നിപ വൈറസിനെ കുറിച്ച് വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി സർക്കാർ; നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും തീരുമാനം

സംസ്ഥാനത്ത് നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്ജിതമാക്കാൻ തീരുമാനം. പാഴൂര്‍ പ്രദേശത്തോട് ചേര്‍ന്നുള്ള മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന ഏർപ്പെടുത്താൻ സജ്ജീകരണം.
പ്രദേശത്തുള്ളവരെ പുറത്തേക്ക് പോകുന്നതിനോ, ഇതര ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഈ ഭാഗത്തേക്ക് പ്രവേശിക്കുന്നതിനോ അനുവദിക്കില്ല.നിത്യോപയോഗ സാധനങ്ങളുടെ കടകള്‍ രാവിലെ 7 മുതല്‍ ഉച്ചക്ക് 2 മണിവരെ പ്രവര്‍ത്തിക്കും. വീടുകളില്‍ കഴിയുന്നവര്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ ആര്‍.ആര്‍.ടിമാര്‍ മുഖേന ലഭ്യമാക്കും.
നിത്യോപയോഗ സാധനങ്ങള്‍ കടകളില്‍ എത്തിച്ചു കൊടുക്കുന്നതിനുള്ള വാഹനങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളൂ. അതേസമയം, വൈറസ് ബാധയെ സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനമായി.
https://www.facebook.com/Malayalivartha



























