Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ചികഞ്ഞെടുത്ത് ബോളിവുഡ്... ശില്‍പ ഷെട്ടിയെ വിവാഹം കഴിക്കുന്നിന് മുമ്പ് രാജ് കുന്ദ്ര ഒരു ബ്രിട്ടിഷ് വ്യവസായിയുടെ മകളെ വിവാഹം കഴിച്ചു; ശില്‍പ ഷെട്ടിയാണ് തന്റെ ദാമ്പത്യം തകര്‍ത്തതെന്ന കവിതയുടെ ആരോപണം വലിയ വിവാദമായി

02 AUGUST 2021 09:25 AM IST
മലയാളി വാര്‍ത്ത

പ്രമുഖ വ്യവസായി രാജ് കുന്ദ്രെ അറസ്റ്റിലായതോടെ അദ്ദേഹത്തിന്റെ മുന്‍കാല ചെയ്തികള്‍ ചികഞ്ഞെടുക്കുകയാണ് ഹിന്ദി ലോകം. കുന്ദ്രെ ശില്‍പ ഷെട്ടിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. ഒരു ബ്രിട്ടിഷ് വ്യവസായിയുടെ മകള്‍ കവിതയെ കുന്ദ്ര വിവാഹം ചെയ്യുന്നത് 2003 ല്‍ ആണ്. എന്നാല്‍ 2006 ല്‍ അവര്‍ വിവാഹമോചിതരായി. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. ശില്‍പ ഷെട്ടിയാണ് തന്റെ ദാമ്പത്യം തകര്‍ത്തതെന്ന കവിതയുടെ ആരോപണം അന്നു വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു.

ശില്‍പയോടൊപ്പമുള്ള നിരവധി ചിത്രങ്ങള്‍, എപ്പോഴും അവരെക്കുറിച്ച് മാത്രം സംസാരിക്കുന്ന ഭര്‍ത്താവ്. എന്നിട്ടും ദാമ്പത്യം തകരാതിരിക്കാന്‍ താന്‍ പരമാവധി ശ്രമിച്ചു. തീരെ സഹിക്കാനാവാതെ വന്നപ്പോഴാണ് വിവാഹമോചനം നേടിയത് എന്നായിരുന്നു കവിത പറഞ്ഞത്. എന്നാല്‍ താനും ശില്‍പയും വെറും സുഹൃത്തുക്കള്‍ മാത്രമാണെന്നും മുന്‍ ഭാര്യയുടെ പ്രസ്താവനകള്‍ക്ക് ശില്‍പയോട് മാപ്പു പറയുന്നുവെന്നുമായിരുന്നു കുന്ദ്ര പ്രതികരിച്ചത്.

 



കവിത വേര്‍പിരിഞ്ഞ് മാസങ്ങള്‍ക്കുശേഷമാണ് താന്‍ കുന്ദ്രയെ പരിചയെപ്പട്ടതെന്നു ശില്‍പ വ്യക്തമാക്കുകയും ചെയ്തു. അങ്ങനെ തണുത്ത വിവാദം അടുത്തിടെ വീണ്ടും തലപൊക്കി. തന്റെ സഹോദരി റീനയുടെ ഭര്‍ത്താവുമായി കവിതയ്ക്കുണ്ടായിരുന്ന ബന്ധമാണ് ദമ്പത്യം തകരാന്‍ കാരണമായതെന്ന് ഇടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കുന്ദ്ര വെളിപ്പെടുത്തി. തന്നെ വഞ്ചിക്കുക എന്നത് സഹിക്കാമായിരുന്നു,

എന്നാല്‍ തന്റെ സഹോദരിയുടെ കുടുംബം കവിത തകര്‍ത്തതെന്നും ആ തെറ്റുകള്‍ മറച്ചു വയ്ക്കാനാണ് ശില്‍പയെ പഴിചാരിയതെന്നും കുന്ദ്ര പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റീന ഇക്കാര്യങ്ങളെല്ലാം സ്ഥിരീകരിക്കുകയും ചെയ്തു. കുന്ദ്രയുടെ ജീവിതത്തിലെ കറുത്ത അധ്യായങ്ങളായിരുന്നു ഇതെല്ലാം.

