ഒരിടവേളയ്ക്ക് ശേഷം അട്ടപ്പാടിയില്‍ വീണ്ടും മാവോവാദി സാന്നിധ്യം; ആയുധധാരികളായ മൂന്നംഗ മാവോവാദികള്‍ എത്തിയതായി സംശയം

ഒരിടവേളയ്ക്ക് ശേഷം അട്ടപ്പാടിയില്‍ വീണ്ടും മാവോവാദി സാന്നിധ്യം. പുതൂര്‍ പട്ടണക്കല്‍ ഭാഗത്താണ് ആയുധധാരികളായ മൂന്നംഗ മാവോവാദികള്‍ എത്തിയതായി പറയുന്നത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ ഇവര്‍ പട്ടണക്കല്‍ ഊരിനടുത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലും രാത്രി 11.30ഓടെ പട്ടണക്കല്‍ ആദിവാസി ഊരിലും ഇവർ എത്തിയെന്നാണ് നിഗമനം.
ഊരില്‍നിന്ന് പലചരക്ക് സാധനങ്ങളും അരിയും വാങ്ങിയ ശേഷം കാട്ടിലേക്ക് മടങ്ങി.സൈലന്റ്വാലി മലനിരകളിലേക്കും നീലഗിരി കുന്നുകളിലേക്കും എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന പ്രദേശമാണ് പട്ടണക്കല്‍ മേഖല.
ഒരിടവേളക്കുശേഷം തുടര്‍ച്ചയായി രണ്ടാം തവണയാണ് അട്ടപ്പാടിയില്‍ മാവോവാദി സാന്നിധ്യം ഉണ്ടായതായി പറയുന്നത്. ദിവസങ്ങള്‍ക്ക് മുമ്ബ് ചിറ്റൂരിനടുത്ത് കട്ടേക്കാട് പ്രദേശത്തെ ബാലചന്ദ്രന് എന്നയാളുടെ വീട്ടിലും ആയുധധാരികളായ മൂന്നംഗ മാവോവാദി സംഘമെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























