Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അമ്പരന്ന് കോതമംഗലത്തുകാര്‍... മാനസയുടെ കൊലപാതകത്തില്‍ തോക്കിന്റെ ഉറവിടം തേടിപ്പോയ പോലീസുകാര്‍ ഞെട്ടിപ്പോയി; തോക്ക് വാങ്ങാന്‍ രഖിലിനൊപ്പം പോയത് ഇതരസംസ്ഥാന തൊഴിലാളി; രഖിലിന്റെ ജോലിക്കാരന്‍ തോക്കിനായി ബീഹാറിലെ ക്രിമിനല്‍ സംഘങ്ങളുമായി ബന്ധപ്പെടുത്തിയതെന്നു സംശയം

02 AUGUST 2021 10:27 AM IST
മലയാളി വാര്‍ത്ത

കോതമംഗലത്തു ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനി പി.വി. മാനസയെ വെടിവച്ച സംഭവത്തില്‍ മറ്റ് പലതിലേക്കുമാണ് ചുരള്‍ നിവരുന്നത്. മാനസയെ വെടി വയ്ക്കാനും തുടര്‍ന്നു ജീവനൊടുക്കാനും ഉപയോഗിച്ച തോക്ക് വാങ്ങാന്‍ രഖിലിനെ സഹായിച്ചത് ഇതരസംസ്ഥാനക്കാരനായ തൊഴിലാളിയെന്നു കണ്ടെത്തല്‍. രഖിലിന്റെ ജോലിക്കാരനായിരുന്ന ആളാണ് തോക്കിനായി ബിഹാറിലെ ക്രിമിനല്‍ സംഘങ്ങളുമായി ബന്ധപ്പെടുത്തിയതെന്നു സംശയിക്കുന്നു. ഇദ്ദേഹത്തെ കേസില്‍ പ്രതിചേര്‍ത്തേക്കും.

മാനസയും രഖിലും മരിച്ച സാഹചര്യത്തില്‍, പ്രധാന തൊണ്ടിയായ തോക്ക് വാങ്ങിയത് എവിടെനിന്ന്, അതിനു കൂട്ടുനിന്നതാര്, മാനസയെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യം രഖില്‍ ആരോടെങ്കിലും പറഞ്ഞിരുന്നോ തുടങ്ങിയ കാര്യങ്ങളാണു പോലീസ് അന്വേഷിക്കുന്നത്.

 



ജൂലൈ 12നാണ് തൊഴിലാളിക്കൊപ്പം രഖില്‍ കേരളം വിട്ടത്. 20നു മടങ്ങിയെത്തുന്നതുവരെയുള്ള ദിവസങ്ങളില്‍ കര്‍ണാടകയിലും ബിഹാറിലുമാണു കൂടുതല്‍ സമയം ചെലവിട്ടതെന്നു മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പ്രകാരം തയാറാക്കിയ റൂട്ട്മാപ്പില്‍ വ്യക്തമായി. തോക്കിനായി മംഗലാപുരത്തെ സംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നോയെന്നും അന്വേഷിക്കും. തോക്കുകള്‍ രാജസ്ഥാന്‍, ബിഹാര്‍, യു.പി. എന്നിവിടങ്ങളില്‍ എളുപ്പം ലഭിക്കാനിടയുണ്ടെന്നു കണ്ടെത്തിയെങ്കിലും ബിഹാറിലാണു താമസിച്ചതെന്നതിനാല്‍ അവിടെയാകും പ്രധാനമായും അന്വേഷിക്കുക.

15 അടിവരെ ഡെത്ത് റെയ്ഞ്ചുള്ള 7.62 എം.എം. പിസ്റ്റളാണു രഖില്‍ ഉപയോഗിച്ചത്. എളുപ്പത്തില്‍ അഴിച്ചെടുത്തു നശിപ്പിച്ച് തെളിവ് ഇല്ലാതാക്കാന്‍ കഴിയുമെന്നതിനാല്‍ ക്രിമിനല്‍ സംഘങ്ങള്‍ക്കു പ്രിയപ്പെട്ട മോഡലാണ് ഇത്. തിരകള്‍ നിറച്ച ഒരു മാഗസിന്‍ രാഹുലിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍നിന്നു ലഭിച്ചിരുന്നു. പരിശീലനം കൂടി ഉദ്ദേശിച്ചാണ് കൂടുതല്‍ തിരകള്‍ വാങ്ങിയതെന്നു കരുതുന്നു. സ്വന്തം കാര്‍ വിറ്റുകിട്ടിയ പണമുപയോഗിച്ചാണു തോക്ക് വാങ്ങിയത്.

 



തോക്ക് ലഭിക്കാനുള്ള സാധ്യത രഖില്‍ ഓണ്‍ലൈനിലൂടെ പരിശോധിച്ചിരുന്നെന്ന് സുഹൃത്തുക്കളിലൊരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതക പദ്ധതിയെപ്പറ്റി അറിയാമായിരുന്നോ എന്നു കണ്ടെത്താനായി രാഹിലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആദിത്യനെ വിശദമായി ചോദ്യംചെയ്യും. രഖിലിന്റെ സുഹൃത്തുക്കളുടെ മൊഴിയെടുപ്പ് തുടരുകയാണ്. എറണാകുളം റൂറല്‍ എസ്.പി: കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ബിഹാറിലേക്കു പോകുന്നതിനു മുന്നോടിയായി അവിടുത്തെ പോലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അനധികൃതമായി കേരളത്തിലേക്കു കൂടുതല്‍ തോക്കുകള്‍ എത്തിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.

അതേസമയം ഡോ. പി.വി.മാനസയ്ക്ക് നാട് കണ്ണീരോടെ യാത്രാമൊഴിയേകി. പുലര്‍ച്ചെ 1.15ന് കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ച മൃതദേഹം ഇന്നലെ രാവിലെ 7.20ന് നാറാത്തെ വീട്ടില്‍ എത്തിച്ചു. മാതാപിതാക്കളും സഹോദരനും അടുത്ത ബന്ധുക്കളും കണ്ടതിനുശേഷം വീട്ടുമുറ്റത്തു രണ്ടു മണിക്കൂര്‍ പൊതുദര്‍ശനത്തിനു വച്ചു. 10.20ന് കണ്ണൂര്‍ പയ്യാമ്പലത്തെ ശാന്തിതീരം ശ്മശാനത്തില്‍ സംസ്‌കരിച്ചു.

 



മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഉറ്റവര്‍ സാക്ഷ്യം വഹിച്ചതു വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ്. പഠനം പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്താനായി രണ്ടാഴ്ചയ്ക്കു മുന്‍പ് പറഞ്ഞയച്ച മകളുടെ ചേതനയറ്റ ശരീരം കണ്ട് മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു.എന്റെ പൊന്നുമോളേയെന്നു വിളിച്ച് അലറിക്കരഞ്ഞ അമ്മ സബിതയെയും അമ്മൂമ്മ പത്മിനിയെയും ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ക്കും കഴിഞ്ഞില്ല. ദുഃഖം കടിച്ചമര്‍ത്തി അച്ഛന്‍ മാധവന്‍ മകള്‍ക്ക് സല്യൂട്ട് നല്‍കി. അനുജന്‍ അശ്വന്താണ് സഹോദരിയുടെ ചിതയ്ക്കു തീകൊളുത്തിയത്. സഞ്ചയനം നാളെ രാവിലെ നടക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (28 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (37 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

Malayali Vartha Recommends