മനു അങ്കിളിലെ ഒരു കുട്ടിയാവാൻ , ശാസ്ത്രജ്ഞനായ തമാശക്കാരനായ മനു അങ്കിളിൻ്റെ കൂടെ നടക്കാൻ ആഗ്രഹിച്ചിരുന്നു; മമ്മൂക്കാ , കാർണിവലും കോട്ടയം കുഞ്ഞച്ചനും മറവത്തൂർ കനവും ചിരിപ്പിച്ചതിന് കണക്കില്ല; മമ്മൂട്ടിക്ക് ഹാസ്യം വഴങ്ങില്ലെന്നു പറഞ്ഞവനെ എനിക്കൊന്നു കാണണം; തനിയാവർത്തനം തികച്ച് കാണാൻ ഇന്നും ബുദ്ധിമുട്ടാണ്; കരയാൻ വയ്യ മമ്മൂക്കാ; മലയാള സിനിമയുടെ വല്യേട്ടന് , കിംഗിന് , മെഗാസ്റ്റർ മമ്മൂക്കക്ക് പിറന്നാളാശംസകൾ നേർന്ന് സന്ദീപ് ജി വാര്യർ

ഇന്ന് മലയാളക്കരയുടെ പ്രിയ താരം മമ്മൂട്ടിയുടെ ജന്മദിനമാണ്. അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് ജി വാര്യർ. ചിരിപ്പിക്കുന്ന മമ്മൂക്കയെ ആണ് ഇഷ്ടം.
എന്താണെന്നോ , മമ്മൂക്കാ കരയിപ്പിക്കാൻ തീരുമാനിച്ചാൽ നമുക്ക് പിടിച്ച് നിൽക്കാൻ പറ്റുമോ ? തനിയാവർത്തനം തികച്ച് കാണാൻ ഇന്നും ബുദ്ധിമുട്ടാണ് . കരയാൻ വയ്യ മമ്മൂക്കാ എന്നാണ് അദ്ദേഹം തന്റെ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പ്രിയ മമ്മൂക്കാ , ഞങ്ങൾ , 1990 കളിലെ കുട്ടികളുടെ ഏറ്റവും വലിയ ഭാഗ്യം എന്താന്നറിയുമോ ? ഇക്ക , ഏട്ടൻ , പിന്നെ സച്ചിൻ ... നിങ്ങളുടെ ഏറ്റവും മികച്ച നേട്ടങ്ങൾ ഞങ്ങളുടെ ഏറ്റവും മനോഹരമായ കാലത്തായിരുന്നു എന്നതാണ് .
അമരത്തിലെ അച്ചൂട്ടിയും വാത്സല്യത്തിലെ രാഘവൻ നായരും വടക്കൻ വീരഗാഥയിലെ ചന്തുവുമൊക്കെയായിരിക്കും മിക്കവരുടെയും നാവിൽതുമ്പിൽ പെട്ടെന്ന് കയറി വരുന്നതെങ്കിലും , മമ്മൂക്കാ .. എനിക്ക് പ്രിയപ്പെട്ടത് മനു അങ്കിളായിരുന്നു.
മനു അങ്കിളിലെ ഒരു കുട്ടിയാവാൻ , ശാസ്ത്രജ്ഞനായ തമാശക്കാരനായ മനു അങ്കിളിൻ്റെ കൂടെ നടക്കാൻ ആഗ്രഹിച്ചിരുന്നു. മമ്മൂക്കാ , കാർണിവലും കോട്ടയം കുഞ്ഞച്ചനും മറവത്തൂർ കനവും .. ചിരിപ്പിച്ചതിന് കണക്കില്ല . മമ്മൂട്ടിക്ക് ഹാസ്യം വഴങ്ങില്ലെന്നു പറഞ്ഞവനെ എനിക്കൊന്നു കാണണം .
ചിരിപ്പിക്കുന്ന മമ്മൂക്കയെ ആണ് ഇഷ്ടം. എന്താണെന്നോ , മമ്മൂക്കാ കരയിപ്പിക്കാൻ തീരുമാനിച്ചാൽ നമുക്ക് പിടിച്ച് നിൽക്കാൻ പറ്റുമോ ? തനിയാവർത്തനം തികച്ച് കാണാൻ ഇന്നും ബുദ്ധിമുട്ടാണ് . കരയാൻ വയ്യ മമ്മൂക്കാ .
മാസ് എന്നൊക്കെ പറയുമ്പോ ഇപ്പഴത്തെ പിള്ളേര് കൊച്ചി പഴയ കൊച്ചിയല്ല എന്നൊക്കെ പറയുമായിരിക്കും. പക്ഷേ സാമ്രാജ്യത്തിലെ അലക്സാണ്ടർ തന്നതിനെയല്ലേ അക്ഷരം തെറ്റാതെ goosebumps എന്ന് വിളിക്കേണ്ടത് ? അതനുഭവിച്ചവർ ഞങ്ങൾ 90' s കിഡ്സ് അല്ലേ .
അതോണ്ട് മമ്മൂക്കാ , ഇക്ക നമ്മുടെ മനസിൽ ഇപ്പോഴും 1990 കളിൽ തന്നെ നിൽക്കുകയാണ് . അവിടെ നിന്നാൽ മതി. ഇക്കക്കും ഞങ്ങൾക്കും പ്രായമാവേണ്ട. മലയാള സിനിമയുടെ വല്യേട്ടന് , കിംഗിന് , മെഗാസ്റ്റർ മമ്മൂക്കക്ക് പിറന്നാളാശംസകൾ നേരുന്നു .
https://www.facebook.com/Malayalivartha

























