ഒറ്റപ്രസവത്തില്‍ പിറന്ന പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അംഗമെത്തി; അമ്മയായ സന്തോഷത്തിൽ ഉത്തരയും, മുത്തശ്ശിയായ സന്തോഷത്തിൽ രമാദേവിയും

ഒറ്റപ്രസവത്തില്‍ പിറന്ന പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അംഗമെത്തി. നിമിഷങ്ങളുടെ ഇടവേളയില്‍ ജനിച്ച അഞ്ച് മക്കളില്‍ ഉത്രയും, ഉത്രജയും,ഉത്തരയും, ഉത്തമയും കഴിഞ്ഞ വര്‍ഷം വിവാഹിതരായിരുന്നു. പഞ്ചരത്നങ്ങളിൽ മൂന്നാമത്തെയാള്‍ ഉത്തര കഴിഞ്ഞ ദിവസം അമ്മയായി.
കാല്‍നൂറ്റാണ്ടോളം കരുതലും സനേഹത്തണലും ഒരുക്കിയ രമാദേവിയ്ക്ക് മുത്തശ്ശിയായതിന്‍റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷത്തിലാണ്. കുഞ്ഞ് ധാര്‍മ്മികിന്‍റെ വരവ് ആഘോഷമാക്കുകയാണ് തിരുവനന്തപുരം പോത്തന്‍കോട്ടെ പഞ്ചരത്നങ്ങളുടെ കുടുംബം. ഏക മകന്‍ ഉത്രജന്‍ വിദേശത്ത് ജോലിയിലാണ്.
1995 നവംബറിലാണ് പ്രേംകുമാറിനും രമാദേവിക്കും ഒറ്റപ്രസവത്തില്‍ അഞ്ച് മക്കള്‍ ജനിച്ചത്. മക്കള്‍ വളര്‍ന്നതും,ഒരുമിച്ച് എസ്എസ്എല്‍എസി എഴുതിയതും, പഠനം പൂര്‍ത്തിയാക്കി ജോലി നേടിയതും , കഴിഞ്ഞ വര്‍ഷം ഗുരുവായൂര്‍ നടയില്‍ വിവാഹിതരായതും മലയാളി സ്നേഹത്തോടെ സന്തോഷത്തോടെ കണ്ടറിഞ്ഞതാണ്.
https://www.facebook.com/Malayalivartha
























