ഏതാ ഞാന്‍ മറക്കേണ്ടത്... കരുണാകരനേയും മകനേയും പുറത്താക്കിയവര്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ തിരിച്ചടി; പഴയത് ഓര്‍മ്മിപ്പിക്കാതെ ഓര്‍മ്മിപ്പിച്ച് കെ. മുരളീധരന്‍; എല്ലാം നഷ്ടപ്പെട്ട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും, ഇനി സുധാകരനും സതീശനും തീരുമാനിക്കും

വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ. കരുണാകരനേയും മകന്‍ കെ. മുരളീധരനേയും പുറത്താക്കാന്‍ ചരടുവലിച്ചവരാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും. ഇന്നവര്‍ കോണ്‍ഗ്രസില്‍ തന്നെ വിലയില്ലാ നേതാക്കളായി മാറിയിരിക്കുകയാണ്. അതേസമയം കെ. മുരളീധരന് സ്വാധീനം കൂടുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മുരളീധരന്‍ സംസ്ഥാന നേതൃത്വത്തിന് പിന്തുണ നല്‍കിയത് അതുകൊണ്ടാണ്.
ഡി സി സി അദ്ധ്യക്ഷന്മാരുടെ പട്ടിക കഴിഞ്ഞദിവസം പുറത്തു വന്നപ്പോള്‍ ഒരു കാര്യം പകല്‍പോലെ വ്യക്തമായി. പതിറ്റാണ്ടുകളോളം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നെടുംതൂണുകളായി നിന്ന് നയിച്ച ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പിടി അയയുന്നു. നേരത്തേ പ്രതിപക്ഷ നേതാവിനെയും കെ പി സി സി അദ്ധ്യക്ഷനെയും തിരഞ്ഞെടുത്തപ്പോള്‍ ഇത് ഏറക്കുറെ വ്യക്തമായിരുന്നതാണ്. ഡി സി സി അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ചപ്പോള്‍ അത് മറനീക്കി പുറത്തുവരികയും ചെയ്തിരുന്നു. ഇനി പാര്‍ട്ടി സുധാകരന്‍ സതീശന്‍ അച്ചുതണ്ടിന് ചുറ്റും കറങ്ങും. കെ കരുണാകരനും എ കെ ആന്റ്ണിയും സംസ്ഥാനത്തെ പാര്‍ട്ടിയെ നയിച്ചപ്പോഴും സുപ്രധാന തീരുമാനങ്ങളില്‍ പലതും എടുത്തിരുന്നത് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമായിരുന്നു.
പാര്‍ട്ടിയുടെ പല തീരുമാനങ്ങളിലും ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതും അത് അഖിലേന്ത്യാ നേതൃത്വത്തെ അറിയിച്ചതുമാണ്. എന്നാല്‍ അവിടെയും കാര്യമായ പരിഗണന കിട്ടിയില്ല. അതില്‍ ഇരുവര്‍ക്കും കടുത്ത അമര്‍ഷവും ഉണ്ട്. പക്ഷേ, പരസ്യമായി പ്രകടിപ്പിക്കാന്‍ തയ്യാറല്ല എന്നുമാത്രം. ഇനി സമ്മര്‍ദ്ദം ഫലിക്കില്ല, നടക്കില്ല എന്നുള്ള സതീശന്റെ വാക്കുകള്‍ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമുള്ള കൃത്യമായ മുന്നണിയിപ്പാണ്. മാത്രമല്ല ഹൈക്കമാന്‍ഡില്‍ കാര്യമായ സ്വാധീനമുളള കെ.സി. വേണുഗോപാലിന്റെ ആശിര്‍വാദവും സുധാകരനും സതീശനുമുണ്ട്. കേരളത്തിലെ പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അദ്ദേഹത്തിന്റെ അറിവോടെയാണ്.
