പാളീസായി തലയും കൂട്ടരും... ചാനലില്‍ പോയിരുന്ന് വിഴുപ്പലക്കി നേട്ടം കൊയ്തിരുന്ന ഗ്രൂപ്പുകള്‍ക്ക് മിണ്ടാന്‍ വേദിയില്ല; സിപിഎമ്മിനെപ്പോലെ വരയിട്ട് കോണ്‍ഗ്രസും; ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പാടില്ല; വെല്ലുവിളിച്ച് ഗ്രൂപ്പുകള്‍; നേരിടാന്‍ നേതൃത്വം

പാര്‍ട്ടി തീരുമാനത്തിനെതിരെ ശബ്ദിക്കുന്ന ഏത് കൊലകൊമ്പനാണെങ്കിലും പാര്‍ട്ടിയില്‍ കാണില്ല എന്നതാണ് സിപിഎം നയം. അതുപോലെ സിപിഎമ്മിനെ പിന്തുടരുകയാണ് കെ. സുധാകരനും. ചാനലില്‍ പോയി വിഴുപ്പലക്കി തീരുമാനം മാറ്റാന്‍ ശ്രമിക്കുന്ന നേതാക്കളെ വച്ച് പൊറുപ്പിക്കേണ്ടന്ന് തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം. അതോടെ നേതാക്കള്‍ക്ക് പേടിയായി. പുറത്താക്കിയാല്‍ വേറെ ജോലിയറിയില്ല. ബിജെപി മാത്രമേ ശരണമുള്ളൂ.
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത കെ. പി. അനില്‍ കുമാറിനെയും ശിവദാസന്‍ നായരെയും സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ പാര്‍ട്ടിയുടെ ആഭ്യന്തര വിഷയങ്ങളിലുള്ള ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നു നേതാക്കളെ കെ.പി.സി.സി വിലക്കി.
ഡി.സി.സി പട്ടികയടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കു പോകരുതെന്നാണ് നിര്‍ദ്ദേശം. പാര്‍ട്ടി നിലപാട് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും വ്യക്തമാക്കുമെന്ന് കെ.പി.സി.സി നേതൃത്വം പാര്‍ട്ടി വക്താക്കളെ അടക്കം അറിയിച്ചു. വിലക്ക് ലംഘിച്ച് ചാനലുകളിലോ സമൂഹമാദ്ധ്യമങ്ങളിലോ പ്രതികരിച്ചാല്‍ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി.
അതേസമയം ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിനു പിന്നാലെ, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉയര്‍ത്തിയ പരസ്യ പ്രതിഷേധം സംസ്ഥാന കോണ്‍ഗ്രസില്‍ സ്‌ഫോടനാത്മക സ്ഥിതിവിശേഷം സൃഷ്ടിച്ചു.
ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച പട്ടിക തള്ളി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ ഉമ്മന്‍ചാണ്ടി നടത്തിയ പരസ്യ പ്രതികരണം നേതൃത്വത്വത്തിനെതിരായ വെല്ലുവിളിയായി. എന്നാല്‍, പ്രതിഷേധങ്ങളെ അവഗണിച്ച് കെ.പി.സി.സി പുന:സംഘടനാ ചര്‍ച്ചകളിലേക്ക് കടക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇന്ന് മുതല്‍ അതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചേക്കും. ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികയിലും ഇനി മാറ്റമില്ല.
പുതുപ്പള്ളിയില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രകോപിതനായി നടത്തിയ പ്രതികരണം സമീപകാല കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പുതിയ മുഖമായി. ഫലപ്രദമായ ചര്‍ച്ച നടന്നെങ്കില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട ലിസ്റ്റ് ഉണ്ടാക്കാമായിരുന്നുവെന്ന് കുറ്റപ്പെടുത്തിയ ഉമ്മന്‍ചാണ്ടി, അനാവശ്യമായി തന്റെ പേര് പലയിടങ്ങളിലും വലിച്ചിഴച്ചതില്‍ അസ്വസ്ഥതയും പ്രകടിപ്പിച്ചു. അഭിപ്രായപ്രകടനം നടത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെന്നാല്‍ തനിക്കെതിരെയും നടപടിയെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
അതിനെ ശരി വച്ച് കെ സി ജോസഫും രംഗത്തുവന്നു. എന്നാല്‍, നേതൃത്വത്തെ ന്യായീകരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയതോടെ, 'എ' ഗ്രൂപ്പിലെ ഭിന്നതയും പ്രകടമായി. സുധാകരന്‍സതീശന്‍ അച്ചുതണ്ടിനെതിരെ ഒരുമിച്ച് നീങ്ങാനാണ് എ ഐ ഗ്രൂപ്പ് മാനേജര്‍മാരുടെ ഒരുക്കം. ഗ്രൂപ്പുകളില്‍ നിന്നുതന്നെ ഗ്രൂപ്പില്ലാ നേതാക്കളെയുണ്ടാക്കി ഡി.സി.സി അദ്ധ്യക്ഷ പട്ടിക പുറത്തിറക്കിയ സംസ്ഥാനനേതൃത്വം, ഈ തന്ത്രമുപയോഗിച്ച് മറുനീക്കത്തെ പ്രതിരോധിക്കാമെന്ന കണക്കുകൂട്ടലിലാണ്.
ഡി.സി.സി പ്രസിഡന്റുമാരുടെ കാര്യത്തില്‍ സമീപകാലത്തൊന്നുമുണ്ടാകാത്ത വിധം കൂടിയാലോചനകള്‍ നടത്തിയെന്ന കെ. സുധാകരന്റെയും വി.ഡി.സതീശന്റെയും നിലപാടാണ് ഹൈക്കമാന്‍ഡും മുഖവിലയ്‌ക്കെടുത്തത്. രമേശിന്റെ താല്പര്യാര്‍ത്ഥം ആലപ്പുഴയില്‍ ബാബുപ്രസാദിനെയും, ഉമ്മന്‍ ചാണ്ടിയുടെ താല്പര്യാര്‍ത്ഥം കോട്ടയത്ത് നാട്ടകം സുരേഷിനെയും അവസാനനിമിഷം ഉള്‍ക്കൊള്ളിച്ചത്, വിട്ടുവീഴ്ചയ്ക്ക് സംസ്ഥാന നേതാക്കള്‍ തയാറായതിനാലാണ്. എന്നിട്ടും, രമേശും ഉമ്മന്‍ ചാണ്ടിയും പ്രതിഷേധമുയര്‍ത്തിയതില്‍ ഹൈക്കമാന്‍ഡിനും അതൃപ്തിയുള്ളതായാണ് സൂചന.
എന്നാല്‍,കെ. മുരളീധരന്‍, പി.ജെ. കുര്യന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പരസ്യപിന്തുണയുറപ്പാക്കിയത് സംസ്ഥാനനേതൃത്വത്തിന്റെ വിജയമായി.
https://www.facebook.com/Malayalivartha

























