മറ്റ് വകുപ്പുകളില്‍ കൈവെച്ച് ചെന്നിത്തല, അഴിമതി നടത്തിയ പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ രണ്ടു ചീഫ് എന്‍ജിനീയര്‍മാരെ ആഭ്യന്തരമന്ത്രി സസ്‌പെന്‍ഡ് ചെയ്തു

മറ്റുമന്ത്രിമാരുടെ വകുപ്പുകളില്‍ നേരിട്ട് ഇടപെട്ട് അഴിമതി നടത്തിയ രണ്ട് ചീഫ് എന്‍ജിനിയര്‍മാരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സസ്‌പെന്റ് ചെയ്തു. കോടിക്കണക്കിനു രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ രണ്ടു ചീഫ് എന്‍ജിനീയര്‍മാരെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് സസ്‌പെന്‍ഡ് ചെയ്തത്. അഴിമതിയാരോപണത്തെത്തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു മന്ത്രിയുടെ നടപടി.
ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ രാത്രി വൈകി പുറത്തിറങ്ങി. അഴിമതിയുടെ പേരില്‍ മറ്റു വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരേ ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡു ചെയ്യുന്നത് അത്യപൂര്‍വമായാണ്. ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ (ഐ.ഡി.ആര്‍.ബി) വി.കെ. മഹാനുദേവന്‍, പൊതുമരാമത്ത് വകുപ്പ് (റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജ്‌സ്) ചീഫ് എന്‍ജിനീയര്‍ ടി.കെ. സതീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ തയാറാക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പുവച്ച ശേഷം മന്ത്രി രമേശ് വിദേശത്തേക്കു പോകുകയും ചെയ്തു.
പൊതുമരാമത്ത് വകുപ്പ് കൈയാളുന്ന മുസ്ലിം ലീഗില്‍നിന്നും ജലസേചന വകുപ്പിന്റെ ചുമതലയുള്ള കേരളാ കോണ്‍ഗ്രസില്‍ നിന്നുമുണ്ടായ സമ്മര്‍ദങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി വഴങ്ങിയില്ലെന്നു സൂചനയുണ്ട്. എന്നാല്‍ തന്റെ വകുപ്പില്‍ ചീഫ് എന്‍ജിനീയറെ സസ്‌പെന്‍ഡു ചെയ്ത നടപടിയെക്കുറിച്ച് അറിയില്ലെന്നു പൊതുമരാമത്തു മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു.
മലപ്പുറം പരപ്പനങ്ങാടി റോഡ് നിര്‍മാണത്തില്‍ ടെന്‍ഡര്‍ വിളിക്കാതെ എട്ടു കോടി രൂപ വെട്ടിച്ചെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. സാധാരണഗതിയില്‍ ഇത്തരം വിജിലന്‍സ് റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി അതത് വകുപ്പിലേക്ക് അയയ്ക്കുകയാണു പതിവ്. ഇത്തവണ ആ കീഴ്‌വഴക്കം മാറ്റി ആഭ്യന്തരവകുപ്പ് ഫയലില്‍ നേരിട്ട് തീരുമാനമെടുക്കുകയായിരുന്നു. ഈ നടപടി യു.ഡി.എഫില്‍ ഗുരുതരമായ രാഷ്ട്രീയത്തര്‍ക്കത്തിനു വഴിയൊരുക്കിയേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















