Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ജയിലില്‍ തടവുകാരുടെ ആഘോഷം പൊലീസ് സ്‌റ്റേഷനില്‍ നിന്നു കിട്ടിയ മദ്യം കൊണ്ട്...

23 JULY 2015 09:54 AM IST
മലയാളി വാര്‍ത്ത.

ജയിലിനുള്ളില്‍ മദ്യപിച്ചു ബഹളം വച്ച ആറു തടവുകാര്‍ക്കു സെല്‍ മാറ്റം. അവരുടെ കൈവശമെത്തിയ സ്വര്‍ണ്ണവള മുക്കുപണ്ടമാണ് എന്നറിയാതെ അത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടു തുടങ്ങിയ തര്‍ക്കമാണ് സെല്‍മാറ്റത്തിലെത്തിയ വാക്കേറ്റമായി മാറിയത്.


സെന്‍ട്രല്‍ ജയിലിനു സമീപം ജയില്‍ വകുപ്പു നിര്‍മിക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മാണജോലികള്‍ തടവുകാര്‍ തന്നെയാണു ചെയ്യുന്നത്. അനധികൃതമായി മണല്‍ കടത്തിയതിനു പൊലീസ് പിടികൂടി സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള മണല്‍, ജയില്‍ അധികൃതര്‍ ലേലത്തിനെടുത്താണു ജയിലിലെ നിര്‍മാണജോലികള്‍ നടത്തുന്നത്.

ജയിലിലെ ലോറിയില്‍ തടവുകാര്‍ തന്നെയാണു സ്‌റ്റേഷനുകളിലെത്തി മണല്‍ ശേഖരിച്ചിരുന്നത്. മേല്‍നോട്ടത്തിനായി മൂന്ന് ഉദ്യോഗസ്ഥരുമുണ്ടാകും. ഇങ്ങനെ പാനൂര്‍ മേഖലയിലെ ഒരു പൊലീസ് സ്‌റ്റേഷനിലെത്തിയ തടവുകാര്‍ക്കാണു പൊലീസ് പിടിച്ചെടുത്ത അനധികൃത മദ്യം മണലിനൊപ്പം ബോണസായി കിട്ടിയത്. തടവുകാരോടൊപ്പം മേല്‍നോട്ടത്തിനെത്തിയ പോലീസുകാരെ അറിയിക്കാതെ മദ്യക്കുപ്പികള്‍ മണലിനുള്ളില്‍ പൂഴ്ത്തി സ്‌റ്റേഡിയം നിര്‍മിക്കുന്ന സ്ഥലത്തെത്തിച്ചു.

അവിടെ വച്ച് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒന്നുമിനുങ്ങി. തുടര്‍ന്നു മണലിറക്കുമ്പോഴാണു മണലിനുള്ളില്‍ നിന്നൊരു വള കിട്ടുന്നത്. സ്വര്‍ണമാണെന്ന ധാരണയില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് ജയിലനകത്തെത്തിച്ചു. കളവുമുതല്‍ പങ്കിട്ടെടുക്കുന്ന മാതൃകയില്‍ വള ആറായി മുറിച്ചു വീതിക്കാന്‍ തീരുമാനമായി. എന്നാല്‍ ഇതു വീതിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ബഹളത്തില്‍ കലാശിക്കുകയായിരുന്നു.

മദ്യലഹരിയില്‍ പോരടിച്ച തടവുകാരെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണു മദ്യവും വളയും വന്ന വഴിയറിഞ്ഞത്. തര്‍ക്കത്തിനു വഴിവച്ച സ്വര്‍ണവള പരിശോധനയില്‍ മുക്കുപണ്ടമാണെന്നു തെളിഞ്ഞു. മണല്‍ ലോറിയിലേക്കു കയറ്റുന്നതിനിടെ സ്‌റ്റേഷന്‍ വളപ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാലാവധി കഴിഞ്ഞ മദ്യക്കുപ്പിയാണ് എടുത്തതെന്ന തടവുകാരുടെ വാദം പക്ഷേ അധികൃതര്‍ വിശ്വാസത്തിലെടുത്തിട്ടില്ല. പൊലീസ് സ്‌റ്റേഷന്‍ വളപ്പില്‍ നിന്നു തടവുകാര്‍ക്ക് എങ്ങനെയാണു മദ്യക്കുപ്പി ലഭിച്ചതെന്ന് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട ആറു തടവുകാരെയും ഒന്നാം ബ്ലോക്കില്‍ നിന്നു കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന പത്താം ബ്ലോക്കിലേക്കു മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (2 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (3 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (3 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends