വീട്ടിലെ അടുക്കളപൊളിച്ച് ആര്യയ്ക്ക് ചിതയൊരുങ്ങി, സംസ്‌കാരം നാളെ, വേദനയോടെ കേരളം

ഐരവണ്‍ ലക്ഷം വീട് കോളനിയിലെ കുടുംബവീട്ടിലെ അടുക്കള പൊളിച്ച് ആര്യയ്ക്ക് ചിതയൊരുങ്ങുന്നു. ട്രെയിന്‍ അപകടത്തില്‍ മരിച്ച ആര്യ.കെ. സുരേഷിന്റെ പിതാവ് നാളെയെ ഗള്‍ഫില്‍ നിന്ന് എത്തുന്നുവെന്നതാണ് സംസ്‌കാര ചടങ്ങുകള്‍ നാളത്തേക്ക് മാറ്റിയത്. നാളെ വൈകിട്ടോടെയാണ് സംസ്‌കാരം നടക്കുക. കഴിഞ്ഞദിവസം വൈകിട്ടോടെ സുരേഷിന് നാട്ടിലേക്ക് മടങ്ങാനുളള തടസങ്ങള്‍ നീങ്ങിയിരുന്നു. സുരേഷ് എത്തുന്നതിനനുസരിച്ച് ആര്യയുടെ മൃതദേഹം വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് മൂന്ന് മണിയോടെ സംസ്‌ക്കരിക്കും. ബന്ധുക്കള്‍ ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അധ്യാപകര്‍ താല്‍പര്യമറിയിച്ചെങ്കിലും സ്‌കൂളിലെ പൊതുദര്‍ശനം വേണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. നേരത്തെ മരിച്ച രണ്ട് കുട്ടികളുടെയും പൊതുദര്‍ശനം ഒഴിവാക്കിയ സാഹചര്യത്തിലാണ് തീരുമാനം.
നിര്‍ധനകുടുംബത്തിലെ അംഗമായ ആര്യയ്ക്ക് വീടിനോട് ചേര്‍ന്ന് സ്ഥലമില്ലാത്തതിനാലാണ് വീട്ടിലെ അടുക്കള പൊളിച്ചുമാറ്റി ചിതയ്ക്കായി സൗകര്യമൊരുക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആര്യ തൃശുരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കോന്നിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളുടെ മൃതദേഹത്തോടൊപ്പം ആര്യയെ ട്രെയിന്‍തട്ടി പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആര്യയുടെ ജീവനുവേണ്ടി കേരളം ഒന്നടങ്കം പ്രാര്‍ഥിച്ചെങ്കിലും ഈ മാസം ഇരുപതിന് മരിക്കുകയായിരുന്നു.
കോന്നി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്ന ആതിര, രാജി , ആര്യ എന്നിവരെയാണ് സ്‌കൂളിലേക്കുള്ള യാത്രയില്‍ കാണാതായത്. അന്നു തന്നെ വിദ്യാര്‍ഥിനികളെ കുറിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടത്താന്‍ കഴിഞ്ഞില്ല. ഈ മാസം പതിമൂന്നിന് ഒറ്റപ്പാലത്തിന് സമീപം ആതിരയെയും രാജിയെയും മരിച്ച നിലയിലും ആര്യയെ പരുക്കേറ്റ നിലയിലും നാട്ടുകാര്‍ കാണുകയായിരുന്നു. ആര്യയെ തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ത ചികിത്സ നടത്തിയെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.
ആര്യയുടെ പിതാവ് സുരേഷ് വിദേശത്ത് നിന്ന് നാളെയെ നാട്ടിലെത്തുകയുള്ളു. അതുകൊണ്ടാണ് ആര്യയുടെ സംസ്‌കാരചടങ്ങുകള്‍ നാളത്തേക്ക് മാറ്റിയത്.അതേസമയം പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആദ്യ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ പുതിയ അന്വേഷണസംഘ മേധാവി ഉമ ബെഹ്‌റയ്ക്ക് നാളെ കൈമാറും.ഇതിന് മുന്നോടിയായി കോന്നി സി.ഐ ഓഫിസില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. വിവിധയിടങ്ങളില്‍ സംഘമെത്തി ശേഖരിച്ച വിവരങ്ങള്‍, തെളിവുകള്‍ , നിഗമനം തുടങ്ങി വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുക. ആര്യയുടെ സംസ്‌ക്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായാല്‍ അടുത്തദിവസം തന്നെ അന്വേഷണ മേധാവി ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























