പരീക്ഷയ്ക്ക് പോകുന്നതിന് മുന്നോടിയായി ചോറുണ്ണുന്നതിന് മുട്ട പൊരിക്കാൻ അടുക്കളയിൽ കയറി; വിറകടുപ്പില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റത് അറുപത് ശതമാനം, ഓടി വന്ന അച്ചൻ വെള്ളം ഒഴിച്ച് രക്ഷിക്കാൻ നോക്കിയിട്ടും ശ്രമം പാഴായി: മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരണപെട്ടു....

മുട്ട പൊരിക്കുന്നതിനിടെ വിറകടുപ്പില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മരണപെട്ടു.
കൊടുവായൂര്‍ കാക്കയൂര്‍ ചേരിങ്കല്‍ വീട്ടില്‍ കണ്ണന്റെയും രതിയുടെയും മകള്‍ വര്‍ഷയാണ് (17) എറണാകുളം കളമശേരി ഗവ. മെഡികെല്‍ കോളജ് ആശുപത്രിയില്‍ ചിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. സപ്തംബര്‍ രണ്ടിന് ഉച്ചയ്ക്കാണ് സംഭവം നടന്നത്.
പല്ലശ്ശന വി ഐ എം ഹയര്‍സെകന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ വര്‍ഷ പരീക്ഷയ്ക്ക് പോകുന്നതിന് മുന്നോടിയായി ചോറുണ്ണുന്നതിന് മുട്ട പൊരിക്കുന്നതിനിടെ പൊള്ളലേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ അച്ഛന്‍ അടുക്കളയിലെത്തിയപ്പോള്‍ പൊള്ളലേറ്റ മകളെയാണ് കണ്ടത്.
ഉടന്‍ തന്നെ വെള്ളമെടുത്ത് ഒഴിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. 65 ശതമാനം പൊള്ളലേറ്റതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്ക് തൃശൂര്‍ മെഡികെല്‍ കോളജിലേക്ക് കൊണ്ടുപോയി.
എന്നാല്‍ അവിടെ ചികിത്സയ്ക്ക് സൗകര്യമില്ലാത്തതിനാല്‍ എറണാകുളം ഗവ. മെഡികെല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അച്ഛന്‍ കണ്ണന്‍ പാലക്കാട് ഓടോഡ്രൈവറും അമ്മ രതി പുതുനഗരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമാണ്.
പുതുനഗരം പൊലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ടെത്തിനും ശേഷം ചൊവ്വാഴ്ച മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സഹോദരങ്ങള്‍: വിഷ്ണു, ജിഷ്ണു.
https://www.facebook.com/Malayalivartha

























