ആര്യ കെ. സുരേഷിന്റെ സംസ്‌കാരം നടത്തി

കോന്നിയില്‍ നിന്നു കാണാതായ കൂട്ടുകാരികളുടെ മൃതദേഹങ്ങള്‍ക്കൊപ്പം റയില്‍വേ ട്രാക്കില്‍ പരുക്കേറ്റ നിലയില്‍ കാണപ്പെടുകയും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയ്ക്കിടെ മരിക്കുകയും ചെയ്ത ഐരവണ്‍ ലക്ഷംവീട് കോളനിയില്‍ ആര്യ കെ. സുരേഷിന്റെ മൃതദേഹം സംസ്‌കരിച്ചു. സൗദിയിലായിരുന്ന അച്ഛന്‍ സുരേഷ് എത്തിയ ശേഷമായിരുന്നു സംസ്‌കാരം. മന്ത്രി അടൂര്‍ പ്രകാശ് വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
നാലു ദിവസമായി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന മൃതദേഹം ഇന്നലെ രാവിലെ പത്തിന് ആണ് കോളനിയിലെത്തിച്ചത്. അവിടെ പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് 1.30ന് വീട്ടുമുറ്റത്തേക്കു മാറ്റി. തുടര്‍ന്നു ലളിതമായ ചടങ്ങുകള്‍ക്കു ശേഷം വീടിനു പിന്‍ഭാഗത്തു തയാറാക്കിയ ചിതയില്‍ വച്ചു. പിതൃസഹോദരിയുടെ മകന്‍ ഗോകുല്‍ ആണ് ചിതയ്ക്കു തീ കൊളുത്തിയത്.
ആര്യയെയും കൂട്ടുകാരികളായ എസ്. രാജി, ആതിര ആര്‍. നായര്‍ എന്നിവരെയും ഒന്‍പതാം തീയതിയാണ് കാണാതാവുന്നത്. 13-ന് പാലക്കാട് മങ്കരയ്ക്കടുത്തു റയില്‍വേ ട്രാക്കില്‍ കൂട്ടുകാരികളെ മരിച്ച നിലയിലും സമീപത്ത് ആര്യയെ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. 20-ാം തീയതിയോടെ ആര്യയും മരണമടഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















