സരിത പറന്നത് സുരേഷ് ഗോപിയുടേയും ഷാജി കൈലാസിന്റേയും അടുത്തേയ്‌ക്കെന്ന് സൂചന... സസ്‌പെന്‍സാക്കി സരിതയെ അഭിനയിപ്പിക്കാന്‍ നീക്കം

സരിത എസ് നായര്‍ക്ക് കേരളത്തിന് പുറത്ത് പോയി അഭിനയിക്കാന്‍ അനുമതി നല്‍കിയത് കഴിഞ്ഞ ദിവസമാണ്. അതോടെ ഏത് സിനിമയില്‍ അഭിനയിക്കാനാണ് സരിത പോയതെന്ന വാദവും തുടങ്ങി.
സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രത്തില്‍ സരിത അഭിനയിക്കുന്നു എന്ന വാര്‍ത്ത ഏതാനും ആഴ്ചകള്‍ക്കു മുമ്പാണു പ്രചരിച്ചത്. തൊട്ടുപിന്നാലെ ഈ വാര്‍ത്ത തെറ്റാണെന്നു വ്യക്തമാക്കി സംവിധായകന്‍ ഷാജി കൈലാസും രംഗത്തുവന്നു. എന്നാല്‍ കോടതിയുടെ പ്രത്യേക അനുവാദം വാങ്ങി സരിത ചെന്നൈയ്ക്കു തിരിച്ചിരിക്കുകയാണ്. ഷാജി കൈലാസിന്റെ സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കുന്നതിനാണ് ഇതെന്ന് അണിയറയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വളരെ രഹസ്യമായാണ് സരിതയെ അഭിനയിപ്പിക്കുന്നത്. സിനിമയുടെ റിലീസിംഗ് സമയത്ത് സെന്‍സേഷനായി ഇത് പുറത്ത് വിടാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.
സോളാര്‍ കേസിലെ പ്രതിയായ സരിത എസ്. നായര്‍ക്കു, ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും പത്തു ദിവസത്തേക്കു കേരളം വിടാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
ഷാജി കൈലാസിന്റെ സംസ്ഥാനം എന്ന സിനിമയുടെ ചിത്രീകരണം ചെന്നൈ, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ വച്ചാണു നടന്നുവരുന്നത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ പ്രതിയായ സരിതയ്ക്ക്, കേരളം വിടരുതെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതേതുടര്‍ന്ന് കോടതിയുടെ പ്രത്യേക അനുമതിക്കായി അപേക്ഷിക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നിനു കേരളത്തില്‍ തിരിച്ചെത്തണമെന്ന വ്യവസ്ഥയിലാണ് പ്രത്യേക അനുവാദം നല്‍കിയിരിക്കുന്നത്.
ഒരുകാലത്ത് വന്‍ ഹിറ്റുകള്‍ സമ്മാനിച്ച ഇവരുവര്‍ക്കും പിന്നീട് തിളങ്ങാനായില്ല. സരിതയുടെ പബ്ലിസിറ്റി കൊണ്ട് രണ്ടാം അങ്കത്തിനൊരുങ്ങുകയാണ് ഷാജി കൈലാസും സുരേഷ് ഗോപിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















