അന്തിമ പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരം; പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു

പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. അര്‍ധ രാത്രി വരെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ അന്തിമപട്ടിക കെപിസിസി നേതൃത്വം കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിന് കൈമാറിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് അന്തിമ പട്ടികയ്ക്കു രൂപം നല്‍കിയത്. അന്തിമ പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
പുതിയ ഡിസിസി പ്രസിഡന്റുമാര്‍
തിരുവനന്തപുരം പാലോട് രവി.
കൊല്ലം പി. രാജേന്ദ്ര പ്രസാദ്
ആലപ്പുഴ ബി. ബാബു പ്രസാദ്
പത്തനംതിട്ട സതീശ് കൊച്ചുപറമ്ബില്‍
കോട്ടയം നാട്ടകം സുരേഷ്.
ഇടുക്കി സി.പി. മാത്യു
എറണാകുളം മുഹമ്മദ് ഷിയാസ്
തൃശൂര്‍ ജോസ് വള്ളൂര്‍
മലപ്പുറം വി .എസ്. ജോയ്.
പാലക്കാട് എ. തങ്കപ്പന്‍
കോഴിക്കോട് കെ. പ്രവീണ്‍ കുമാര്‍
വയനാട് എന്‍.ഡി. അപ്പച്ചന്‍
കണ്ണൂര്‍ മാര്‍ട്ടിന്‍ ജോര്‍ജ്
കാസര്‍കോട് പി.കെ. ഫൈസല്‍
https://www.facebook.com/Malayalivartha

























