'ഞാന്‍ എന്റെ കുട്ടികളുടെ അച്ഛന്റെ സ്ഥാനം മറ്റാര്‍ക്കും കൊടുക്കാന്‍ താല്‍പ്പര്യപെടുന്നില്ല, സുഹൃത്തിനൊപ്പം താമസിച്ചാല്‍ അവരുടെ ജീവിത പങ്കാളി എന്ന വിലയിരുത്തലില്‍ സഹതാപം തോന്നുന്നു, ഇപ്പോള്‍ താന്‍ ഒറ്റയ്ക്കാണ്...!! ഇനി ഏതെങ്കിലും ഒരു സാഹചര്യത്തില്‍ എനിക്കൊരു പങ്കാളി ഉണ്ടായാല്‍, ഇതില്‍ കൂടെ തന്നെ ഞാന്‍ എല്ലാവരെയും അറിയിക്കുന്നതാണെന്ന് രഹ്നാഫാത്തിമ

ഒരു സുഹൃത്തിന്റെ വീട്ടില്‍ അവരുടെ കുടുംബത്തിനൊപ്പം താമസിക്കുന്നതിനിടെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് രഹ്നാഫാത്തിമ. തനിക്ക് താമസിക്കുവാന്‍ വാടക വീടുകള്‍ കിട്ടാത്ത സാഹചര്യമാണെന്നും,
കിട്ടിയാല്‍ വാടക നല്‍കുവാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍ വ്യക്തമാക്കുന്നു. സുഹൃത്തിനൊപ്പം താമസിച്ചാല്‍ അവരുടെ ജീവിത പങ്കാളിയാണെന്ന തരത്തില്‍ വിലയിരുത്തല്‍ നടത്തുന്നവരോട് തനിക്ക് സഹതാപമാണെന്നും രഹ്ന ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ, രഹനാഫാത്തിമ ഇപ്പോള്‍ ഒറ്റക്കാണ്, ഒറ്റയ്ക്ക് തന്നെ fight ചെയ്തു മുന്നോട്ടു പോകാന്‍ ആണ് എനിക്ക് താല്പര്യം. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ജീവിക്കാനും പറ്റും, എന്നും, എല്ലായിപ്പോഴും സ്ത്രിയെ സംരക്ഷിക്കാന്‍ ഒരു പങ്കാളി വേണമെന്ന പൊതു ബോധമാണ് മാറേണ്ടത്. രഹന ഫാത്തിമ ഇപ്പോഴും ഒറ്റയ്ക്കാണ് സമൂഹത്തിനോടും ജീവിതത്തിനോടും fight ചെയ്‌തുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യവും മാനസികാവസ്ഥയും (എനിക്ക് വാടകയ്ക്ക് വീട് കിട്ടുന്നില്ല ,
വാടക കൊടുക്കാന്‍ കൈയില്‍ കാശുമില്ല, ജോലിയില്ല, കേസുകള്‍, മുന്നോട്ടുള്ള നിലനില്‍പ്പ്) കാരണം ഒരു സുഹൃത്തിന്റെ വീട്ടില്‍ അവരുടെ ഫാമിലിയുടെ കൂടെ ജീവിക്കുന്നത് വലിയൊരു ആശ്വാസമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതെ നിവര്‍ത്തിയുള്ളു. അത് ജീവിതകാലം മുഴുവന്‍ അല്ല, സ്വന്തമായി ഒരു വരുമാനം ഉണ്ടാകുന്നവരെ ഒരു സുഹൃത്തിന്റെ സഹായം തേടുന്നു അത്രമാത്രം.
2002 ഏപ്രിലില്‍ ആണ് എന്റെ അബ്ബ മരിക്കുന്നത്. അതിനുശേഷം ഇത് വരെ എന്റെ അമ്മ ഒറ്റയ്ക്ക് ഒരാളുടെയും ആശ്രയം ഇല്ലാതെയാണ് ജീവിച്ചത്. നമ്മുടെ ചുറ്റും നോക്കിയാല്‍ അധ്വാനിച്ചു ഒറ്റയ്ക്ക് ജീവിക്കുന്നതും, ഒറ്റയ്ക്ക് കുട്ടികളെ നോക്കി ജീവിക്കുന്നതുമായ സ്ത്രീകളെ കാണാന്‍ പറ്റും.
എന്നാല്‍ അധ്വാനിക്കാന്‍ മനസുണ്ടായിട്ടും, ഒരു ജോലി കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ പലരുടെയും സഹായം എനിക്ക് കിട്ടിയിട്ടുണ്ട്. മുന്‍വിധികള്‍ ഇല്ലാതെ മുതലെടുപ്പ് നടത്താതെ കൂടെ നില്‍ക്കുന്നവരുടെ ഒപ്പം നില്‍ക്കാനാണ് എനിക്ക് താല്പര്യം.
അല്ലാതെ ഒരു സുഹൃത്തിനൊപ്പം ഒരു വീട്ടില്‍ താമസിച്ചാല്‍ അവരുടെ ജീവിതപങ്കാളി ആകും എന്നാ തരത്തില്‍ ഉള്ള വിലയിരുത്തല്‍ കാണുമ്പോള്‍ ചില ആളുകളോട് സഹതാപം തോന്നുന്നു. ഞാന്‍ എന്റെ കുട്ടികളുടെ അച്ഛന്റെ സ്ഥാനം മറ്റാര്‍ക്കും കൊടുക്കാന്‍ താല്‍പ്പര്യപെടുന്നില്ല, അവരുടെ അച്ഛന്‍ അന്നും ഇന്നും Manoj K Sreedhar എന്നാ വ്യക്തിത്തന്നെയാണ്.
എന്നാല്‍ രഹന ഫാത്തിമ എന്ന വ്യക്തിക്കു ഒറ്റയ്ക്ക് മുന്നോട്ടു പോകാന്‍ ആണ് ആഗ്രഹം ഇനി ഏതെങ്കിലും ഒരു സാഹചര്യത്തില്‍ എനിക്കൊരു പങ്കാളി ഉണ്ടായാല്‍, ഇതില്‍ കൂടെ തന്നെ ഞാന്‍ എല്ലാവരെയും അറിയിക്കുന്നതാണ്. അതുവരെ ഊഹാപോഹങ്ങള്‍ക്കും സത്യവിരുദ്ധമായ വാര്‍ത്തകള്‍ക്കും എന്റെ സുഹൃത്തുക്കള്‍ ചെവികൊടുക്കാതെ ഇരിക്കും എന്നാണ് എന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha

























