Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

ഡിഗ്രി, പി.എച്ച്.ഡി, എന്‍ജിനിയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ വേണോ, കൊല്ലത്തെ സ്വയം പ്രഖ്യാപിത ബിഷപ്പിനെ സമീപിച്ചാല്‍ എല്ലാം റെഡി

25 JULY 2015 08:55 AM IST
മലയാളി വാര്‍ത്ത.

കൊല്ലം കടപ്പാക്കടയില്‍ മോഡേണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്ഥാപനം നടത്തുന്ന ജെയിംസ് ജോര്‍ജെന്ന ബിഷപ്പ് ഡോ. യാക്കോബ് മാര്‍ ഗ്രിഗോറിയോസിനെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു.
സ്വയം പ്രഖ്യാപിത ബിഷപ് പരിവേഷത്തില്‍ കൊട്ടാരക്കര കിഴക്കേത്തെരുവു സ്വദേശി ജെയിംസ് ജോര്‍ജാണ് സ്ഥാപനത്തിന്റെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കച്ചവടം നടത്തിയിരുന്നത്. ബിരുദം മുതല്‍ ഡോക്ടറേറ്റ് വരെയുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ജെയിംസ് ജോര്‍ജിനെ സ്വന്തം ഉടമസ്ഥതയിലുള്ള കൊല്ലത്തെ വിദ്യാഭ്യാസസ്ഥാപനത്തില്‍നിന്നു കഴിഞ്ഞദിവസമാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്.
30 വര്‍ഷം മുമ്പാണ് ജെയിംസ് ജോര്‍ജ് തട്ടിപ്പുമായി കടപ്പാക്കടയില്‍ എത്തിയത്. മോഡേണ്‍ ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ പേരില്‍ വിവിധ കോഴ്‌സുകള്‍ തുടക്കത്തില്‍ നടത്തിയ ഇയാള്‍ 2010 ഒക്‌ടോബറില്‍ അച്ചന്‍പട്ടം നേടി. 2011 ജനുവരിയില്‍ ബിഷപ്പായി സ്വയം പ്രഖ്യാപിച്ചു. ഇതിനായി ഭാരതീയ ഓര്‍ത്തഡോക്‌സ് സഭയെന്ന പേരില്‍ സ്വന്തം സഭയും സ്ഥാപിച്ചു. ബിഷപ്പിന്റെ വേഷത്തിലായിരുന്നു പിന്നീട് സ്ഥാപനം നടത്തിയത്. ഇതിനിടെ ഡോ. യാക്കോബ് മാര്‍ ഗ്രിഗോറിയോസ് എന്ന പേരും സ്വീകരിച്ചു. സ്ഥാപനത്തില്‍ പഠനത്തിനും റഫറന്‍സിനും ആധുനിക സംവിധാനങ്ങളോടെയുള്ള മുറികളും സജ്ജമാക്കി. കൊല്ലത്തെ സ്ഥാപനത്തിനുപുറമെ പാരിപ്പള്ളി പുലിക്കുഴിയില്‍ രണ്ടരയേക്കറില്‍ പൗള്‍ട്രി ഫാമും കരുനാഗപ്പള്ളിയില്‍ പുരയിടവും ഇയാള്‍ വാങ്ങിയതായി പോലീസ് പറഞ്ഞു. ഇപ്പോള്‍ രണ്ടാമത്തെ ഭാര്യക്കൊപ്പമാണു താമസം. കടപ്പാക്കടയില്‍ ഇപ്പോള്‍ താമസിക്കുന്ന വീട് വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയെന്നും അറിയുന്നു. കൊല്ലം ഫാത്തിമമാതാ കോളജില്‍നിന്ന് ബോട്ടണിയില്‍ ബിരുദം നേടിയശേഷം കൊല്ലം ടി.കെ.എം.കോളജില്‍ എന്‍ജിനീയറിങ്ങിന് ചേര്‍ന്നതായും ഇയാള്‍ പോലീസിനോട് പറഞ്ഞു.
ഡിഗ്രി, എന്‍ജിനിയറിങ്, ഐ.ടി.ഐ., പിഎച്ച്.ഡി. തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളാണ് ഇയാള്‍ വ്യാജമായി തയാറാക്കി നല്‍കിയിരുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് പ്രഥമദൃഷ്ട്യാതെളിഞ്ഞതിനെത്തുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിട്ടിരിക്കുന്നത് ആരാണെന്നും പല സര്‍വകലാശാലകളും ഇപ്പോള്‍ നിലവിലുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതിയില്‍ തൃശൂര്‍ വിയ്യൂര്‍ കൊട്ടേക്കാട്ട് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന സീനത്തിനെ പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് കൊല്ലം മോഡേണ്‍ ഗ്രൂപ്പാണെന്നും ജെയിംസ് ജോര്‍ജാണ് സ്ഥാപനം നടത്തുന്നതെന്നും സീനത്ത് പോലീസിനോട് പറഞ്ഞു. ഇതിനെ തുടര്‍ന്നാണു കൊല്ലത്തെ സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തിയതും ജെയിംസ് ജോര്‍ജിനെ അറസ്റ്റ് ചെയ്തതും. ഇതര സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം മോഡേണ്‍ ഗ്രൂപ്പ് സ്വന്തമായി അടിച്ചു വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കുപുറമേ അഞ്ചുലക്ഷം രൂപയും പിടിച്ചെടുത്തു.
