അലക്കുജോലിക്കായി സെല്ലിന് പുറത്തിറക്കി.. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി! ബസിൽ കയറി കളിയിക്കാവിളയിലേക്ക് പോയെന്ന് പോലീസ് കണ്ടെത്തൽ... അന്വേഷണം ഊർജിതമാക്കി പോലീസ്

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. മൊയ്തീൻ എന്നയാളെ കൊലപ്പെടുത്തി ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ. 2004ൽ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് ഇത്.
ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നു. പൊലീസും ജയിൽവകുപ്പ് ഉദ്യോഗസ്ഥരും ഇയാൾക്കായി തെരച്ചിൽ നടത്തുകയാണ്. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിർ ഹുസൈൻ രക്ഷപ്പെട്ടത്. ഇയാൾ ഒരു ഷർട്ട് കയ്യിലെ കവറിൽ കരുതിയിരുന്നു, ബസിൽ കയറി കളിയിക്കാവിളയിലേക്ക് പോയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
https://www.facebook.com/Malayalivartha

























