Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

രഖിലിന്റെ ആദ്യ കാമുകിയാര്? എന്തിനാണ് അവള്‍ അയാളെ ഉപേക്ഷിച്ചത്?

02 AUGUST 2021 10:13 AM IST
മലയാളി വാര്‍ത്ത

രഖിലിനെ ആദ്യ കാമുകി ഉപേക്ഷിച്ചതെന്തിന്? നമ്മള്‍ കാത്തിരിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. രഖില്‍ ഒരു പ്രണയ രോഗിയായിരുന്നു.


ഒരു പ്രണയ സൈക്കോ പാത്ത്! വല്ല വിധേനയുമാണ് കടിഞ്ഞൂണ്‍ കാമുകി രഖിലിന്റെ കൈയില്‍ നിന്നും രക്ഷപ്പെട്ടത്.

 



പോലീസ് രഖിലിന്റെ കടിഞ്ഞൂണ്‍ കാമുകിയെ കണ്ടെത്തി കഴിഞ്ഞു. നാട്ടില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടി. തലനാരിഴ വ്യത്യാസത്തിലാണ് അവള്‍ രഖിലിന്റെ കൈയില്‍ നിന്നും രക്ഷപ്പെട്ടത് .പ്രണയ രോഗിയായിരുന്ന രഖില്‍ ഒരു സംശയരോഗി കൂടിയായിരുന്നു. ആരോടും സംസാരിക്കാന്‍ പാടില്ല.ആരെയും നോക്കാന്‍ പാടില്ല.പൂര്‍ണമായും തനിക്ക് കീഴ്‌പ്പെട്ട് ജീവിക്കണം. കടിഞ്ഞൂണ്‍ കാമുകി കുറെക്കാലം രഖിലിന്റെ വിശ്വസ്തയാവാന്‍ ശ്രമിച്ചു നോക്കി.പക്ഷേ നടന്നില്ല. അപ്പോഴാണ് അവര്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടത്.

പിന്നിട്ടാണ് മാനസയെ പരിചയപ്പെട്ടത്. ആദ്യ പ്രണയത്തിന്റെ കാര്യം മാനസക്ക് അറിയില്ലായിരുന്നു. പിന്നീട് രഖില്‍ തന്നെയാണ് അക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ മാനസക്ക് അതില്‍ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. കാരണം പിണങ്ങി പിരിഞ്ഞത് ആദ്യ കാമുകിയാണെന്നാണ് രഖില്‍ പറഞ്ഞത് .എന്നാല്‍ ആദ്യ കാമുകിയോട് രാഖിലിന് തീര്‍ത്താല്‍ തീരാത്ത വിരോധമുണ്ടെന്ന് മാനസ മാസിലാക്കി.എന്നിട്ടും മാനസ അതെല്ലാം കണ്ടില്ലെന്ന് നടിച്ചു.



ആദ്യകാമുകിയോട് കാണിച്ചതു തന്നെ രാഖില്‍ രണ്ടാമത്തെ കാമുകിയോടും കാണിക്കാന്‍ തുടങ്ങി. കാര്യങ്ങള്‍ അറിയാവുന്നതിനാല്‍ രഖിലിനെ ഉപേക്ഷിക്കാന്‍ മാനസ മനസു കൊണ്ടു തീരുമാനിച്ചു. ഇത് പക്ഷേ രഖിലിന് മനസ്സിലായില്ല. എന്നാല്‍ പതിയെ പതിയെ മാനസ രാഖിലില്‍ നിന്നും അകന്നു.ഇക്കാര്യം ആദ്യം രഖില്‍ മനസിലാക്കിയില്ല. പക്ഷേ മാനസ രഖിലിനെ പൂര്‍ണമായി തള്ളിയതോടെ രാഖില്‍ കോപാക്രാന്തനായി.അയാളുടെ സമനില തെറ്റി.

മാനസയെ കൊല്ലാന്‍ രഖില്‍ മുന്നേ തീരുമാനിച്ചിരുന്നു. ആദ്യകാമുകിയെ പോലെ രണ്ടാം കാമുകിയും തന്നെ കൈവെടിയുന്നു എന്ന് കണ്ടപ്പോള്‍ രഖില്‍ മാനസയെ നിഷ്ഠൂരമായി കൊല്ലാന്‍ തീരുമാനിച്ചു.



ഇതിന് രഖിലിന് ചില സുഹൃത്തുക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം പോലീസിനുണ്ട്. ഒരാള്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല മാനസയുടെ കൊലപാതകം എന്നാണ് പോലീസ് വിശ്വസിക്കുന്നത്.

ആദ്യ പ്രണയം തകര്‍ന്നതുപോലെ രണ്ടാമത്തെ പ്രണയവും തകര്‍ന്നപ്പോള്‍ കാമുകിയെ വെടി വച്ചു കൊല്ലാന്‍ തീരുമാനിച്ച കാര്യം രാഖില്‍ ചില സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.



