Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

കെ.പി.സി സി അധ്യക്ഷൻ കെ സുധാകരനെ ബാധിച്ചിരിക്കുന്നത് പിണറായി വിജയൻ്റെ പ്രേതം; ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാരെ കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ച് 20 മിനിറ്റുള്ളിൽ കെ .സുധാകരൻ പുറത്തിറക്കിയത് രണ്ട് പേരെ സസ്പെൻഡ് ചെയ്തുള്ള വാർത്താക്കുറിപ്പ്, സംശയത്തോടെ കോൺഗ്രസ് നേതാക്കൾ

30 AUGUST 2021 10:52 AM IST
മലയാളി വാര്‍ത്ത

കെ.പി.സി സി അധ്യക്ഷൻ കെ സുധാകരനെ ബാധിച്ചിരിക്കുന്നത് പിണറായി വിജയൻ്റെ പ്രേതമാണെന്ന് കോൺഗ്രസ് നേതാക്കൾ. ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാരെ കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ച് 20 മിനിറ്റുള്ളിൽ കെ .സുധാകരൻ പുറത്തിറക്കിയത് രണ്ട് പേരെ സസ്പെൻഡ് ചെയ്തുള്ള വാർത്താക്കുറിപ്പാണ്.

അച്ചടക്കത്തിന്റെ വാൾ വീശിക്കൊണ്ടാണ് സുധാകരൻ നിയമനം നടത്തിയത്. അത് കോൺഗ്രസിൽ പതിവുള്ളതല്ല. മുൻഗാമികൾ പരസ്യപ്രസ്താവന വിലക്കലും വിശദീകരണം ചോദിക്കലും ആലോചിച്ച വേഗത്തിലാണ് സുധാകരന്റെ നടപടി വന്നത്. സുധാകരൻ്റെ നടപടിക്ക് പിന്നാലെ കോൺഗ്രസ് നേതാക്കൾ അന്തംവിട്ടു. സി പി എമ്മിലെ രീതി അനുസരിച്ച് ഇത്തരമൊരു നടപടിയുണ്ടായാൽ ആരും സംസാരിക്കില്ല. നടപടിയെടുക്കുന്നത് പിണറായിയുടെ അറിവോടെയാണെന്ന് അവർക്കറിയാം.. എന്നാൽ കോൺഗ്രസിലെ രീതി അതല്ല. അതാണ് ഞായറാഴ്ച കേരളത്തിൽ സംഭവിച്ചത്.

പൊട്ടിത്തെറി മുന്നിൽ കണ്ട് ഒരു മുഴം മുമ്പേ എറിഞ്ഞ നീക്കമായിരുന്നു സുധാകരൻേറത്. ശിവദാസൻ നായരുടെ പ്രതികരണത്തിൽ ആ ഞെട്ടൽ വ്യക്തമായിരുന്നു. ചാനൽ വിളിച്ചപ്പോൾ പറഞ്ഞത് എന്താണെന്ന് മനസിലാക്കുന്നതിന് മുമ്പ് അനിൽകുമാറിന് കൈയിൽ കിട്ടി സസ്പെൻഷൻ. ഇതുകൊണ്ട് ആരും മിണ്ടാതിരുന്നില്ല. ചർച്ചവേണ്ടിയിരുന്നു എന്ന വാക്കിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പരിഭവം പറഞ്ഞു. എന്നാൽ ആ പരിഭവത്തിനും സുധാകരൻ ചുട്ട മറുപടിയാണ് നൽകിയത്. സുധാകരൻ ഇത്തരത്തിൽ സംസാരിക്കുമെന്ന് ആരും കരുതിയില്ല. അതായത് സുധാകരൻ പിണറായിസം പാർട്ടയി പാർട്ടിയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നു.

ഐ ഗ്രൂപ്പിൽ നിന്ന് വൻതോതിൽ കുഴഞ്ഞു പോക്കാണ് സംഭവിക്കുന്നത്. ഐ ഗ്രൂപ്പ് ഏറെക്കുറെ സുധാകരനിലും സതീശനിലുമായി ലയിച്ചുകഴിഞ്ഞു. കേഡർ രീതിയിൽ നാല് പതിറ്റാണ്ട് നിന്ന എ ഗ്രൂപ്പും ബലക്ഷയത്തിലാണ്. ഉമ്മൻ ചാണ്ടിക്ക് പകരക്കാരനാകാൻ അവിടെയും മത്സരമുണ്ട്. തിരുവഞ്ചൂരും കെ സി ജോസഫും നേതാവാകാനുള്ള തയ്യാറെടുപ്പിലാണ്.

