36 വര്‍ഷത്തെ സേവനത്തിന് ശേഷം ഋഷിരാജ് സിംഗ് വിരമിച്ചു! പുതിയ ജയില്‍ മേധാവിയായി ഷെഖ് ദര്‍വേസ് സാഹിബിനെ നിയമിച്ചു

എഡിജിപി ഷെഖ് ദര്‍വേസ് സാഹിബ് പുതിയ ജയില്‍ മേധാവിയായി നിയമിച്ചു. നിലവില്‍ പൊലീസ് ട്രെയിനിംഗ് എഡിജിപിയായിരുന്നു ഷെഖ് ദര്‍വേസ് സാഹിബ്.
ഋഷിരാജ് സിംഗ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം.
36 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഋഷിരാജ് സിംഗ് കഴിഞ്ഞ ദിവസം വിരമിച്ചത്. ജയില്‍ ഡിജിപി, ട്രാന്‍സ്പോട്ട് കമ്മീഷണര്‍ തുടങ്ങി നിരവധി പ്രധാന തസ്തികകളില്‍ ഋഷിരാജ് സിംഗ് ശ്രദ്ധേയ സേവനം അനുഷ്ഠിച്ചിരുന്നു.
https://www.facebook.com/Malayalivartha
























