Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പിണറായി സർക്കാരിനെ കടന്നാക്രമിച്ച് കെ. സുരേന്ദ്രൻ... പാർട്ടി സർവീസ് കമ്മീഷൻ...

02 AUGUST 2021 05:20 PM IST
മലയാളി വാര്‍ത്ത

മറ്റന്നാൾ കാലാവധി അവസാനിക്കുന്ന പിഎസ്‌സി റാങ്ക് പട്ടികകൾ നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

ഈയൊരു സാഹചര്യത്തിൽ അനവധി ഉദ്യോ​ഗാർത്ഥികളാണ് ഇപ്പോൾ വഴിയാധാരമായി മാറിയിരിക്കുന്നത്. മുട്ടാൻ ഇനി വേറെ വാതിലുകളില്ലാതെ നടുറോഡിൽ യാചിക്കേണ്ട ​ഗതികേടിലാണ് നിലവിൽ ഉദ്യോ​ഗാർഥികൾ.

പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രം​ഗത്ത് എത്തിയിരിക്കുകയാണ്.

ഇത് ശരിക്കും ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നാണ് കെ. സുരേന്ദ്രൻ തുറന്നടിച്ചത്. സിപിഎമ്മുകാരെ പിൻവാതിലിലൂടെ കുത്തിനിറയ്ക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം പ്രസ്താവനയിൽ പറയുന്നുണ്ട്.

സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്ത ഉദ്യോഗാർത്ഥികൾക്ക് നൽകിയ ഉറപ്പാണ് മുഖ്യമന്ത്രി ലംഘിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ കണ്ണിൽ പൊടിയിടൽ തന്ത്രം മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പെന്നും സുരേന്ദ്രൻ ആരോപിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാർ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെങ്കിലും തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതിനാൽ അതിന്റെ ഗുണം ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചില്ല. രണ്ടാം പിണറായി സർക്കാർ വന്ന ശേഷം ഒന്നര മാസത്തോളം ലോക്ക്ഡൗൺ ആയതോടെ നിയമനങ്ങളൊന്നും നടന്നതുമില്ല.

കാലാവധി നീട്ടാൻ സർക്കാരിനു മുന്നിൽ ഒരു തടസവുമില്ലാതിരുന്നിട്ടും സമരം ചെയ്തുവെന്ന കാരണത്തിന് ഉദ്യോഗാർത്ഥികളെ ശിക്ഷിക്കുകയാണ്. സർക്കാരിന്റെത് പ്രതികാര നടപടിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

യു ഡി എഫ് സർക്കാരിന്റെ കാലത്ത് നിയമന നിരോധനത്തിനെതിരെ സമരം ചെയ്ത ഡി വൈ എഫ് ഐ ഇപ്പോൾ യുവാക്കളെ ഒറ്റുകൊടുക്കുകയാണ്. സർക്കാരിനെ കൂട്ട്പിടിച്ച് അട്ടിമറിയിലൂടെ ജോലി നേടിയ ഡി വൈ എഫ് ഐ നേതാക്കളാണ് പി എസ് സി പരീക്ഷയുടെ വിശ്വാസത തകർത്തത്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ യുവജനദ്രോഹ സർക്കാരാണ് പിണറായി വിജയന്റെതെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, ഇതിൽ പ്രതികരണവുമായി ഷാഫി പറമ്പിലും രം​ഗത്ത് എത്തിയിട്ടുണ്ട്. കേരളത്തിലെ പബ്ലിക് സർവീസ് കമ്മിഷനെ കരുവന്നൂർ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു ഷാഫി.

വിശ്വാസ്യതയുടെയും സുതാര്യതയുടെയും കാര്യത്തിൽ സഹ്യപർവതത്തിനൊപ്പം ഉയരമുണ്ടായിരുന്ന പി.എസ്.സി. ഇന്ന് തൃശ്ശൂരിലെ കരുവന്നൂർ ബാങ്കിന്റെ അവസ്ഥയിലേക്ക് മാറുകയാണ്. ഉദ്യോഗാർഥികളുടെ താൽപര്യത്തിനപ്പുറം മറ്റു പലതും സംരക്ഷിക്കപ്പെടാനുള്ള കേന്ദ്രമായി പി.എസ്.സിയെ മാറ്റാൻ സർക്കാർ അനുവദിക്കരുത്.

