ആയുസ്സിലും ആരോഗ്യത്തിലും ടോപ് സ്കോറര്‍ ആവാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ! മമ്മൂട്ടി എന്ന മൂന്നക്ഷരം കല്പാന്ത കാലത്തോളം മലയാളിമനസ്സിൽ മായാതെ നിൽക്കും, കാരണം ആ മൂന്നക്ഷരങ്ങളിൽ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്: മമ്മൂട്ടിക്ക് ആശംസയുമായി സലിംകുമാർ

മലയാളികളുടെ മെഗാസ്റ്റാറിന് ഇന്ന് എഴുപതാം പിറന്നാളാണ്. സിനിമാലോകത്ത് നിന്നും നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്. ഇപ്പോഴിതാ സലിം കുമാറും മമ്മൂട്ടിയ്ക്ക് ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് പിറന്നാൾ ആശംസ അറിയിച്ചത്.
മമ്മൂട്ടിയ്ക്കൊപ്പം ഒട്ടേറെ നല്ല ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരമാണ് സലിം കുമാര്‍. മായാവി, അണ്ണന്‍ തമ്ബി, തസ്കരവീരന്‍, വെനീസിലെ വ്യാപാരി, പോക്കിരി രാജ, തുറുപ്പുഗുലാന്‍, മധുര രാജ എന്നിങ്ങനെ ഒരു നീണ്ട നിരയായി നീളുന്നു ആ ചിത്രങ്ങളുടെ പട്ടിക.
മലയാളികള്‍ ഏറെ സ്നേഹിച്ച സലിം കുമാര്‍ ഡയലോഗുകള്‍ പോലെ മമ്മൂട്ടിയുടെ പിറന്നാളിന് വളരെ വ്യത്യസ്തമായൊരു ആശംസയുമായി എത്തുകയാണ് അദ്ദേഹം. മലയാള സിനിമയുടെ നിത്യയൗവ്വനത്തിന്റെ മുഖചിത്രമായി മാറിയ മമ്മൂട്ടിക്ക് വേണ്ടി സലിം കുമാര്‍ കുറിച്ചത് ഇങ്ങനെയാണ്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'ആയുസ്സിലും ആരോഗ്യത്തിലും ടോപ് സ്കോറര്‍ ആവാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ' മമ്മൂട്ടിയ്ക്ക് ആശംസയുമായി സലിം കുമാര്‍
കാലം അതിന്റെ പ്രവാഹം തുടർന്നുകൊണ്ടേയിരിക്കും, പല വിഗ്രഹങ്ങളും ആ പ്രവാഹത്തിൽ ഉടഞ്ഞ് പോയേക്കാം, മറ്റ് ചിലർക്ക് സ്ഥാനഭ്രംശങ്ങൾ ഉണ്ടായേക്കാം. പക്ഷേ മമ്മൂട്ടി എന്ന മൂന്നക്ഷരം കല്പാന്ത കാലത്തോളം മലയാളിമനസ്സിൽ മായാതെ നിൽക്കും, കാരണം ആ മൂന്നക്ഷരങ്ങളിൽ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. പടച്ചവന്റെ കൈയ്യൊപ്പ് പതിഞ്ഞ ആ സുകൃതജന്മത്തിന് പിറന്നാൾ ആശംസകൾ നേരുന്നു. ആയുസ്സിലും ആരോഗ്യത്തിലും ടോപ് സ്കോറർ ആവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
https://www.facebook.com/Malayalivartha



























