കോവിഡ് രൂക്ഷം... ജയിലിലെ തിരക്ക് ഒഴിവാക്കാന്‍ പരോള്‍ കാലാവധി നീട്ടി സര്‍ക്കാര്‍

കോവിഡ് രൂക്ഷം... ജയിലിലെ തിരക്ക് ഒഴിവാക്കാന്‍ പരോള്‍ കാലാവധി നീട്ടി സര്‍ക്കാര്‍. പരോള്‍ കാലാവധി പൂര്‍ത്തിയാക്കി ഇന്നു ജയിലുകളില്‍ 1310 തടവുപുള്ളികളാണു മടങ്ങി എത്തേണ്ടിയിരുന്നത്. ഇവര്‍ 21 നു തിരിച്ചെത്തിയാല്‍ മതിയാകും.
പരമാവധി തടവുകാര്‍ക്കു പരോള്‍ അനുവദിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. പത്തുവര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിച്ചവരും ശിക്ഷാകാലാവധി തീരാറായവരും പ്രശ്നക്കാര്‍ അല്ലാത്തവരുമായ തടവുകാര്‍ക്കാണു സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്.
ഇതോടെ ജയിലിലെ തിരക്ക് വന്‍തോതില്‍ കുറഞ്ഞിരുന്നു. എന്നാല്‍, കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ തിരിച്ചെത്തിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ആശങ്കയിലായിരുന്നു ജയില്‍വകുപ്പ്.
തടവുകാരെ പുറത്തുവിട്ടപ്പോഴത്തെ സ്ഥിതി തുടരുകയാണെന്നും അതിനാല്‍, പരോള്‍ കാലാവധി നീട്ടണമെന്നും ജയില്‍ വകുപ്പ് അറിയിച്ചെങ്കിലും സര്‍ക്കാരിന്റെ തീരുമാനം വന്നിരുന്നില്ല.
https://www.facebook.com/Malayalivartha

