ബീഹാറില്‍ രഖിലിനൊപ്പം പോയ പോയ സുഹ്യത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. തോക്ക് വാങ്ങിയതിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഒരു പകല്‍ മുഴുവനും രാഖില്‍ മുറിയില്‍ ഇല്ലായിരുന്നു എന്നാണ് ഇയാളുടെ ഭാഷ്യം.എന്നാല്‍ തോക്ക് ഒറ്റയ്ക്ക് വാങ്ങാനും കൊണ്ടുവരാനും കഴിയില്ലെന്നാണ് പോലിസ് പറയുന്നത്.

ചെറിയ കൈത്തോക്കുകള്‍ മുതല്‍ എ.കെ.47 വരെ നിര്‍മ്മിച്ച് വില്‍ക്കുന്ന ബിഹാറിലെ മുംഗര്‍ ജില്ലയില്‍ നിന്നാണ് രാഖില്‍ തോക്ക് വാങ്ങിയതെന്ന് പോലീസ് കരുതുന്നു.മുംഗറില്‍ നിന്നാണ് രഖില്‍ തോക്ക് വാങ്ങിയതെന്ന ഉറപ്പ് പോലീസിന് കിട്ടിയിട്ടില്ല.എന്നാല്‍ ബീഹാറിലെ പ്രമുഖ തോക്ക് നിര്‍മ്മാണ കേന്ദ്രമാണ് മുംഗര്‍.

 



പട്‌നയില്‍നിന്ന് 150 കിലോമീറ്ററിലേറെ അകലെയാണ് മുംഗര്‍ എന്ന പട്ടണം . അംഗീകാരമുള്ളതും ഇല്ലാത്തതുമായ നിരവധി അനധികൃത തോക്ക് നിര്‍മാണ കേന്ദ്രങ്ങള്‍ മുംഗറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ ജോലി ചെയ്ത ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ സേവനം രഖിലിന് കിട്ടിയിട്ടുണ്ടെന്നും പോലീസ് കരുതുന്നു.

തോക്ക് നിര്‍മാണവും അറ്റകുറ്റപ്പണിയും വില്‍പ്പനയുമെല്ലാം ഇവിടെ നടക്കുന്നുണ്ട്. വല്ലപ്പോഴും ചില ഫാക്ടറികള്‍ റെയ്ഡ് ചെയ്ത് പ്രതികളെ പിടികൂടും. അനധികൃതമായി നിര്‍മിക്കുന്ന പുതിയ തോക്കുകള്‍ ഓരോദിവസവും മുംഗറില്‍നിന്ന് പലയിടത്തേക്കും കടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനധികൃതമായി നിര്‍മ്മിക്കുന്ന തോക്കുകള്‍ രാജ്യത്തിനകത്തും പുറത്തും ചെല്ലുന്നു. ഇത്തരം നോക്കുകള്‍ ഉപയോഗിച്ചാണ് വലിയ വലിയ കൊലപാതകങ്ങള്‍ നടക്കുന്നത്.



നാടന്‍ തോക്കുകള്‍ മുതല്‍ അത്യാധുനിക എ.കെ47, എ.കെ57 തോക്കുകള്‍ വരെ മുംഗറില്‍ സുലഭമായി ലഭിക്കും. ചെറുതും വലുതുമായ ഒട്ടേറെ തോക്ക് നിര്‍മാണശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. കൃത്യം ഒരുമാസം മുമ്പ് ഏഴ് അനധികൃത തോക്ക് നിര്‍മാണ ശാലകളാണ് പോലീസ് സംഘം കണ്ടെത്തിയത്. ഇവിടെനിന്ന് തോക്കുകളും പിടിച്ചെടുത്തു. ജൂണ്‍ 29ന് നടന്ന ഈ റെയ്ഡില്‍ നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന തോക്ക് നിര്‍മാണശാലകളും മുംഗറിലുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം നിലവില്‍ ഇവയുടെ എണ്ണം വളരെ ചുരുക്കമാണെന്നാണ് അടുത്തിടെയുള്ള ചില റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഇത്തരം നിര്‍മാതാക്കള്‍ എയര്‍ റൈഫിളുകളും എയര്‍ പിസ്റ്റളുകളും നിര്‍മിക്കാന്‍ തങ്ങളെ അനുവദിക്കണമെന്ന് ഈ വര്‍ഷമാദ്യം ആവശ്യപ്പെട്ടിരുന്നു. ഷൂട്ടിങ്ങ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന തോക്കുകള്‍ വളരെ തുച്ഛമായ നിരക്കില്‍ തങ്ങള്‍ക്ക് നിര്‍മിച്ചുനല്‍കാനാകുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നു.



ഏതായാലും രഖിലിന്റെ ക്രൂരത കണ്ട് കേരള പോലീസ് ഞെട്ടിയിരിക്കുകയാണ്. തോക്ക് വാങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടെത്തി കൂട്ടാളികളെ കൂടി നിയമത്തിന് മുന്നിലെത്തിക്കാനാണ് പോലീസിന്റെ ശ്രമം. ഇല്ലെങ്കില്‍ ഇതും ഒരു മാതൃകയാവാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (25 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (34 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

Malayali Vartha Recommends