ഈ കോവിഡ് കാലത്ത് ലോകത്തെമ്പാടും ശാസ്ത്ര സത്യങ്ങൾ വിളിച്ചു പറയുന്നവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത ആക്രമണങ്ങൾ ഉണ്ടത്രേ; കേരളത്തിൽ മാത്രമല്ല ലോകത്തെമ്പാടും; ചിലർ ഭയന്ന് മിണ്ടാതിരിക്കുന്നുണ്ടാകും; അഭിപ്രായങ്ങൾ തുറന്നുപറയാൻ ആരുടേയും മുഖം നോക്കരുത്; രാഷ്ട്രീയക്കാർക്ക് ഇഷ്ടപ്പെടാത്തത് വിളിച്ചുപറയുക വഴി തെറിയഭിഷകം കിട്ടിയ നിരവധി പേർ ലോകത്തെമ്പാടും ഉണ്ട്; അത്തരം ജല്പനങ്ങളെ ഭയന്നു സത്യം പറയാതെയിരിക്കരുതെന്ന് ഡോക്ടർ സുൽഫി നൂഹ്

ഈ കോവിഡ് കാലത്ത് ലോകത്തെമ്പാടും ശാസ്ത്ര സത്യങ്ങൾ വിളിച്ചു പറയുന്നവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത ആക്രമണങ്ങൾ ഉണ്ടെന്ന് ഡോക്ടർ സുൽഫി നൂഹ് . കേരളത്തിൽ മാത്രമല്ല ലോകത്തെമ്പാടും. ചിലർ ഭയന്ന് മിണ്ടാതിരിക്കുന്നുണ്ടാകുമെന്നും ഡോക്ടർ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു .
അങ്ങനെ ആക്രമിക്കപ്പെട്ട ഒരു അന്താരാഷ്ട്ര വിദഗ്ധന്റെ ബ്ലോഗിൻറെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവച്ചു. ഡോക്ടർ സുൽഫി നൂഹ് ഫെയ്‌സ്ബുക്കിൽ പങ്കു വച്ച കുറിപ്പ് ഇങ്ങനെ ; നാവടക്കരുത്, പണിയെടുക്കൂ! നാവടക്കൂ പണിയെടുക്കൂയെന്നത്. പഴയ അടിയന്തരാവസ്ഥയിലെ പൊതുനയം.
ഈ കോവിഡ് കാലത്ത് ലോകത്തെമ്പാടും ശാസ്ത്ര സത്യങ്ങൾ വിളിച്ചു പറയുന്നവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത ആക്രമണങ്ങൾ ഉണ്ടത്രേ. കേരളത്തിൽ മാത്രമല്ല ലോകത്തെമ്പാടും. ചിലർ ഭയന്ന് മിണ്ടാതിരിക്കുന്നുണ്ടാകും.
അങ്ങനെ ആക്രമിക്കപ്പെട്ട ഒരു അന്താരാഷ്ട്ര വിദഗ്ധന്റെ ബ്ലോഗിൻറെ സ്ക്രീൻഷോട്ട് താഴെ. അങ്ങനെ നാവടക്കി പണിയെടുക്കാൻ ഇവിടെ അടിയന്തരാവസ്ഥയൊന്നും നിലവിലില്ലല്ലോ.സമൂഹമാധ്യമങ്ങളിലെ കല്ലേറുകൾ ഭയന്ന് ഇത്തരം പഠനങ്ങളും വിശകലനങ്ങളും ചെയ്യുന്നില്ല എന്ന് തീരുമാനിച്ചവർ നിരവധി.അങ്ങനെ ഒളിച്ചോടി പോകാൻ വരട്ടെ.
നാവടക്കരുത് പണിയെടുക്കണം.ശാസ്ത്രം,ജാതിയും മതവും ,രാഷ്ട്രീയവും നോക്കാതെ വിളിച്ചു പറയേണ്ടത് നമ്മുടെ കർത്തവ്യമാണ്.ലോകത്തെമ്പാടും വിവിധ രാഷ്ട്രീയ നേതൃത്വങ്ങൾ അത്തരം വിളിച്ചുപറയലുകൾ ചവിട്ടി മെതിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും .അങ്ങനെ നാവടക്കി പണി ചെയ്യേണ്ട കാര്യമില്ല.
പഠനങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തുന്നതിന് മുൻപ് അംഗീകൃത ജേർണലുകളിൽ പ്രസിദ്ധീകരിക്കുകയും അത് വിശകലനം ചെയ്യപ്പെടുകയും വേണം.അത്രമാത്രം . അതേസമയം അഭിപ്രായങ്ങൾ തുറന്നുപറയാൻ ആരുടേയും മുഖം നോക്കരുത്. രാഷ്ട്രീയക്കാർക്ക് ഇഷ്ടപ്പെടാത്തത് വിളിച്ചുപറയുക വഴി തെറിയഭിഷകം കിട്ടിയ നിരവധി പേർ ലോകത്തെമ്പാടും ഉണ്ട്.
അത്തരം ജല്പനങ്ങളെ ഭയന്നു സത്യം പറയാതെയിരിക്കരുതെന്ന് നിർബന്ധമുണ്ട്.സത്യം പറയുന്നവരുടെ നാവരിയും എന്ന് പറയുന്ന ഭരണകൂടങ്ങൾ പോലും ഉണ്ടായിട്ടുണ്ട് ലോകത്ത് ചിലയിടങ്ങളിൽ. നാവരിയും എന്ന് പറഞ്ഞവരുടെ വായടക്കപ്പെട്ട കാര്യം ചരിത്രമാണ് പക്ഷേ ഒരു കാര്യം ഉറപ്പാക്കണം.ശാസ്ത്രം വിളിച്ചു പറയുമ്പോൾ, ജാതി മതംരാഷ്ട്രീയം മേലാളന്മാരുടെ സ്വാധീനംഇവ ഉണ്ടാകരുത്.
രാഷ്ട്രീയ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശകലനങ്ങൾ ഉണ്ടാകരുതെന്ന് വളരെ വളരെ നിർബന്ധം. പഠനങ്ങൾ എന്നുപറഞ്ഞ് പ്രസിദ്ധീകരിക്കുമ്പോൾ അത് അംഗീകൃത ജേർണലുകളിൽ പ്രസിദ്ധീകരിച്ചതാണ് എന്ന് ഉറപ്പാക്കുകയും വേണം.
നാവടക്കൂ പണിയെടുക്കൂ ,നടക്കില്ല തന്നെ.നാവടക്കാതെ ജോലി ചെയ്തു കൊണ്ടിരിക്കും.മുൻനിരയിൽ നിൽക്കാതെ തന്നെ പഠനങ്ങളും വിശകലനങ്ങളും ചെയ്ത നൂറുകണക്കിന് ഡോക്ടർമാരുണ്ട് ഈ കൊച്ചു കേരളത്തിൽ ,ഈ കോവിഡ് കാലത്ത് .
പേരുകൾ നാവിൻ തുമ്പത്ത് . ലോകത്തെമ്പാടും ഉണ്ടാകും ലക്ഷക്കണക്കിന്.
അവരുടെ പ്രയത്നവും വിശകലനവും പഠനങ്ങളുമൊക്കെ തന്നെയാണ് കോവിഡ് 19ന് ഇത്രയെങ്കിലും ചികിത്സയും പ്രതിരോധവും തീർക്കാൻ നമ്മെ സഹായിച്ചത്.
അവരുടെ നാവടക്കി വീട്ടിലിരിക്കാൻ ഇത് അടിയന്തരാവസ്ഥയൊന്നുമല്ലല്ലോ. ശാസ്ത്രം പറയേണ്ടതും ശാസ്ത്രം പഠിപ്പിക്കേണ്ടതും നമ്മുടെ കടമയാണ്. നാവടക്കില്ല പണിയെടുക്കുംഅതെ നാവടക്കരുത് പണിയെടുക്കണം. അത് പൊതു സമൂഹത്തോടുള്ള നമ്മുടെ കടമ.
ഡോ സുൽഫി നൂഹു
https://www.facebook.com/Malayalivartha



























