കീടനാശിനിയുള്ള പച്ചക്കറികള്‍ നാലുമുതല്‍ അതിര്‍ത്തിയില്‍ തടയുമെന്ന് ഫുഡ്‌സേഫ്റ്റി വകുപ്പ്

കീടനാശിനികള്‍ കലര്‍ന്ന പച്ചക്കറി കേരളത്തിലേക്കു കൊണ്ടുവരുന്നതിനെതിരെ ആഗസ്ത് നാലുമുതല്‍ നടപടികള്‍ തുടങ്ങും. തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്ക് അമിതകീടനാശിനികള്‍ പ്രയോഗിച്ച പച്ചക്കറികള്‍ എത്തുന്നതിനു തടയിടാന്‍ ഫുഡ്‌സേഫ്റ്റി വകുപ്പാണ് പരിശോധന തുടങ്ങുന്നത്. ആഗസ്ത് നാലിനുമുമ്പ് രജിസ്‌ട്രേഷന്‍ എടുക്കാത്ത പച്ചക്കറിവ്യാപാരികളുടെ പച്ചക്കറികള്‍ ചെക്ക്‌പോസ്റ്റ് കടത്തിവിടുന്ന കാര്യത്തില്‍ കര്‍ശനനടപടി ഉണ്ടാകും.
ഇക്കാര്യങ്ങള്‍ കാണിച്ച് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ തമിഴിലും മലയാളത്തിലും അറിയിപ്പ് പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ചെക്ക്‌പോസ്റ്റുകളിലെത്തുന്ന പച്ചക്കറികളില്‍നിന്നു സാമ്പിള്‍ ശേഖരിച്ച് ലാബുകളില്‍ പഠനത്തിനായി അയയ്ക്കാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിച്ചു. മനുഷ്യജീവനു ഹാനികരമായ കീടനാശിനികള്‍ തളിച്ച പച്ചക്കറികള്‍ കേരളത്തിലേക്കു കടത്തുന്നതു തടയാന്‍ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ എങ്ങുമെത്താതിരുന്നത് വാര്‍ത്തയായതോടെയാണ് ഫുഡ്‌സേഫ്റ്റി വിഭാഗം രംഗത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