പട്ടിക വന്നപ്പോൾ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വേണ്ടത്ര പരിഗണന കിട്ടിയില്ല. അതാണ് ഇരുവരുടെയും വിരോധത്തിനുള്ള പ്രധാന കാരണം. തങ്ങൾ കോൺഗ്രസിൽ ആരുമല്ലെന്ന് അവർക്ക് തോന്നി തുടങ്ങിയിരിക്കുന്നു. ഹൈക്കമാൻ്റ് തങ്ങളെ പരിഗണിക്കുന്നില്ലെന്ന് അവർക്ക് നന്നായറിയാം. കെ പി സി സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും നിയമിച്ചപ്പോൾ തങ്ങളെ പരിഗണിച്ചില്ല. ഇപ്പോൾ ഡി.സി.സി. അധ്യക്ഷന്മാരെ നിയമിച്ചു. രണ്ട് പതിറ്റാണ്ടായി കേരളത്തിൽ കോൺഗ്രസിനെ നിയന്ത്രിച്ച ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നതൊന്നും ഇപ്പോൾ നടക്കുന്നില്ല. അടുത്ത റൗണ്ട് കെ.പി.സി.സി. ഭാരവാഹികളുടെ തിരഞ്ഞെടുപ്പാണ്. അതോടെ അധികാരകൈമാറ്റം പൂർണമാകും. പൊട്ടിത്തെറികളുടെ പരിസമാപ്തിയിൽ സുധാകരനും-സതീശനും കൈപ്പിടിയിലാകുമെന്ന് അവർക്കറിയാം.

ബാബു പ്രസാദിനെ ആലപ്പുഴയിൽ അധ്യക്ഷനാക്കാനെങ്കിലും കഴിഞ്ഞതിൽ ചെന്നിത്തലയ്ക്ക് ആശ്വസിക്കാം. കോട്ടയത്ത് ഉമ്മൻ ചാണ്ടി ആദ്യം പറഞ്ഞ ഫിൽസൺ മാത്യൂസ് പുറത്താകുകയും നാട്ടകം സുരേഷിന് നറുക്കുവീഴുകയും ചെയ്തു. ഉമ്മൻ ചാണ്ടി നിർദേശിച്ച പേരുകളിൽ നാട്ടകം സുരേഷും ഉണ്ടായിരുന്നെങ്കിലും തിരുവഞ്ചൂരുമായാണ് സുരേഷിന് കൂടുതൽ അടുപ്പം. കൊടിക്കുന്നിലിനും പി.ജെ. കുര്യനും, പി.ടി. തോമസിനും, കെ. മുരളീധരനും, കെ.സി. വേണുഗോപാലിനും ഓരോരുത്തരെ അധ്യക്ഷന്മാരായി അവരോധിക്കാനായി. സതീശൻ സ്വന്തം വിശ്വസ്തനെ എറണാകുളത്തും സുധാകരൻ കണ്ണൂരിലും പ്രതിഷ്ഠിച്ചു.

നെടുമങ്ങാട്ട് പാലോട് രവി കാലുവാരിയെന്ന് പത്രസമ്മേളനം വിളിച്ചുപറഞ്ഞതിന് സ്ഥാനാർഥിയായിരുന്ന പ്രശാന്ത് സസ്പെൻഷനിലായി. ആരോപണവിധേയൻ പ്രസിഡന്റുമായി. പാലോട് രവിയെ സഹായിച്ചത് വി ഡി സതീശനാണ്.സതീശൻ്റെ ക്യാമ്പലാണ് കഴിഞ്ഞ കുറെ നാളുകളായി പാലോട് രവി .

തന്ന പേരുകൾ ഉയർത്തിക്കാട്ടിയാണ് സുധാകരൻ, ഉമ്മൻ ചാണ്ടിക്ക് മറുപടി നൽകിയത്. ഉമ്മൻ ചാണ്ടി പറഞ്ഞത് നിഷേധിക്കേണ്ടി വരുന്നതിൽ വിഷമമമുണ്ടെന്ന മിതത്വം സാധാരണ സുധാകരനിൽ കാണാത്തതാണ്. സതീശൻ ഒന്നുകൂടി കടത്തി പറഞ്ഞു. ഇനി ആ സമ്മർദം ഫലിക്കില്ല നടക്കില്ല എന്ന് പറയുന്നത് ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമുള്ള കൃത്യമായ മുന്നണിയിപ്പാണ്. 2011-ൽ മന്ത്രിമാരുടെ പട്ടികയിൽ ഉണ്ടായിരുന്ന താൻ എങ്ങനെ വെട്ടിമാറ്റപ്പെട്ടു എന്ന സതീശന്റെ ചോദ്യം ചെന്നിത്തലയെ ഉന്നമിട്ടായിരുന്നു.

രണ്ട് നേതാക്കൾക്കും ഇത് ഇറക്കത്തിന്റെ കാലമാണ്. പരമ്പരാഗത എ, ഐ ഗ്രൂപ്പുകളുടെ അസ്തമയത്തിന് ഇനി അധികകാലമുണ്ടാവില്ല. തന്ത്രങ്ങളുടെ അമരക്കാരനും ഇനി ഒരങ്കത്തിന് ബാല്യമുണ്ടോ എന്ന അന്വേഷണത്തിലാണ്. മിനി കേഡർ പാർട്ടി ആക്കാൻ ആഗ്രഹിക്കുന്ന സുധാകരന് ഇനി ആ ലക്ഷ്യം പൂർത്തിയാക്കാനാകുമോ എന്നും കണ്ടറിയണം.അതായത് സുധാകരനോട് കളിച്ചാൽ കളി പഠിപ്പിക്കുമെന്ന് ചുരുക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (3 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (3 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (4 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (5 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (5 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (6 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (6 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (7 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (7 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (7 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (8 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (8 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (8 hours ago)

Malayali Vartha Recommends