അത് പാർട്ടി സർവീസ് കമ്മീഷനാക്കാൻ അനുവദിക്കരുത് എന്ന് കേരളത്തിലെ ചെറുപ്പക്കാർക്കു വേണ്ടി ആവശ്യപ്പെടുകയാണ്- ഷാഫി പറഞ്ഞു. റാങ്ക് ലിസ്റ്റ് മൂന്നുമാസത്തേക്ക് എങ്കിലും നീട്ടണമെന്ന് ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ പോയി നേടിയ വിധിയാണ്. ആ വിധിക്കെതിരെ എന്തിനാണ് പി.എസ്.സി. അപ്പീൽ പോകുന്നത്? അതിന് എന്തിനാണ് സർക്കാർ പിന്തുണ കൊടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാംതരംഗത്തിലുമായി ഏകദേശം 115 ദിവസം കേരളത്തിലെ സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചിട്ടില്ല. ആ സമയത്തൊക്കെ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ വലിയ വീഴ്ചകളും കുറവുകളുമുണ്ടായി.

പ്രൊമോഷൻ സംബന്ധിച്ച തർക്കങ്ങളിൽ വീഴ്ചകളുണ്ടായി. അവ സമയബന്ധിതമായി തീർപ്പാകാതെയും വന്നു. അത് സംബന്ധിച്ചുള്ള കേസുകൾ കെട്ടിക്കിടന്നു. അതിൽ തീർപ്പു കൽപിക്കാൻ വൈകി.

അതിന്റെ പേരിൽ റിപ്പോർട്ടിങ് വൈകിയതുമൂലമുണ്ടായ കാലതാമസം കാരണം ഈ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം മുന്നിൽനിൽക്കുകയാണ്.

സർക്കാർ ഉദാരമായ സമീപനം വെച്ചുപുലർത്തി യോഗ്യതയുള്ളവരെ സർവീസിൽ കൊണ്ടുവരാൻ അൽപം കൂടി സമയം അനുവദിച്ചു കൊടുക്കുകയാണ് വേണ്ടത്. അതിനു പകരം പിടിവാശി ആരെ സഹായിക്കാൻ വേണ്ടിയാണെന്നും ഷാഫി ആരാഞ്ഞു.

കേരളത്തിൽ അപ്രഖ്യാപിത നിയമനനിരോധനത്തിന് സർക്കാർ കോപ്പുകൂട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ സമരകാലത്ത്, മുട്ടിലിഴഞ്ഞും ഭിക്ഷയാചിച്ചും മീൻവിറ്റും സെക്രട്ടേറിയേറ്റിനു മുന്നിൽ പട്ടിണി കിടന്നും ഉദ്യോഗാർഥികൾ സമരം നടത്തി.

അന്ന് ചർച്ചയ്ക്ക് വിളിച്ചപ്പോൾ നൽകിയ ഉറപ്പുകൾ പോലും പാലിക്കപ്പെടുന്നില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുകയാണ്. ശിവരഞ്ജിത്തിനെയും മറ്റും പോലുള്ള,

പി.എസ്.സിയുടെ ചരിത്രത്തിലില്ലാത്ത അട്ടിമറികൾക്ക് കാരണക്കാരായവർ നാട്ടിൽ കയ്യുംവീശി വെറുതെ നടക്കുകയാണ്. അപ്പോൾ, തൊഴിൽ കിട്ടാൻ ലിസ്റ്റിൽ ഉള്ളവർ ജോലിക്കു വേണ്ടി ഇപ്പോഴും പുറത്തുനടക്കുകയാണെന്നും ഷാഫി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (27 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (36 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

Malayali Vartha Recommends