ഇത് ആരോഗ്യ രംഗത്തെ പുത്തന്‍ കുതിപ്പ്... ഹൃദയങ്ങള്‍ ഒത്തു ചേര്‍ന്നപ്പോള്‍ നിമിഷ നേരം കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊച്ചിയിലെത്തി

ഹൃദയം കൊടുക്കാന്‍ തയ്യാറായ ബന്ധുക്കളുടേയും ഡോക്ടര്‍മാരുടേയും ഭരണാധികാരികളുടേയും എന്തിന് ട്രാഫിക് നിയന്ത്രിച്ച പോലീസുകാരുടെയും നല്ല ഹൃദയങ്ങള്‍ ഒത്തു ചേര്‍ന്നപ്പോള്‍ നിമിഷ നേരം കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊച്ചിയിലെത്തി. സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച് ആദ്യമായി അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് എയര്‍ ആംബുലന്‍സ് പ്രയോജനപ്പെടുത്തി. കൊച്ചിയിലുള്ള രോഗിക്കായി തിരുവനന്തപുരത്ത് നിന്ന് എയര്‍ ആംബുലന്‍സില്‍ ഹൃദയം എത്തിച്ചു. നാവികസേനയുടെ ഡ്രോണിയര്‍ വിമാനത്തിലാണ് ഹൃദയം എത്തിച്ചത്.
പാറശാല സ്വദേശി നീലകണ്ഠ ശര്‍മ്മയുടെ ഹൃദയമാണ് കൊച്ചിയിലേക്ക് എത്തിച്ചത്. ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള മാത്യുവിനാണ് നീലകണ്ഠ ശര്‍മ്മയുടെ ഹൃദയം വച്ചു പിടിപ്പിക്കുക. പക്ഷാഘാതം വന്ന് അഞ്ചാം തീയതി മുതല്‍ ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നീലകണ്ഠ ശര്‍മ്മയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഇന്ന് രാവിലെ സ്ഥിരീകരിച്ചു. ഇതേതുടര്‍ന്നാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്.
ഉച്ചയ്ക്ക് ഒന്നരയോടെ കൊച്ചിയില്‍ നിന്ന് തിരിച്ച ഡോക്ടര്‍മാര്‍ രണ്ടരയോടെ തിരുവനന്തപുരത്ത് എത്തി ഹൃദയം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ദ്ധന്‍ ഡോ. ജോസ് പെരിയപുറത്തിന്റെ നേതൃത്വത്തിലാണ് ഹൃദയശസ്ത്രക്രിയ നടത്തിയത്. ശര്‍മ്മയുടെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്ത ഹൃദയം റോഡ് മാര്‍ഗം നാവികസേന വിമാനത്താവളത്തില്‍ എത്തിച്ചു തുടര്‍ന്ന് വിമാന മാര്‍ഗം ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുപോയി.
കൊച്ചിയില്‍ എത്തിയ വിമാനം വെല്ലിംഗ്ണ്‍ ഐലന്‍ഡില്‍ ഇറങ്ങി. അവിടെ നിന്ന് റോഡ് മാര്‍ഗം ലിസി ആശുപത്രിയില്‍ എത്തിച്ചു. കാലതാമസം കൂടാതെ ആശുപത്രിയില്‍ എത്തിക്കുന്നതിന് നേവല്‍ ബേസ് മുതല്‍ ലിസി ആശുപത്രി വരെ കൊച്ചിയില്‍ ഗതാഗതം നിയന്ത്രിച്ചിരുന്നു.
വൃക്കകള്‍ കിംസ് ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലുമുള്ള രോഗികള്‍ക്കാണ് അനുവദിച്ചിട്ടുള്ളത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടപെട്ടാണ് എയര്‍ ആംബുലന്‍സ് സംവിധാനം ഉപയോഗിക്കുന്നത്. ഹൃദയമെത്തിക്കാനുള്ള നടപടികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടു വിലയിരുത്തുന്നു. എറണാകുളം, തിരുവനന്തപുരം കലക്ടര്‍മാര്‍ക്ക് മേല്‍നോട്ടത്തിന്റെ പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















