സി.പി.എമ്മുമായി ചര്‍ച്ച നടന്നിട്ടില്ല! പാര്‍ട്ടി വിടുകയാണെങ്കിലെ ചര്‍ച്ചക്ക് പ്രസക്തിയുള്ളൂ: ഇപ്പോഴും കോണ്‍ഗ്രസുകാരന്‍, പാര്‍ട്ടി വിടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എ.വി ഗോപിനാഥ്

നേതാക്കൾ പരസ്യ ആരോപണവുമായി രംഗത്ത് എത്തിയതോടുകൂടി കോൺഗ്രസ്സിൽ കൂട്ടത്തല്ല് ആയിരിക്കുകയാണ്. ഡി.സി.സി അധ്യക്ഷരുടെ പട്ടിക വന്നതിന് പിന്നാലേ കലാപക്കൊടിയുമായി മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയതിന് പിന്നാലെയാണ് പ്രതി സന്ധി രൂക്ഷമായത്.
ഇപ്പോഴിതാ, പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനിടയ്ക്ക് താൻ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടി വിടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥ്. സി.പി.എമ്മില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് ഗോപിനാഥിന്‍റെ പ്രതികരണം. രാവിലെ 11 മണിക്ക് തീരുമാനം പറയുമെന്നും ഗോപിനാഥ് അറിയിച്ചു.
സി.പി.എമ്മുമായി ചര്‍ച്ച നടന്നിട്ടില്ല. പാര്‍ട്ടി വിടുകയാണെങ്കിലെ ചര്‍ച്ചക്ക് പ്രസക്തിയുള്ളൂവെന്നും ഗോപിനാഥ് പറഞ്ഞു. സുധാകരനുമായി ചര്‍ച്ച നടത്തി. പാര്‍ട്ടിയോടുള്ള സ്നേഹം മരണത്തോടെ മാത്രമേ അവസാനിക്കൂ. കോണ്‍ഗ്രസിന് ദോഷം വരുന്ന നിലപാട് സ്വീകരിക്കരുതെന്ന് ആഗ്രഹമുണ്ട്. ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ല,എല്ലാം തേടിവന്നതാണ്. ഡി.സി.സി അധ്യക്ഷ പട്ടികയില്‍ അതൃപ്തിയില്ലെന്നും ഗോപിനാഥ് പറഞ്ഞു.
https://www.facebook.com/Malayalivartha

























