മരണസമയത്തോ അതിന് മുന്‍പോ വിസ്മയെ താന്‍ മര്‍ദ്ദിച്ചതായി തെളിവുകളില്ല.... കേസിലെ അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന് കിരണ്‍... വിസ്മയ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

കേസിലെ അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന് കിരണ്‍മരണസമയത്തോ അതിന് മുന്‍പോ വിസ്മയെ താന്‍ മര്‍ദ്ദിച്ചതായി തെളിവുകളില്ല.... കേസിലെ അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന് കിരണ്‍... വിസ്മയ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
തനിക്കെതിരെ സ്ത്രീധന പീഡന മരണകുറ്റം നിലനില്‍ക്കില്ലെന്നാണ് കിരണ്‍ കുമാറിന്റെ പ്രധാന വാദം. മരണസമയത്തോ അതിന് മുന്‍പോ വിസ്മയെ താന്‍ മര്‍ദ്ദിച്ചതായി തെളിവുകളില്ല. ചില മുന്‍കാല സംഭവങ്ങളുടെ പേരിലാണ് തന്നെ പ്രതിയാക്കിയത്. കേസിലെ അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന് കിരണ്‍ കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ പൊലീസിനോട് കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. സ്ത്രീധന പീഡന മരണം ഐ പി സി 304 ബി നിലനില്‍ക്കുമോ എന്ന കാര്യത്തിലാണ് നിലപാട് അറിയിക്കേണ്ടത്.
കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.. ഇതിനെ തുടര്‍ന്ന് കിരണ്‍ കുമാര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നു.
https://www.facebook.com/Malayalivartha
























