നെട്ടൂരില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണിലുണ്ടായ തീപിടിത്തതില്‍ ലക്ഷങ്ങളുടെ നാശനഷ്ടം...

നെട്ടൂരില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണിലുണ്ടായ തീപിടിത്തതില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് നിയോക്രാഫ്റ്റ് സൈന്‍സിന്റെ ഗോഡൗണില്‍ തീപിടിത്തമുണ്ടായത്.മരട് നഗരസഭയുടെ പരിധിയിലുള്ള ജൂബിലി റോഡിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.
കടവന്ത്ര സ്വദേശി വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പരസ്യ ബോര്‍ഡുകളും മറ്റു നിര്‍മാണ സാമഗ്രികളും പൂര്‍ണമായും കത്തിനശിച്ചു.
സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന ഒരു ഇരുചക്ര വാഹനവും അഗ്നിക്കിരയായി, ആളപായമില്ല. സമീപവാസികളാണ് പോലീസിലും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചത്. തൃപ്പൂണിത്തുറ, കടവന്ത്ര, അരൂര്‍ എന്നിവിടങ്ങളില്‍നിന്നും ഫയര്‍ ഫോഴ്സെത്തി ഒരു മണിക്കൂര്‍ ശ്രമപ്പെട്ടാണ് തീയണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
https://www.facebook.com/Malayalivartha

























