെ ഓരോ സ്രോതവിനെയും കൈപിടിച്ചു നടത്തിയ തരൂരിന് പകരം നിറഞ്ഞ കരഘോഷം മുഴക്കി പ്രോത്സാഹനം നല്‍കുക ആയിരുന്നു സദസ്.
ബ്രിട്ടന്‍ ലോകയുദ്ധങ്ങള്‍ നയിച്ചത് ഇന്ത്യക്കാരെ മുന്നില്‍ നിര്‍ത്തിയാണ്. ഒന്നാം ലോക യുദ്ധത്തില്‍ 54000 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. 65000 പേര്‍ മാരകമായി പരുക്കേറ്റു ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് തുല്യരായി. 4000 പേരെ കാണാതാവുകയോ തടവുകാരായി മറ്റു രാജ്യങ്ങള്‍ കൊണ്ട് പോവുകയോ ചെയ്തു. രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടന്‍ ചിലവഴിച്ച പണവും ഇന്ത്യയുടേതാണ്. ആ യുദ്ധത്തില്‍ ബ്രിട്ടന്‍ ചിലവഴിച്ച ആകെ പണം 3 ബില്യന്‍ പൗണ്ട് ആയിരുന്നു. ഇതില്‍ 1.25 ബില്യന്‍ പൗണ്ടും ഇന്ത്യയില്‍ നിന്നും കടം എടുത്തതാണ്. ഈ പണം ഇന്നേവരെ മടക്കി നല്‍കിയിട്ടില്ലന്നും ശശീ തരൂര്‍ വാദിച്ചു.ചര്‍ച്ചയുടെ ഒടുവില്‍ തരൂരിന്റെ വാദങ്ങള്‍ 56 നെതിരെ 185 വോട്ടുകള്‍ നേടി അംഗീകരിക്കപ്പെട്ടു.ഓക്‌സ്‌ഫോര്‍ഡ് യൂണിയാന്‍ യുട്യൂബില്‍ ഇട്ട ശശീ തരൂരിന്റെ പ്രസംഗം ഇതുവരെ 9 ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (1 hour ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (2 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (2 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (3 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (4 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (7 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (7 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (7 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (8 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (8 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (8 hours ago)

Malayali Vartha Recommends