കുഞ്ഞുചിരിയുടെ ഓര്‍മകള്‍ ബാക്കിയാക്കി.... കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് മരിച്ച ഏഴു വയസ്സുകാരിയുടെ വേര്‍പാട് താങ്ങാനാവാതെ ബന്ധുക്കളും നാട്ടുകാരും....

കുഞ്ഞുചിരിയുടെ ഓര്‍മകള്‍ ബാക്കിയാക്കി... കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് മരിച്ച ഏഴു വയസ്സുകാരിയുടെ വേര്‍പാട് താങ്ങാനാവാതെ ബന്ധുക്കളും നാട്ടുകാരും....
കഴിഞ്ഞ ദിവസം തൃക്കണ്ണാപുരം ഞാലിയക്കോണത്ത് പാമ്പുകടിയേറ്റ് മരിച്ച അസാം സ്വദേശിയായ ഏഴുവയസുകാരി ശില്പിയുടെ വേര്‍പാട് ആ നാട്ടുകാര്‍ക്ക് താങ്ങാനാവുന്നില്ല. വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്ന ശില്പി സമീപവാസികളുടെ കണ്ണിലുണ്ണിയായിരുന്നു. ചിരിച്ചു കൊണ്ടിരിക്കുന്ന ആ മുഖം മനസ്സില്‍ നിന്നും മായുന്നതേയില്ല.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം നടന്നത്. സമീപത്തെ കടയില്‍ പോയി തിരികെ വന്ന കുട്ടി കാലില്‍ എന്തോ കടിച്ചെന്ന് മാതാപിതാക്കളോട് പറഞ്ഞു.
എലിയാണ് കടിച്ചതെന്ന് ശില്പി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അമ്മ റിപോണ ബാലദാസ് ആഹാരം നല്‍കി മകളെ കിടത്തിയുറക്കുകയും ചെയ്തു. വൈകുന്നേരം നാലോടെ അസ്വസ്ഥത പ്രകടിപ്പിച്ച ശില്പിയുടെ വായില്‍ നിന്ന് നുരയും പതയും വന്നു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില വഷളായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിച്ചു.
ഒരു വര്‍ഷം മുമ്പാണ് ശില്പിയും അച്ഛന്‍ ജിബന്‍ ദാസും അമ്മ റിപോണ ദാസ് ശില്പിയും അസാമില്‍ നിന്ന് ഇവിടേക്ക് താമസമാക്കിയത്. ശില്പിയുടെ സഹോദരി പൂജാദാസ് ബന്ധുക്കളോടൊപ്പം അസാമിലാണ്. ജിബന്‍ ദാസിന്റെ സഹോദരന്‍ രാജേഷ് വര്‍ഷങ്ങളായി ഇവിടെ കെട്ടിട നിര്‍മ്മാണ ജോലി ചെയ്യുകയാണ്. അങ്ങനെയാണ് ഇവര്‍ ഇവിടെയത്തുന്നത്.
"
https://www.facebook.com/Malayalivartha

























