Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ആശ്വാസം നിറഞ്ഞൊഴുകി... അത്യപൂര്‍വമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ടൈപ്പ് ടു രോഗം ബാധിച്ച മുഹമ്മദ് ഖാസിന് എന്ന കുഞ്ഞിന് മരുന്ന് വാങ്ങുന്നതിന് ആവശ്യമുള്ള 18 കോടി രൂപ; സുമനസുകളുടെ കനിവില്‍ എസ്എംഎ ചികിത്സ

30 AUGUST 2021 09:51 AM IST
മലയാളി വാര്‍ത്ത

ചികിത്സാ സഹായത്തിനായി കൈനീട്ടിയവരെ അതെത്ര കോടിയായാലും സഹായിച്ച പാരമ്പര്യമാണ് മലയാളികള്‍ക്കുള്ളത്. തളിപ്പറമ്പില്‍ അത്യപൂര്‍വ്വമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ടൈപ്പ് ടു രോഗം ബാധിച്ച മുഹമ്മദ് ഖാസിന് എന്ന കുഞ്ഞിന് മരുന്ന് വാങ്ങുന്നതിന് ആവശ്യമുള്ള 18 കോടി രൂപ ലഭിച്ചതായി ചിക്തിസാ കമ്മിറ്റി. കണ്ണൂര്‍ ജില്ലയില്‍ ഇത് രണ്ടാം തവണയാണ് എസ് എം എ ബാധിച്ച കുട്ടിക്ക് വേണ്ടി 18 കോടി രൂപ സമാഹരിക്കുന്നത്. നേരത്തെ കണ്ണൂര്‍ പഴയങ്ങാടി മാട്ടൂലിലെ മുഹമ്മദ് എന്ന കുഞ്ഞിനും ഈ തുക സമാഹരിക്കാനായി.

ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിമിന്റെ ചികിത്സയ്ക്കായി 17.38 കോടി രൂപയാണ് ഞായറാഴ്ച വൈകീട്ട് വരെ ലഭിച്ചതെന്ന് ചികിത്സാ കമ്മിറ്റി തളിപ്പറമ്പില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഖാസിം ചികിത്സാ സഹായ കമ്മിറ്റിക്ക് ലഭ്യമായ 17.38 കോടി രൂപയില്‍ എട്ടര കോടി രൂപ മാട്ടൂല്‍ മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റിയുടെ വാഗ്ദാനമാണ്. ഇക്കഴിഞ്ഞ ജൂലൈ 27നാണ് ഖാസിമിന് വേണ്ടി വിവിധ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ആരംഭിച്ച് ചികിത്സാ സഹായം സമാഹരിക്കാന്‍ തുടങ്ങിയത്.

പ്രതീക്ഷിച്ച തുടക്കം ലഭിക്കാത്തത് ചികിത്സാ കമ്മിറ്റിയെ ആശങ്കയിലാഴ്ച്ചിയിരുന്നു. എന്നാല്‍, മാട്ടൂല്‍ മുഹമ്മദ് ചികിത്സ സഹായ കമ്മിറ്റി എട്ടര കോടി രൂപ ഖാസിമിന്റെ ചികിത്സക്കായി നല്‍കുമെന്ന് പ്രഖ്യാപിച്ചത് പ്രതീക്ഷയായി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഹായം വാഗ്ദാനം കൂടി എത്തുന്നതോടെ മരുന്ന് വാങ്ങുന്നതിന് ആവശ്യമുള്ള 18 കോടി രൂപയും ലഭിക്കുമെന്നാണ് ചികിത്സാ കമ്മിറ്റി പറയുന്നത്. പ്രതീക്ഷിച്ച തുക ഉടന്‍ തന്നെ എത്തും. അതോടെ നിലവിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമെന്നും ചികിത്സാ കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.

നേരത്തെ എസ് എ എ രോഗം ബാധിച്ച കണ്ണൂര്‍ പഴയങ്ങാടി മാട്ടൂലിലെ മുഹമ്മദ് എന്ന കുഞ്ഞിനു വേണ്ടി ലോകമെങ്ങുമുള്ള മലയാളികള്‍ കൈകോര്‍ത്തതോടെ 46.78 കോടി രൂപയാണ് സമാഹരിക്കാനായത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ മുഹമ്മദ് ഖാസിമിന്റെ ചികിത്സയ്ക്കായി എട്ടര കോടി രൂപ നല്‍കുന്നത്. സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ചികിത്സാ സഹായ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിജ ബാലകൃഷ്ണന്‍ പറഞ്ഞു. ചികിത്സാ ഫണ്ടിലേക്ക് ധനസമാഹരണം നടത്തിയവര്‍ സമാഹരിച്ച തുക വളരെ അടുത്ത ദിവസം തന്നെ ഖാസിമിന്റെ കുടുംബത്തിന് കൈമാറും. ഖാസിമിന്റെ പേരില്‍ ഇനി ആരും ഫണ്ട് ശേഖരിക്കരുതെന്നും അവര്‍ അറിയിച്ചു.

പഴയങ്ങാടിയിലുള്ള ഒന്നര വയസുകാരന്‍ മുഹമ്മദ് എന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ 18 കോടിയുടെ മരുന്ന് വേണമെന്ന പോസ്റ്റ് മുമ്പ് പ്രത്യക്ഷപ്പെട്ടതോടെ വലിയ വാര്‍ത്തയായിരുന്നു. സിനിമാ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പ്രശസ്തര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുന്നുണ്ട്. ഒരു മരുന്നിന് 18 കോടി രൂപ ചെലവ് വരുമോയെന്നായിരിക്കും ഈ പോസ്റ്റ് കാണുന്ന ആരുടെയും മനസില്‍ ഉടലെടുക്കുന്ന ഒരു സംശയം. ഇതേക്കുറിച്ച് വിശദീകരണ കുറിപ്പുമായി ഡോക്ടര്‍മാരായ മോഹന്‍ദാസ് നായരും കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി.

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന ഒരു ജനിതക രോഗമുണ്ട്. പേശികളുടെ ശക്തി തിരിച്ചു കിട്ടാത്ത വണ്ണം ക്രമേണ കുറഞ്ഞുവരുന്ന ഒരു രോഗമാണത്.

വളരെ ചിലവേറിയ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഇത്തരം മരുന്നുകള്‍ കണ്ടുപിടിക്കപ്പെടുന്നത്. കൂടുതല്‍ ഗവേഷണങ്ങളും പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഈ മരുന്നുകളുടെ ആവശ്യക്കാരാകട്ടെ എണ്ണത്തില്‍ വളരെ കുറവും. അത് കൊണ്ട് തന്നെ മുടക്കു മുതല്‍ തിരികെ ലഭിക്കാന്‍ മരുന്നു കമ്ബനികള്‍ക്ക് ഈ മരുന്നുകള്‍ക്ക് വളരെ വലിയ വിലയിടേണ്ടി വരുന്നു. മാത്രമല്ല കണ്ടുപിടിക്കപ്പെട്ട് ഒരു നിശ്ചിത വര്‍ഷങ്ങളിലേക്ക് ഈ മരുന്ന് നിര്‍മ്മിക്കാന്‍ മറ്റു കമ്ബനികളെ പേറ്റന്റ് നിയമങ്ങള്‍ അനുവദിക്കാത്തതിനാല്‍ മരുന്നു വിപണിയില്‍ മല്‍സരങ്ങളും ഉണ്ടാകുന്നില്ല.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (3 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (3 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (4 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (5 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (5 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (6 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (6 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (7 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (7 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (7 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (8 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (8 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (8 hours ago)

Malayali Vartha Recommends