തിരുവനന്തപുരത്ത് തുമ്പയില്‍ ട്രെയിന്‍ തട്ടി രണ്ടു അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് തുമ്പയില്‍ ട്രെയിന്‍ തട്ടി രണ്ടു അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാള്‍ സ്വദേശികളായ ജയിംസ് ഒറാന്‍, ഗണേഷ് ഒറാന്‍ എന്നിവരാണ് മരിച്ചത്.
കുളത്തൂര്‍ ചിത്രനഗറില്‍ റെയില്‍വേ പാളത്തിന് സമീപത്തായി വാടകക്ക് താമസിക്കുന്നവരാണിവര്‍. രാത്രിയില്‍ പാളത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ പ്രദേശവാസികളാണ് പാളത്തിന് സമീപം മൃതദേഹങ്ങള്‍ കണ്ടത്. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha

