ബിലാസ്പുരിലെ ഡോ. സി.വി. രാമന്‍ സര്‍വകലാശാല, ഛത്തീസ്ഗഡ്, മേഘാലയ സി.എം.ജെ., സിംഘാനിയ എന്നീ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളുടേയും നാഗാലാന്‍ഡ്, സിക്കിം, ചില വിദേശരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വന്‍ശേഖരവും കണ്ടെത്തി. രജിസ്ട്രാറുടെ ഒപ്പ് പല സര്‍ട്ടിഫിക്കറ്റുകളിലും വ്യത്യസ്തമാണെന്ന് പോലീസ് കണ്ടെത്തി. ആവശ്യക്കാര്‍ക്കു മൂന്നുവര്‍ഷംമുമ്പ് പരീക്ഷയെഴുതിയെന്ന രീതിയിലാണു വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിവന്നത്. ആറുമാസംകൊണ്ട് ഡിഗ്രി, പി.ജി., പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നു പത്രപ്പരസ്യം നല്‍കിയാണ് ആവശ്യക്കാരെ ആകര്‍ഷിക്കുന്നത്. വിശ്വാസ്യതയ്ക്കുവേണ്ടി സ്ഥാപനത്തില്‍ ക്ലാസും പ്രാഥമിക പരീക്ഷകളും നടത്താറുണ്ടായിരുന്നു. 10,000 മുതല്‍ ലക്ഷങ്ങള്‍വരെയാണു വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഈടാക്കിയിരുന്നത്. വിദേശരാജ്യങ്ങളില്‍ തൊഴില്‍തേടിപ്പോകുന്നവരാണു വന്‍ തുക നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നത്. പലതിലും സ്ഥാപനത്തില്‍വച്ചു തന്നെ വ്യാജ ഹോളാഗ്രാമും ഒപ്പും പതിച്ചുനല്‍കുകയാണു പതിവെന്നും പോലീസ് പറഞ്ഞു.
2005ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ ഛത്തീസ്ഗഡ് സര്‍വകലാശാലയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകളാണു വ്യാപകമായി നല്‍കിയിരുന്നത്. ഇപ്പോള്‍ കടപ്പാക്കടയിലെ ഫ്രാങ്ക്ഫിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എയര്‍ ഹോസ്റ്റസ് ട്രെയിനിങ് സെന്ററിന്റെ മറവിലായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം. എയര്‍ ഹോസ്റ്റസ് പരിശീലനകേന്ദ്രം നടത്താനുള്ള കരാര്‍ ഇതുവരെ നടപ്പായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍  (2 minutes ago)

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (12 minutes ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (24 minutes ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (34 minutes ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (42 minutes ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (45 minutes ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (51 minutes ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (54 minutes ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (2 hours ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (2 hours ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (9 hours ago)

Malayali Vartha Recommends