Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..

സ്വര്‍ണ്ണക്കടത്തുകേസില്‍ ഉന്നത രാഷ്ടീയ ഇടപെടല്‍, കസ്റ്റംസ് വലപ്പൊട്ടിച്ച് വമ്പന്‍മാരെ രക്ഷപ്പെടുത്തിയതായി ആരോപണം

27 JULY 2015 01:52 PM IST
മലയാളി വാര്‍ത്ത.

സ്വര്‍ണ്ണ കടത്തുകേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ വലയിലകപ്പെട്ട വമ്പന്മാരെ രക്ഷിക്കാനാണ് രാഷ്ടീയ ഇടപെടല്‍ നടന്നുവെന്ന വെളിപ്പെടുത്തലുമായി പത്രം വാരിക. വാരികയില്‍ വന്ന ലേഖനത്തിന്റെ പൂര്‍ണ രൂപം ചുവടെ
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 500 കോടി രൂപയിലധികം വിലമതിക്കുന്ന 2000 കിലോ സ്വര്‍ണ്ണം കടത്തിയ കേസില്‍ വമ്പന്മാര്‍ കസ്റ്റംസ് വലക്കണ്ണി പൊട്ടിച്ചു പുറത്തുകടന്നു. കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ചെയര്‍മാന്‍ എം. പി. അഹമ്മദ് അടക്കമുളളവര്‍ക്ക് രക്ഷപ്പെടാന്‍ കസ്റ്റംസ് പഴുതൊരുക്കുന്നത്.
മുഖ്യ കളളക്കടത്തുകാരായ നൗഷാദുമായും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ജാബിന്‍ കെ. ബഷീറുമായും എം. പി. അഹമ്മദിന് ഉറ്റബന്ധമുണ്ടെന്നതിന് കസ്റ്റംസിന് തെളിവു ലഭിച്ചു. കളളക്കടത്തിലൂടെ കൊണ്ടുവന്ന സ്വര്‍ണ്ണത്തില്‍ വലിയൊരു പങ്ക് വാങ്ങിയത് എം. പി. അഹമ്മദായിരുന്നു. ഇതനുസരിച്ച് എം. പി. അഹമ്മദിനെ കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. പരസ്പരബന്ധമില്ലാത്ത ഉത്തരങ്ങളാണ് അഹമ്മദ് നല്‍കിയത്. എന്നാല്‍ അഹമ്മദിനെതിരെയുളള അന്വേഷണം അവസാനിപ്പിക്കാന്‍ കസ്റ്റംസിന് ഉത്തരവു ലഭിച്ചു. രാഷ്ട്രീയ ഇടപെടലാണ് കാരണം.
കേരളത്തിനു പുറമേ ബഹ്‌റിന്‍, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, യു. എ. ഇ, ആന്ധ്രാ, ദില്ലി, ഗുജറാത്ത്, കര്‍ണ്ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, വെസ്റ്റ് ബംഗാള്‍, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും മലബാര്‍ ഗോള്‍ഡിന് സ്വര്‍ണ്ണാഭരണ വില്‍പ്പന ശൃംഖലയുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നെടുമ്പാശ്ശേരിയിലൂടെ മാത്രം കടത്തിയ 500 കോടി രൂപയുടെ സ്വര്‍ണ്ണത്തിന്റെ മുഖ്യഭാഗവും വാങ്ങിയത് മലബാര്‍ ഗോള്‍ഡ് ആണ്. എം.പി അഹമ്മദ് സ്വര്‍ണ്ണക്കടത്തിന് അറസ്റ്റിലായ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ജാബിന്‍. കെ. ബഷീറിന്റെ ഫോണിലേക്കും, തിരിച്ചും പലതവണ ബന്ധപ്പെട്ടതിന്റെ രേഖകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
ജാബിന്‍ കെ. ബഷീറിന്റെ സഹോദരിയുടെ വിവാഹത്തിന് മലബാര്‍ ഗോള്‍ഡില്‍ നിന്നും 101 പവന്‍ സ്വര്‍ണ്ണം കടമായി വാങ്ങിയെന്നും പണം ചോദിക്കാനാണ് വിളിച്ചതെന്നുമാണ് എം. പി. അഹമ്മദ് കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ നല്‍കിയ വിശദീകരണം.
എന്നാല്‍ കളളക്കടത്തിന് അറസ്റ്റിലായ മുഖ്യപ്രതി നൗഷാദുമായും അഹമ്മദിന് ബന്ധമുണ്ടായിരുന്നു. ഇതിന് വിശദീകരണം നല്‍കാന്‍ അഹമ്മദിന് കഴിഞ്ഞില്ല. കേരളത്തിലെ എല്ലാ ഭരണപ്രതിപക്ഷ ഭേദമെന്യ എല്ലാ രാഷ്ട്രീയ ഉന്നതന്മാരുമായും ഉറ്റബന്ധമുളള അഹമ്മദ് ഈ അവസരത്തില്‍ രാഷ്ട്രീയ ബന്ധമുപയോഗിച്ച് കേസില്‍ നിന്നും തടിയൂരുകയായിരുന്നു.
കോഫപോസ അടക്കമുളള കര്‍ശനനിയമങ്ങളാല്‍ വിചാരണയില്ലാതെ തന്നെ രണ്ടു വര്‍ഷം തടവില്‍ പാര്‍പ്പിക്കാനുളള കുറ്റകൃത്യങ്ങള്‍ നടന്നുവെന്ന് വ്യക്തമാണ്. കേരളത്തിലെ അറിയപ്പെടുന്ന മറ്റു ചില ജുവലറി ശൃംഖല ഉടമള്‍ക്കും കളളക്കടത്ത് സംഘവുമായി ഉറ്റബന്ധമുണ്ട്. എന്നാല്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടുകയാണ് പതിവ്.
മൂവാറ്റുപുഴ സ്വദേശി നൗഷാദാണ് കള്ളക്കടത്ത് സംഘത്തിന്റെ മുഖ്യ കണ്ണി. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും നികുതി അടയ്ക്കാതെ കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകള്‍ വഴിയും നേപ്പാള്‍ വഴിയും സ്വര്‍ണ്ണം കടത്തുന്നു. ആയിരക്കണക്കിന് കോടിരൂപ വിലവരുന്ന സ്വര്‍ണ്ണ ഇടപാടാണ് പ്രതിവര്‍ഷം നടക്കുന്നത്. കേരളമാണ് ഇന്ത്യയുടനീളം നടക്കുന്ന കച്ചവടത്തിന്റെ കേന്ദ്രബിന്ദുവെന്നാണ് കസ്റ്റംസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സ്വര്‍ണ്ണക്കടത്ത്.
പലതവണ കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ സ്വര്‍ണ്ണവേട്ട നടന്നിട്ടുണ്ടെങ്കിലും അന്വേഷണം പിടിക്കപ്പെടുന്നവരില്‍ ഒതുങ്ങി. ഇവര്‍ക്ക് പിറകിലുള്ള വമ്പന്മാരിലേക്ക് അന്വേഷണം എത്തിയില്ല. അതുകൊണ്ട് തന്നെ കള്ളക്കടത്ത് അനസ്യൂതം തുടരുകയാണ്.
പല ഘട്ടങ്ങളിലും എയര്‍പോര്‍ട്ടിലെ പോലീസ് ഉദ്യോഗസ്ഥരിലൂടെയാണ് സ്വര്‍ണ്ണം കടത്തിയിരുന്നത്. ആറ് മാസംമുന്‍പ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്‍ സ്വര്‍ണ്ണ വേട്ട നടന്നതിനെത്തുടര്‍ന്ന് സംഘത്തിന്റെ പ്രവര്‍ത്തനം നെടുമ്പാശ്ശേരിയിലേയും കരിപ്പൂരിലേയും എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചായി. എമിഗ്രേഷന്‍ ഉദ്യോഗസ്ഥനായ ജുബിന്‍ കെ. ബഷീര്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പിടിയിലായതോടുകൂടിയാണ് വന്‍ സ്വര്‍ണ്ണക്കടത്തിന്റെ ചുരുളുകളഴിഞ്ഞത്. ആദ്യ ഘട്ടത്തില്‍ ഊര്‍ജ്ജിതമായി മുന്നേറിയ അന്വേഷണം വമ്പന്മാര്‍ പിടിയിലാകുമെന്ന് വന്നതോടെ മരവിക്കുകയായിരുന്നു.
കേരളത്തിലെ എയര്‍പോര്‍ട്ടുകളിലൂടെ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണമാണ് എല്ലാ വര്‍ഷവും എത്തുന്നത്. ഇത് കേരളത്തിലെ ജുവലറി ശൃംഖലകളിലൂടെയാണ് വിറ്റുപോകുന്നതും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ശതകോടികളുടെ നഷ്ടമാണ് ഇതിലൂടെ സംഭവിക്കുന്നത്.
വളരെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടും കേന്ദ്ര അന്വേഷണ ഏജന്‍സികളോ, കേന്ദ്ര സംസ്ഥാന നികുതി വകുപ്പുകളോ, ആരോപണവിധേയരായ ജുവലറി ഉടമകളുടെ സ്ഥാനങ്ങളില്‍ പരിശോധനയ്ക്ക് തയ്യാറായിട്ടില്ല. കളളക്കടത്തു നടത്തിയ സ്വര്‍ണ്ണം റിക്കവര്‍ ചെയ്തിട്ടുമില്ല. സംസ്ഥാന നികുതിവകുപ്പും ഇവിടെ ഉറക്കം നടിക്കുകയാണ്. ജുവലറി ഉടമകളും രാഷ്ട്രീയ നേതാവുമായുളള അവിശുദ്ധ ബന്ധമാണ് കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദർശന സമയം ഗുരുവായൂർ ക്ഷേത്രത്തിൽ വർദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കണമെന്ന്  (10 minutes ago)

