Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഫാദറിന്റെ ഇരട്ടി പ്രായം! വിവാഹം കഴിക്കാൻ ജാമ്യമില്ല... റോബിന്റെ ഹർജി നിഷേധിച്ച് കോടതി...

02 AUGUST 2021 05:24 PM IST
മലയാളി വാര്‍ത്ത

കൊട്ടിയൂർ പീഡനക്കേസിൽ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളിയായ മുൻവൈദികൻ റോബിൻ വടക്കുംചേരി നൽകിയ ഹരജി സുപ്രീംകോടതി തള്ളി.

വിവാഹ ആവശ്യവുമായി പെൺകുട്ടി നൽകിയ ഹർജിയും കോടതി തള്ളിയിട്ടുണ്ട് എന്നാണ് അരിയാൻ കഴിഞ്ഞത്. ജസ്റ്റിസ് വിനീത് ശരൺ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഇന്ന് ഹർജികൾ പരിഗണിച്ചത്.

ഇരയെ വിവാഹം കഴിക്കാൻ കുറ്റവാളിക്ക് അനുമതി നൽകില്ലെന്ന് വ്യക്തമാക്കിയ കോടതി, വിവാഹം കഴിക്കാൻ ജാമ്യം നൽകില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവ് ഉചിതമെന്നും നിലപാടെടുത്തിട്ടുണ്ട്. ഇളവ് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഉഭയസമ്മത പ്രകാരമാണ് ശാരീരികമായി ബന്ധപ്പെട്ടതെന്നും അതിനാൽ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നു. മുൻപ് ഇതേ ആവശ്യം ഉന്നയിച്ച് റോബിൻ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.

നാല് വയസ്സുള്ള മകനെ സ്‌കൂളിൽ ചേർക്കുമ്പോൾ പിതാവിന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചത്.

ലൈംഗിക അതിക്രമ കേസുകളിൽ ഒത്തുതീർപ്പുകൾ ഉണ്ടാകുന്നത് ഇരകളോടുള്ള അനീതിയായി പിന്നീട് വ്യാഖ്യാനിക്കാൻ ഇടവരുമെന്നും തെറ്റായ കീഴ്‌വഴക്കമാകുമെന്നും കുറ്റവാളികൾ രക്ഷപ്പെടാനിടയാകുമെന്നുമൊക്കെയാണ് ഹൈക്കോടതി വിലയിരുത്തിയത്.

തുടർന്നാണ് പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചത്. റോബിൻ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണം എന്നും പെൺകുട്ടി ഇതിൽ ആവശ്യപ്പെട്ടിരുന്നു.

ഇരയെ വിവാഹം കഴിക്കാൻ ഒരുക്കമാണ്. ഇരയ്ക്ക് അതിന് സമ്മതമാണ്. അതുകൊണ്ട് വിവാഹം കഴിക്കാനും കുടുംബജീവിതം ആരംഭിക്കാനും അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടാണ് റോബിൻ വടക്കുംചേരി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇരുഹരജികളുമാണ് കോടതി ഇന്നു പരിഗണനയ്ക്കെടുത്തത്.

നാല് വയസ്സുള്ള മകനെ സ്‌കൂളിൽ ചേർക്കുമ്പോൾ അച്ഛന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ആദ്യം ഇരയാണ് കോടതിയിൽ വാദം അവതരിപ്പിച്ചത്. റോബിന്റെ ആവശ്യം നിഷേധിച്ച കേരള ഹൈക്കോടതിയുടെ വിധിയിൽ പ്രശ്‌നമുണ്ടെന്ന് പെൺകുട്ടി കോടതിയിൽ ചൂണ്ടിക്കാട്ടി.

തനിക്ക് വിവാഹം കഴിക്കേണ്ടതുണ്ട്. ആ അവകാശം നിഷേധിക്കുന്നതാണ് റോബിൻ വടക്കുംചേരിയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിയെന്നും ഇര കോടതിയിൽ വാദിച്ചു. ഇതിനുശേഷം റോബിൻ വടക്കുംചേരി വാദം ആരംഭിച്ചു. പീഡനക്കേസിൽ ശിക്ഷ അനുഭവിക്കുന്നുണ്ടെന്നത് തന്റെ വൈവാഹിക ജീവിതം തടയുന്നതിനോ കുടുംബജീവിതം തടസപ്പെടുത്തുന്നതിനോ ന്യായമല്ലെന്ന് റോബിൻ വാദിച്ചു.

എന്നാൽ, വിഷയത്തിൽ ഇടപെടാനാകില്ലെന്ന നിലപാടിലായിരുന്നു കോടതി. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി കേസിന്റെ എല്ലാ വശങ്ങളും പരിഗണിച്ചുള്ളതാണ്. അതുകൊണ്ടു തന്നെ ഇതിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് സുപ്രിംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കി. തുടക്കത്തിൽ തന്നെ ഹർജികളിൽ പ്രശ്നമുണ്ടെന്ന നിലപാടിലായിരുന്നു രണ്ടംഗ ബെഞ്ച്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഫാദർ റോബിൻ വടക്കുംചേരിയെ 20 വർഷത്തെ കഠിന തടവിന് വിചാരണാ കോടതി ശിക്ഷിച്ചിരുന്നു. വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി നേരത്തെ തള്ളിയ കോടതി ഗുരുതരമായ ആരോപണങ്ങളാണ് റോബിനെതിരെയുള്ളതെന്ന് നിരീക്ഷിച്ചിരുന്നു.

പോക്സോ നിയമം നടപ്പിലാക്കിയ ശേഷം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ കേസുകളിലൊന്നായിരുന്നു കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തോലിക്കാ പുരോഹിതൻ പീഡിപ്പിച്ച സംഭവം. അന്ന് പ്ലസ് ടു വിദ്യാർഥിനിയായിരുന്നു കുട്ടി. 2017 ഫെബ്രുവരി 27 നാണ് കൊട്ടിയൂർ പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരിയെ കേസിൽ അറസ്റ്റ് ചെയ്തത്. വിദേശയാത്രയ്ക്കായി കൊച്ചിയിലേക്കു പോകും വഴി പുതുക്കാടു വച്ചായിരുന്നു അറസ്റ്റ്.

മൂന്നു വകുപ്പുകളിലായി 60 വർഷം കഠിന തടവാണ് റോബിനു ലഭിച്ചത്. ഒന്നിച്ച് 20 വർഷം തടവ് അനുഭവിക്കണം എന്നായിരുന്നു തലശ്ശേരി പോക്സോ കോടതിയുടെ വിധി. പത്തോളം പേരെയും കേസിൽ പ്രതിചേർത്തിരുന്നു.

എന്നാൽ റോബിൻ ഒഴികെയുള്ളവരെ കോടതി വിട്ടയച്ചു. കേസിൽ പ്രതി ചേർക്കപ്പെട്ട സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെ സുപ്രീം കോടതി തന്നെ കേസിൽനിന്ന് ഒഴിവാക്കിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (28 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (37 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

Malayali Vartha Recommends