Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

അംഗപരിമിതര്‍ക്ക് പ്രത്യേക പരിഗണന നല്കി കൊണ്ട് സംസ്ഥാന വികലാംഗ നയം വരുന്നു

27 JULY 2015 09:18 AM IST
മലയാളി വാര്‍ത്ത.

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

വിദ്യാഭ്യാസ മേഖലയിലും കെട്ടിട നിര്‍മാണത്തിലും സര്‍ക്കാര്‍ സേവനങ്ങളിലും അംഗപരിമിതര്‍ക്കു പ്രത്യേക പരിഗണന നല്‍കി സംസ്ഥാന സര്‍ക്കാര്‍ വികലാംഗ നയം കൊണ്ടുവരുന്നു. വികലാംഗര്‍ നേരിടുന്ന പരിമിതികള്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറയ്ക്കണമെന്നും പൊതുസ്ഥലങ്ങളിലും പബ്‌ളിക് ഓഫിസുകളിലും അംഗപരിമിതര്‍ക്കു തടസ്സമില്ലാതെ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും വ്യക്തമാക്കിയുള്ള നയം അടുത്ത മന്ത്രിസഭായോഗം പരിഗണിച്ചേക്കും. കരടു നയത്തില്‍ സാമൂഹിക നീതി സെക്രട്ടറി ചെറിയ മാറ്റങ്ങള്‍ കൂടി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അംഗപരിമിതര്‍ക്കായി പ്രത്യേക ഡിപ്പാര്‍ട്‌മെന്റും കൗണ്‍സിലും നയം ശുപാര്‍ശ ചെയ്യുന്നു.
അംഗപരിമിതര്‍ക്കുവേണ്ടി നയത്തിനു രൂപം നല്‍കുന്ന അപൂര്‍വം സംസ്ഥാനങ്ങളി!ല്‍ ഒന്നായി മാറുകയാണ് ഇതോടെ കേരളം. അംഗപരിമിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു നിലവില്‍ നിയമങ്ങള്‍ ഉണ്ടെങ്കിലും ശക്തമായി പാലിക്കപ്പെടുന്നില്ല എന്നതാണ് വാസ്്തവം. പുതിയ നയത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മാണച്ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വന്നേക്കും. ചക്രക്കസേരകളില്‍ സഞ്ചരിക്കുന്നവര്‍ക്കു കയറാവുന്ന വിധത്തില്‍ റാംപുകളും മറ്റു സൗകര്യങ്ങളും വലിയ കെട്ടിടങ്ങളി!ല്‍ നിര്‍ബന്ധമാക്കും. അംഗപരിമിതര്‍ക്കുകൂടി പ്രാപ്യമാവുന്ന രീതിയില്‍ സര്‍ക്കാര്‍ ഓഫിസുകളും രൂപകല്‍പന ചെയ്യേണ്ടിവരും. നിലവിലെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നതിനുള്ള ചാലകശക്തിയായി ഈ നയം മാറുമെന്നു സാമൂഹികനീതി വകുപ്പ് അധികൃതര്‍ കരുതുന്നു.
വികലാംഗ കമ്മിഷണര്‍ക്കാണു നയം നടപ്പാക്കുന്നതിന്റെ പൂര്‍ണ ചുമതല. അംഗ പരിമിതര്‍ക്കു പ്രത്യേക വകുപ്പും കൗണ്‍സിലും രൂപീകരിക്കണമെന്നും സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനെ കമ്മിഷണറായി നിയമിക്കണമെന്നും നയം ശുപാര്‍ശ ചെയ്യുന്നു. അംഗപരിമിതരെ പുനരധിവസിപ്പിക്കാനും വിദ്യാഭ്യാസ തലത്തിലും സാങ്കേതിക തലത്തിലും അവര്‍ക്കുള്ള സഹായങ്ങള്‍ എത്തിക്കാനും പദ്ധതികള്‍ തയ്യാറാക്കാനും വികലാംഗ കോര്‍പറേഷന്‍ ഏകജാലക സംവിധാനമായി പ്രവര്‍ത്തിക്കണം. കുട്ടികള്‍ക്കു ജന്മനാ സംഭവിക്കുന്ന പരിമിതികള്‍ കണ്ടെത്തി പരിഹാരം കാണാനുള്ള പദ്ധതികളും അംഗപരിമിതര്‍ക്കു വിദ്യാഭ്യാസം നല്‍കാന്‍ പ്രത്യേക സ്‌കീമുകളും നയം ശുപാര്‍ശ ചെയ്യുന്നു.
റോഡ്, പാര്‍ക്ക്, ബസ് സ്റ്റാന്‍ഡ്, റയില്‍വേ സ്‌റ്റേഷന്‍, ആശുപത്രി, മാര്‍ക്കറ്റ്, ഓഫിസുകള്‍, ഷോപ്പിങ് മാള്‍, സിനിമാ തിയറ്റര്‍ തുടങ്ങി എല്ലാ പൊതുസ്ഥലങ്ങളിലും അംഗപരിമിതരുടെ സഞ്ചാരത്തിനു സഹായകരമാവുന്ന ഉപകരണങ്ങള്‍ സ്ഥാപിക്കണം. ഇത് ഉറപ്പു വരുത്തേണ്ട ചുമതല ജില്ലാ ഭരണകൂടത്തിനായിരിക്കുമെന്നും നയം ശുപാര്‍ശ ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (3 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (4 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (4 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (4 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (6 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (6 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (6 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (9 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (9 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (9 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (10 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (10 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (10 hours ago)

Malayali Vartha Recommends