പെട്രോൾ പമ്പുകൾ ആരംഭിക്കാൻ പദ്ധതി  (17 minutes ago)

ന​വം​ബ​ർ 27 മു​ത​ൽ ഡി​സം​ബ​ർ ഏ​ഴു​വ​രെ  (23 minutes ago)

വാസുവിന് കട്ടില്‍ പത്മകുമാര്‍ സെല്ലില്‍ തടവുകാര്‍ക്കൊപ്പം തറയിൽ..! സെല്ലിൽ സംഭവിക്കുന്നത്..!  (30 minutes ago)

കൂടിക്കാഴ്ച നടത്തി  (34 minutes ago)

കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കൽ, ഉയർന്ന പദവി ലഭിക്കുവാനുള്ള ഭാഗ്യം  (35 minutes ago)

ഇന്ത്യ വിടണമെന്ന് തീട്ടുരം  (44 minutes ago)

ഒറ്റപ്പെട്ട് കോൺഗ്രസ്  (1 hour ago)

ഒന്നാം സമ്മാനം 12 കോടി രൂപ...  (1 hour ago)

10 കോടി രൂപയുടെ കേന്ദ്ര സർക്കാർ ആനുകൂല്യം  (1 hour ago)

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന  (1 hour ago)

ശുഭ്മൻ ഗില്ലിനു പകരം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കും...  (1 hour ago)

കുടുംബത്തോടൊപ്പം എന്ന് മുഖ്യമന്ത്രി  (2 hours ago)

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും  (2 hours ago)

അപകടശേഷം കാർ നിർത്താതെ... ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends