ഇരുമ്പ് ഷീറ്റില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; സംഭവം പൈപ്പില്‍ നിന്ന് വെള്ളം ശേഖരിച്ചു കൊണ്ടിരിക്കെ

വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. നെല്ലുവായ് മുരിങ്ങത്തേരി തെക്കേ കൂടാരത്തില്‍ വീട്ടില്‍ പരേതനായ സതീഷിന്‍റെ ഭാര്യ ഷാനിയാണ് (44) മരിച്ചത്. വീടിന് പുറകുവശത്ത് മേഞ്ഞ ഇരുമ്പ് ഷീറ്റില്‍ നിന്നാണ് ഷോക്കേറ്റത്.
തിങ്കളാഴ്ച രാവിലെ 8.10നാണ് സംഭവം. പൈപ്പില്‍ നിന്ന് വെള്ളം ശേഖരിച്ചുകൊണ്ടിരിക്കെ ഇരുമ്പ് ഷീറ്റില്‍ തൊട്ടപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു.
ഉടനെ വീട്ടിലുണ്ടായിരുന്ന സഹോദരന്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് ഷാനിയെ ഓട്ടുപാറ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: ഗോപിക, ഗോഗുല്‍, ദീപക്.
https://www.facebook.com/Malayalivartha

