 



ബ്രിട്ടിഷ് ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബ്രദറിന്റെ അഞ്ചാം സീസണില്‍ പങ്കെടുക്കാനായി ലണ്ടനിലെത്തിയപ്പോഴാണ് ശില്‍പയും കുന്ദ്രയും പരിചയപ്പെടുന്നത്. ശില്‍പയുടെ ഏജന്റ് കുന്ദ്രയുടെ സുഹൃത്തായിരുന്നു. ഷോയില്‍ വിജയിച്ച് ശില്‍പ നേടിയ പ്രശസ്തി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സുഹൃത്തായ ഏജന്റ് കുന്ദ്രയോട് ചോദിച്ചു. ഒരു പെര്‍ഫ്യൂം ബ്രാന്‍ഡ് ചെയ്യാനായിരുന്നു കുന്ദ്രയുടെ ഉപദേശം. മാത്രമല്ല അതിന് കുന്ദ്ര മുന്‍കൈ എടുക്കുകയും ചെയ്തു. ലാഭത്തിനൊപ്പം കുന്ദ്ര-ശില്‍പ പ്രണയത്തിനും ആ പെര്‍ഫ്യൂം ബിസിനസ് തുടക്കമിട്ടു. രണ്ടു വര്‍ഷത്തെ പ്രണയത്തിനുശേഷം 2009 ല്‍ ഇവര്‍ വിവാഹിതരാകുകയും ചെയ്തു. തുടര്‍ന്ന് മുംബൈയിലേക്ക് താമസം മാറ്റി. പിന്നെ ഉയര്‍ച്ച വളരെ പെട്ടെന്ന്.

കുടുംബത്തിനായി അച്ഛനും അമ്മയും കഠിനമായി കഷ്ടപ്പെടുന്നതു കണ്ടാണ് കുന്ദ്ര വളര്‍ന്നത്. പണം എത്ര മാത്രം പ്രധാനപ്പെട്ടതാണെന്ന് താന്‍ തിരിച്ചറിഞ്ഞത് ആ കാലത്താണെന്നു കുന്ദ്ര പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ സാധാരണ ജീവിതം രാജ് വെറുത്തിരുന്നു. പക്ഷേ അതിനെല്ലാം പതിയെ മാറ്റം വന്നു.


പ്രണയത്തിലും ദാമ്പത്യത്തിലും ആരെയും അസൂയപ്പെടുത്തുന്ന രീതിയിലാണ് ശില്‍പയും കുന്ദ്രയും മുന്നേറിയത്. ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡിങ് ആയ ഖുര്‍ജ് ഖലീഫയുടെ 19 ാം നിലയില്‍ ഒരു ഫ്‌ലാറ്റ് ഒന്നാം വിവാഹ വാര്‍ഷികത്തിന് കുന്ദ്ര ശില്‍പ ഷെട്ടിക്ക് നല്‍കിയ സമ്മാനം ഇതായിരുന്നു. സെന്‍ട്രല്‍ ലണ്ടനിലുള്ള 7 കോടി വില വരുന്ന ഒരു ഫ്‌ലാറ്റായിരുന്നു അതേ വര്‍ഷം നല്‍കിയ ജന്മദിന സമ്മാനം. ലോക്ഡൗണിലെ മാലദ്വീപ് ആഘോഷങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു.

ഷോളുകള്‍ വിറ്റാണ് കുന്ദ്ര തുടങ്ങിയത്. അന്നു നേടിയതാകട്ടെ കോടികളും. ബിസിനസ് സാധ്യതകള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവ് രാജസ്ഥാന്‍ റോയല്‍സിലെ ഓഹരി പങ്കാളിത്തവും ശരിവയ്ക്കുന്നു. പണത്തിനായി വഴിവിട്ടു സഞ്ചരിക്കാന്‍ മടിയില്ലെന്ന് പലപ്പോഴായി കുന്ദ്ര തെളിയിച്ചിട്ടുമുണ്ട്. അവസാനം പോലീസ് പിടിയിലായതോടെ പതനവും ആരംഭിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (32 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (41 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends