ഒരു രക്ഷയുമില്ല... സുഹൃത്തിന് ഫോണ്‍ ചോദിച്ച് വിളിച്ച വിദ്യാര്‍ത്ഥിയെ സ്വന്തം എംഎല്‍എയെ വിളിക്കാന്‍ പറഞ്ഞവരുടെ നാട്ടില്‍ സുരേഷ് ഗോപി താരമാകുന്നു; ഫോണില്ലെന്നു പറഞ്ഞ് വിദ്യാര്‍ഥിനി വിളിച്ചു; ഫോണുമായി സുരേഷ് ഗോപി വീട്ടിലെത്തി; വീടുനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായവും

പഠനാവശ്യത്തിന് ഫോണ്‍ ചോദിച്ച് മുകേഷിനെ വിളിച്ച വിദ്യാര്‍ത്ഥിയുടെ കഥ നമ്മള്‍ കേട്ടതാണ്. വിളിക്കാന്‍ പറഞ്ഞവന്റെ ചെവിക്കല്ല് നോക്കിയടിക്കാനും സ്ഥലം എംഎല്‍എയെ വിളിക്കാനുമാണ് പറഞ്ഞത്. എന്നാല്‍ ഫോണിനായി വിളിച്ച വിദ്യാര്‍ത്ഥിനിയോട് സ്ഥലം എംഎല്‍എയെ വിളിക്കാന്‍ സുരേഷ് ഗോപി പറഞ്ഞില്ല.
പഠിക്കാന്‍ ഫോണ്‍ ഇല്ലെന്ന സങ്കടം അറിയിച്ച വിദ്യാര്‍ഥിനിക്ക് സഹായവുമായി നടനും എംപിയുമായ സുരേഷ് ഗോപി വീട്ടിലെത്തി. സ്മാര്‍ട് ഫോണും പലഹാരവുമായാണ് സുരേഷ് ഗോപി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. സാമ്പത്തിക പരാധീനത കാരണം പെണ്‍കുട്ടിയുടെ വീട് നിര്‍മ്മാണം പാതി മുടങ്ങിയ അവസ്ഥയിലായിരുന്നു. വീടുനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായവും വാഗ്ദാനം ചെയ്താണ് സുരേഷ് ഗോപി മടങ്ങിയത്.
എസ്എസ്എല്‍സി വിദ്യാര്‍ഥിനിയാണ് ഓണ്‍ലൈന്‍ പഠന സൗകര്യത്തിന് സ്മാര്‍ട് ഫോണ്‍ ഇല്ലെന്ന വിവരം സുരേഷ് ഗോപി എം.പിയെ വിളിച്ച് അറിയിച്ചത്. വിഷമിക്കേണ്ടെന്നും വഴിയുണ്ടാക്കാമെന്നുമായിരുന്നു താരത്തിന്റെ മറുപടി. വിദ്യാര്‍ഥിനിയുടെ പേരും മറ്റ് വിവരങ്ങളും സുരേഷ് ഗോപി ചോദിച്ച് മനസിലാക്കി. എന്നാല്‍ ഇത്ര പെട്ടെന്ന് സഹായ ഹസ്തവുമായി മലയാളത്തിന്റെ സൂപ്പര്‍ താരം വീട്ടിലെത്തുമെന്ന് പെണ്‍കുട്ടി കരുതിയില്ല. വീട്ടിലേക്കുള്ള വഴി കുണ്ടും കുഴിയും ചെളിയും നിറഞ്ഞതായിരുന്നു. ഈ വഴിയെ പ്രിയ നടന്‍ എത്തുമെന്നും പെണ്‍കുട്ടി കരുതിയില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെയും വീട്ടുകാരെയും നാട്ടുകാരെയുമൊക്കെ അമ്പരിപ്പിച്ചുകൊണ്ട് സുരേഷ് ഗോപി, ആ ഗ്രാമത്തിലേക്ക് നേരിട്ട് എത്തി. കൊച്ചിയില്‍ നിന്നാണ് താരം മലപ്പുറത്തെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. കൊച്ചിയില്‍നിന്ന് വാങ്ങിയ പലഹാരങ്ങളും താരം കരുതിയിരുന്നു. അപ്രതീക്ഷിതമായി സുരേഷ് ഗോപി വന്നപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് തനിക്ക് ഉണ്ടായതെന്നും പെണ്‍കുട്ടി പറയുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം പെണ്‍കുട്ടിയുടെ വീടു നിര്‍മ്മാണം പാതി മുടങ്ങിയ നിലയിലായിരുന്നു. ഈ അവസ്ഥ മനസിലാക്കിയ സുരേഷ് ഗോപി, വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ തന്റെ ട്രസ്റ്റ് സഹായിക്കുമെന്ന വാഗ്ദാനവും നല്‍കിയാണ് മടങ്ങിയത്. ഇതിന്റെ വിവരങ്ങള്‍ വൈകാതെ അറിയിക്കാമെന്നും സുരേഷ് ഗോപി പെണ്‍കുട്ടിയോടും കുടുംബത്തിനോടും പറഞ്ഞു.
അതേസമയം നെറ്റ് വര്‍ക്ക് ലഭിക്കന്‍ മൊബൈല്‍ ഫോണുമായി ഉയരമുള്ള മരത്തില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് കൊമ്പ് ഒടിഞ്ഞു വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കണ്ണൂര്‍ ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.
ചിറ്റാരിപറമ്പ് കണ്ണവം വനമേഖലയിലെ പന്യോട് ആദിവാസി കോളനിയില്‍ അനന്തു ബാബുവാണ് നട്ടെല്ലിന് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. പ്രദേശത്ത് മൊബെല്‍ കവറേജ് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. മരങ്ങളുടെ മുകളിലോ ഏറുമാടത്തിലോ ഇരുന്നാണ് കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. പ്ലസ് വണ്‍ അലോട്ട്‌മെന്റ് പരിശോധിക്കാനായാണ് റെയ്ഞ്ചിനായി അനന്തു വീട്ടിനടുത്തുള്ള കൂറ്റന്‍ മരത്തിന് മുകളില്‍ കയറിയത്. അവിടെ നിന്ന് നില തെറ്റി പാറയിലേക്ക് വീഴുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ നട്ടെല്ലിന് മൂന്ന് ചെറിയ പൊട്ടലുകള്‍ ഉള്ളതായാണ് പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്.
https://www.facebook.com/Malayalivartha

























