പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വര്‍ഷങ്ങളോളം പീഡിപ്പിച്ചു; കേസില്‍ യുവാവ് അറസ്റ്റിൽ

കൊടുങ്ങല്ലൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ യുവാവ് പോക്സോ നിയമപ്രകാരം പോലീസ് പിടിയിലായി. ശ്രീനാരായണപുരം ആല കൊച്ചാറ വീട്ടില്‍ ജിഷ്ണു (24) വിനെയാണ് മതിലകം സിഐ ടികെ ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്. ഫേസ്ബു ക്കിലൂടെയാണ് യുവാവ് പെണ്‍കുട്ടിയുമായി അടുത്തത്.
വീട്ടുകാരില്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. നാലു വര്‍ഷത്തോളമായി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്നും തന്റെ ഇംഗിതത്തിന് വഴങ്ങാന്‍ ഇയാള്‍ പെണ്‍കുട്ടിയെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