ഡി സി സി അദ്ധ്യക്ഷന്മാരായി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ച പല പേരുകളും നേതൃത്വം തള്ളുകയും ചെയ്തു. കോട്ടയത്ത് ഉമ്മന്‍ ചാണ്ടി ആദ്യം പറഞ്ഞ ഫില്‍സണ്‍ മാത്യൂസിന് സ്ഥാനം നല്‍കിയില്ല. പകരം നാട്ടകം സുരേഷിന് നറുക്കുവീഴുകയും ചെയ്തു. സുരേഷിന്റെ പേരും ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും തിരുവഞ്ചൂരുമായാണ് സുരേഷിന് കൂടുതല്‍ അടുപ്പം. കെ മുരളീധരനും, പി ജെ കുര്യനും, കൊടിക്കുന്നില്‍ സുരേഷിനും വരെ ഓരോരുത്തരെ അദ്ധ്യക്ഷന്മാരായി അവരോധിക്കാനായപ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ ഈ ദുര്‍ഗതി.
ചെന്നിത്തലയ്ക്കാണ് ഏറെ നഷ്ടം. ഒപ്പമുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ കൂടെയില്ല. അവരെല്ലാം സ്വന്തം സ്ഥാനംനോക്കി സുധാകര പക്ഷത്തും മറ്റുമൊക്കെ ചേര്‍ന്നു. ചെന്നിത്തലയോട് സതീശന്‍ ശരിക്കും പകരം വീട്ടുകയാണ് എന്നാണ് ചില പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. 2011ല്‍ മന്ത്രി സഭയില്‍ സ്ഥാനം ഉറപ്പിച്ചിരുന്ന സതീശനെ ചെന്നിത്തല വെട്ടിമാറ്റുകയായിരുന്നു എന്നായിരുന്നു അടക്കം പറച്ചിലുകള്‍. അതിനുള്ള പ്രതികരാമാണത്രേ ഇപ്പോള്‍ വീട്ടുന്നത്.
പൊട്ടിത്തെറിയും പൊട്ടിക്കരച്ചിലും കോണ്‍ഗ്രസില്‍ പുതുമയുളള കാര്യമേ അല്ല. സ്ഥാനം കിട്ടാത്തവര്‍ നേതൃത്വത്തിനെതിരെ രംഗത്തുവരും. വായില്‍ തോന്നിയതൈാക്കെ വിളിച്ചുപറയും. ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇവര്‍ക്ക് എന്തെങ്കിലും സ്ഥാനം നല്‍കും. അതോടെ അതുവരെയുള്ള കാര്യങ്ങള്‍ എല്ലാം മറക്കും. പക്ഷേ, ഇനിമുതല്‍ ആ പതിവ് കോണ്‍ഗ്രസില്‍ ഇല്ലെന്നതിന്റെ വ്യക്തമായ സൂചനയും ലഭിച്ചു കഴിഞ്ഞു. ഡി സി സി അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ച് അല്പസമയം കഴിഞ്ഞപ്പോള്‍ തന്നെ തലമുതിര്‍ന്ന നേതാക്കളായ ശിവദാസന്‍ നായരെയും കെ പി അനില്‍കുമാറിനെയും സസ്‌പെന്‍ഡുചെയ്തു. സ്ഥാനം ലഭിക്കാത്തിന്റെ പേരിലുള്ള പൊട്ടിത്തെറി മുന്നില്‍ കണ്ട് സുധാകരന്‍ കൈക്കൊണ്ട ഒരു സമര്‍ത്ഥമായ നീക്കമായിരുന്നു അത്. പരസ്യ പ്രതികരണത്തിന് ഏത്ര വലിയ നേതാക്കള്‍ ശ്രമിച്ചാലും ഇതായിരിക്കും അവസ്ഥ എന്ന് മനസിലാക്കിക്കൊടുക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നില്‍ക്കുന്നവര്‍ക്ക് നേതൃത്വത്തെ അനുസരിച്ച് നില്‍ക്കാം. അല്ലാത്തവര്‍ക്ക് പുറത്തേക്കുപോകാം എന്ന ശക്തമായ മുന്നറിയിപ്പാണ് നടപടികളിലൂടെ സുധാകരന്‍ നല്‍കുന്നത്.
https://www.facebook.com/Malayalivartha

























