Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ഈ പത്രക്കാരെക്കൊണ്ട് തോറ്റു... എക്‌സൈസ് ജില്ലാ സ്‌ക്വാഡ് റെയ്ഡ് ദിവസം രാത്രി വിട്ടയച്ച യുവതി തയ്യിബ ഔലാദിനെ കൂട്ടിക്കൊണ്ടു പോയത് അജ്ഞാതനായ സൈനികനെന്ന് റിപ്പോര്‍ട്ട്; സൈനികനെ ചുറ്റിപ്പറ്റി കഥകള്‍ ചൂട് പിടിക്കുമ്പോള്‍

29 AUGUST 2021 09:09 AM IST
മലയാളി വാര്‍ത്ത
ഈ പത്രക്കാരെ കൊണ്ട് തോറ്റത് പോലെയാണ് എക്‌സൈസുകാര്‍. അല്ലെങ്കില്‍ നോക്കണെ, അറസ്റ്റില്‍ നിന്നും ഒഴിവാക്കിയ യുവതിയെ പത്രക്കാരുടെ ഇടപെടല്‍ മൂലം വീണ്ടും പൊക്കേണ്ടി വന്നു. അതിനിടെ മറ്റൊരു വിവാദം കൂടി ഉയരുകയാണ്.

കാക്കനാട് രാസ ലഹരിമരുന്നു കേസില്‍ എക്‌സൈസ് ജില്ലാ സ്‌ക്വാഡ് റെയ്ഡ് ദിവസം രാത്രി വിട്ടയച്ച യുവതി തയ്യിബ ഔലാദിനെ കൂട്ടിക്കൊണ്ടു പോയ അജ്ഞാതന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു സ്വയം പരിചയപ്പെടുത്തിയതു അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികന്‍ എന്ന്.  

കശ്മീര്‍ അതിര്‍ത്തിയില്‍ സേവനത്തിനിടെ കൈത്തണ്ടയ്ക്കു പരുക്കേറ്റ് അവധിയിലാണെന്നും അജ്ഞാതന്‍ പറഞ്ഞു. ഈ വ്യക്തിക്ക് ലഹരി റാക്കറ്റിന്റെ കണ്ണിയായ തയ്യിബയുമായുള്ള ബന്ധം കണ്ടെത്താന്‍ എക്‌സൈസ് ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. സംഭവ ദിവസം ഇയാളോടു സംസാരിച്ച എക്‌സൈസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.

ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ യുവതി തന്നെയാണ് ഈ വ്യക്തിയെ വിളിച്ചത്. രാത്രി തന്നെ എറണാകുളം കച്ചേരിപ്പടിയിലെ എക്‌സൈസ് മേഖലാ ആസ്ഥാനത്ത് എത്തിയ ആള്‍ പുറത്തു വാഹനത്തില്‍ കാത്തിരുന്നു. യുവതിയെ പ്രതിപ്പട്ടികയില്‍നിന്നു നീക്കാന്‍ തീരുമാനിച്ച ശേഷമാണ് ഇയാള്‍ ഓഫിസിലെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോയത്.  

ലഹരി മരുന്നു കേസില്‍ തയ്യിബ പെട്ട വിവരം അറിഞ്ഞ ശേഷം നടത്തിയ ചരടുവലികളിലാണു കേസ് അട്ടിമറിക്കപ്പെട്ടതെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകളാണ് അന്വേഷണത്തില്‍ പുറത്തു വരുന്നത്. പട്ടാള ഉദ്യോഗസ്ഥനെന്ന അവകാശവാദം അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല.

യുവതിയുടെ അടുത്ത ബന്ധുവെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. അറസ്റ്റിലായ പ്രതികള്‍ക്കൊപ്പം യുവതി കാക്കനാട്ടെ ഫ്‌ലാറ്റില്‍ തങ്ങിയ വിവരം ഇയാള്‍ക്കു അറിയാമെന്ന മട്ടിലായിരുന്നു പ്രതികരണം. അടുത്ത ബന്ധു പിടിക്കപ്പെട്ട വിവരം അറിയുമ്പോള്‍ സ്വാഭാവികമായുണ്ടാവേണ്ട ആശങ്ക ഇയാള്‍ പ്രകടിപ്പിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.  

കഴിഞ്ഞ ദിവസമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചെന്നൈയില്‍ നിന്ന് എംഡിഎംഎ എത്തിച്ച സംഘത്തിലുണ്ടായിരുന്നെന്ന് ഇവര്‍ സമ്മതിച്ചതായി എക്‌സൈസ് അറിയിച്ചു.

ലഹരി കടത്തിയ വാഹനത്തില്‍ മറ്റു പ്രതികള്‍ക്കൊപ്പം ഇവര്‍ യാത്ര ചെയ്തതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. നേരത്തെ പിടിയിലായ മറ്റു പ്രതികളില്‍ ചിലരും ഇവരുടെ പങ്കു വ്യക്തമാക്കി. ചോദ്യങ്ങള്‍ക്കു കൃത്യമായ ഉത്തരം പറയാന്‍ തയ്യിബ ആദ്യം വിസമ്മതിച്ചു. എന്നാല്‍, മറ്റു പ്രതികളോടൊപ്പമിരുത്തി തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ കള്ളി പൊളിഞ്ഞു. ആദ്യമായാണ് അപ്പാര്‍ട്ട്‌മെന്റില്‍ വന്നതെന്നാണു തയ്യിബ മുന്‍പു പറഞ്ഞതെങ്കിലും കേസിലെ മറ്റൊരു പ്രതിയായ ശബ്‌ന മറിച്ചു മൊഴി നല്‍കിയതോടെ ഇതും പൊളിഞ്ഞു.  

റെയ്ഡ് നടന്ന 19ന് മറ്റു പ്രതികള്‍ക്കൊപ്പം ഇവരെയും ഒപ്പമുണ്ടായിരുന്ന കാസര്‍കോട് സ്വദേശിയെയും കസ്റ്റഡിയിലെടുത്തെങ്കിലും പ്രതിചേര്‍ക്കാതെ വിട്ടയച്ചതു വിവാദമായിരുന്നു.   ഇവര്‍ തങ്ങിയിരുന്ന ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങളില്‍, തുണി അലക്കാനിടുന്ന സ്ഥലത്ത് എംഡിഎംഎ ഒളിപ്പിക്കാന്‍ തയ്യിബ സഹായിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണു ലഹരിക്കടത്തിലെ പങ്കാളിയെയാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് വിട്ടയച്ചതെന്നുറപ്പായത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ തയ്യിബയോട് ആവശ്യപ്പെട്ടു.   "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (38 minutes ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (58 minutes ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (1 hour ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (2 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (2 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (3 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (3 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (3 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (4 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (4 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (5 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (5 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (5 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (5 hours ago)

Malayali Vartha Recommends