പ്രതിദിനം രാജ്യത്ത് വിതരണം ചെയ്യുന്നത് 1.25 കോടി ഡോസ് വാക്സിന്‍; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍പ്രകാരം ഏകദേശം പ്രതിദിനം രാജ്യത്ത് വിതരണം ചെയ്യുന്നത് 75 ലക്ഷത്തോളം ഡോസ് വാക്സിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് പ്രതിദിനം 1.25 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍പ്രകാരം ഏകദേശം പ്രതിദിനം 75 ലക്ഷത്തോളം ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തുവരുന്നത്. എന്നാൽ രണ്ടു തവണ മാത്രമാണ് ഒരു കോടിയിലധികം ഡോസ് വിതരണം ചെയ്തത്. സെപ്റ്റംബര്‍ ഒന്നിന് 1.33 കോടി ഡോസും ആഗസ്റ്റ് 30ന് 1,00,64,032 ഡോസും വിതരണം ചെയ്തതായും നരേന്ദ്ര മോദി വ്യക്തമാക്കി.
എന്നാല്‍, സെപ്റ്റംബര്‍ ആറിന് 71,77,219 ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. സെപ്റ്റംബര്‍ അഞ്ചിന് 71,61,760 ഡോസും നാലാം തീയതി 70,88,424 ഡോസും മൂന്നാം തീയതി 74,84,33 ഡോസ് വാക്സിനുമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം വിതരണം ചെയ്തതായി പറയപ്പെടുന്നത്.
അതോടൊപ്പം തന്നെ രണ്ടാം തീയതി 81 ലക്ഷത്തോളം ഡോസ് വാക്സിന്‍ വിതരണം ചെയ്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജൂലൈ പകുതിയോടെ പ്രതിദിനം ഒരു കോടി ഡോസ് വാക്സിന്‍ കുത്തിവെപ്പ് നടത്തുമെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കുകയും ചെയ്തു.
അതേസമയം കേരളത്തിൽ 10,07,570 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,41,160, എറണാകുളത്ത് 3,96,640 കോഴിക്കോട് 2,69,770 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് അനുവദിച്ചത്. എറണാകുളത്തേയും കോഴിക്കോട്ടേയും വാക്‌സിന്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് രാത്രിയോടെ വാക്‌സിന്‍ എത്തുന്നതാണ്. ലഭ്യമായ വാക്‌സിന്‍ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്‌സിന്‍ എത്തിച്ചേരുന്ന മുറയ്ക്ക് എത്രയും വേഗം വാക്‌സിനേഷന്‍ പുനരാരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























