കൊച്ചി മയക്കുമരുന്ന് കേസ്; പ്രതിചേര്‍ക്കാതെ ഒഴിവാക്കിയ യുവതിയെ അറസ്റ്റ് ചെയ്തു

കാക്കനാട്ടെ ഫ്ലാറ്റില്‍നിന്ന് എംഡിഎംഎ പിടിച്ച കേസില്‍ നേരത്തെ വിട്ടയച്ച യുവതിയെ എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രതിചേര്‍ക്കാതെ ഒഴിവാക്കിയ തിരുവല്ല കരിഞ്ഞാലിക്കുളം വീട്ടില്‍ ത്വയ്ബ ഔലാദിനെയാണ് (24) അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ ചോദ്യംചെയ്യാനായി ത്വയ്ബയെ കൊച്ചിയിലെ എക്സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. നേരത്തെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയ സംഘത്തില്‍ യുവതിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, എറണാകുളം റേഞ്ച് ഓഫീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ മതിയായ തെളിവില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ ഇവരെ ഒഴിവാക്കിയിരുന്നു. റെയ്ഡിനിടെ ലഹരിമരുന്ന് ഒളിപ്പിക്കാന്‍ ത്വയ്ബയും നേരത്തെ പിടിയിലായ ശബ്നയും ശ്രമിച്ചിരുന്നതായും എക്സൈസ് ഉദ്യോഗസ്ഥര്‍പറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് ലഭിച്ചു. പിടിയിലായ പ്രതികളുടെ മൊഴികളിലും ഇവരുടെ പങ്ക് വ്യക്തമാക്കിയിരുന്നു. ത്വയ്ബയെ കാക്കനാട് ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
നേരത്തെ ഇവര്‍ക്കൊപ്പം വിട്ടയച്ചയാളെ ചോദ്യംചെയ്യും. ചെന്നൈയില്‍നിന്ന് എംഡിഎംഎ ലഹരിമരുന്ന് എത്തിച്ച സംഘത്തില്‍ ഉള്‍പ്പെട്ടതായി ഇവര്‍ സമ്മതിച്ചതായും എക്സൈസ് വ്യക്തമാക്കി. നായകള്‍ക്ക് നല്‍കുന്ന തീറ്റയുടെ കവറില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയിരുന്നത്. മൂന്നുമാസംമുമ്ബാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ഫ്ലാറ്റില്‍നിന്ന് പിടിച്ചെടുത്ത മാന്‍കൊമ്ബ് വയനാട്ടിലെ റിസോര്‍ട്ടില്‍നിന്ന് എടുത്തതാണെന്നും പ്രതികള്‍ വെളിപ്പെടുത്തി. ചോദ്യംചെയ്യലിനുശേഷം പ്രതികളെ ചെന്നൈ, പോണ്ടിച്ചേരി, വയനാട് വൈത്തിരി എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പു നടത്തും. ഇവര്‍ക്ക് എറണാകുളത്ത് സഹായം ചെയ്തവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha

























