വിദേശ മാധ്യമങ്ങള്‍ക്കു തെളിവായി; മട്ടാഞ്ചേരിയില്‍ വിദേശ ടൂറിസ്റ്റ് അടക്കം മൂന്നു പേരെ തെരുവുനായ കടിച്ചു

കൊച്ചി കാണാനെത്തിയ വിദേശ യുവതി അടക്കം മൂന്നു പേര്‍ക്കു തെരുവുനായയുടെ കടിയേറ്റു. ബള്‍ഗേറിയയിലെ മാസിഡോണിയ സ്വദേശിനിയായ വെര്‍ക ബെഗറോവ(29)യ്ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. വെര്‍കയുടെ കൈവിരല്‍ നായ കടിച്ചുമുറിച്ചു. തോളിലും കാലിലും പരുക്കേറ്റ വെര്‍ക പനയപ്പിള്ളിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ഇന്നലെ വൈകിട്ടു നാലരയോടെയായിരുന്നു മട്ടാഞ്ചേരി ജൂതത്തെരുവില്‍ സിനഗോഗിലേക്ക് തിരിയുന്ന ജംക്ഷനിലെ സംഭവം. രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം ജൂതപ്പള്ളി കാണാന്‍ എത്തിയതായിരുന്നു യുവതി. തോളിലെ ബാഗില്‍ കടിച്ചുവലിച്ച ശേഷമായിരുന്നു നായയുടെ ആക്രമണം,
തെരുവ് നായ വിഷയത്തില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത് റിയാലിറ്റി ഷോ അവതാരകയായ രഞ്ജിനി ഹരിദാസാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ രഞ്ജിനിയെ കുറിച്ച് വാതോരാതെയാണ് ചര്‍ച്ച നടക്കുന്നത്. തെരുവ് നായ ശല്യം ചര്‍ച്ച ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അലമ്പുണ്ടാക്കിയതാണ് രഞ്ജിനിയെ വീണ്ടും ചര്‍ച്ചകളുടെ കേന്ദ്രമാക്കിയത്. തെരുവ് നായകളെ കൊല്ലണെന്ന് മൃഗഡോക്ടര്‍ പറഞ്ഞത് കേട്ടാണ് രഞ്ജിനിക്ക് ദേഷ്യം വന്നത്. വേദിയില്‍ കയറി മൈക്ക് പിടിച്ചുവാങ്ങി രഞ്ജിനി തെരുവുനായ്ക്കള്‍ക്ക് വേണ്ടി ശബ്ദിച്ചു തുടങ്ങി. തെരുവുനായ ശല്യം മാധ്യമസൃഷ്ടി മാത്രമാണ് എന്ന് പോലും രഞ്ജിനി പറഞ്ഞു. രഞ്ജിനിയുടെ വാക്കുകളോട് സോഷ്യല്‍ മീഡിയ പല തരത്തിലാണ് പ്രതികരിച്ചത്.
വിദേശ മാധ്യമങ്ങള്‍ ഇക്കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തെരുവുനായ്ക്കള്‍ അപകടകാരികളാണെന്നും സഞ്ചാരികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയത്. മട്ടാഞ്ചേരി ബസാര്‍ റോഡില്‍ ജീവമാതാ പള്ളിക്കു സമീപം വൈകിട്ട് അഞ്ചരയോടെ കണ്ണമാലി ചെറിയകടവ് സ്വദേശിനി കുഞ്ഞമ്മയ്ക്ക് (72) നായയുടെ കടിയേറ്റു. കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയില്‍ ചികില്‍സ നല്‍കി. ഫോര്‍ട്ട്‌കൊച്ചി അമരാവതി സ്വദേശി അനിലും (35) നായയുടെ കടിയേറ്റ് ആശുപത്രിയിലെത്തി.
ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളില്‍ തെരുവുനായ്ശല്യം രൂക്ഷമാണ്. വിനോദസഞ്ചാരികള്‍ നായ്ക്കൂട്ടത്തെ ഭയന്നാണു നാടുകാണാന്‍ ഇറങ്ങുന്നത്. ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞമാസം നായ്ക്കളുടെ കടിയേറ്റു ചികിത്സ തേടിയതു 12 പേരാണ്. മഹാരാജാസ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും എത്തിയവര്‍ ഒട്ടേറെ.
മട്ടാഞ്ചേരി കൊട്ടാരത്തിനു സമീപമുള്ള പഴയ കോടതി കെട്ടിടവളപ്പ് തെരുവുനായ്ക്കളുടെ സങ്കേതമാണ്. സമീപമുള്ള ഡബ്ല്യു ആന്‍ഡ് സി ആശുപത്രിയില്‍ എത്തുന്ന സ്ത്രീകളെയും കുട്ടികളെയും പലപ്പോഴും നായ്ക്കള്‍ ആക്രമിക്കാറുണ്ട്. പലരും കടിയേല്‍ക്കാതെ ഓടി രക്ഷപ്പെടുകയാണു പതിവ്.
ഫോര്‍ട്ട്‌കൊച്ചി ബീച്ച്, കുട്ടികളുടെ പാര്‍ക്ക്, വാസ്‌കോ ഡെ ഗാമ സ്‌ക്വയര്‍ എന്നിവിടങ്ങളില്‍ തെരുവുനായ്ക്കള്‍ കൂട്ടമായി വിലസുന്നു. ബീച്ചില്‍ പ്രഭാത, സായാഹ്ന സവാരിക്ക് എത്തുന്നവരും ഇവയെ ഭയന്നാണു നടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















