നിങ്ങൾ മമ്മുട്ടിയുടെ ആരാധകനാണോ?? എങ്കിലിതാ നിങ്ങളെ തേടി സൗഭാഗ്യം എത്തി കഴിഞ്ഞു; മമ്മുട്ടിക്കൊപ്പം എഴുപതാം പിറന്നാളാഘോഷിക്കുന്ന 70 ആരാധകര്‍ക്ക് ദുബൈയിലേയ്ക്ക് സൗജന്യ വിസ!

നിങ്ങള്‍ മമ്മുട്ടിയുടെ കടുത്ത അരാധകനാണൊ?എങ്കിലിതാ ഒരു സന്തോഷ് വാർത്ത. ഈ വര്‍ഷം എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്നവരാണൊ? എന്നാല്‍ നിങ്ങള്‍ക്കായി ദുബൈയിലേയ്ക്ക് സൗജന്യ വിസ വാഗ്ദാനം ചെയ്തിരിക്കുകയാണ് പ്രമുഖ ട്രാവെല്‍ ഏജന്‍സിയായ സ്മാര്‍ട് ട്രാവെല്‍സ് എല്‍ എല്‍ സി.
മമ്മുട്ടിയുടെ അതേ പ്രായത്തിലുള്ള എഴുപത് ആരാധകര്‍ക്കാണ് സൗജന്യ വിസ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയുടെ ഇതിഹാസമായ മമ്മുട്ടിയുടെ എഴുപതാം പിറന്നാള്‍ ആഘോഷത്തിന്‍്റെ ഭാഗമായാണ് സൗജന്യ വിസ വാഗ്ദാനം ചെയ്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ മമ്മുട്ടിയുടെ എഴുപതാം ജന്മദിനാശംസകളുടെ ഒഴുക്കാണ്. ഒരു മാസത്തേയ്ക്കാണ് സൗജന്യ വിസ അനുവദിക്കുക. ഒരു മാസത്തേയ്ക്കുള്ള സൗജന്യ ട്രാവെല്‍ ഇന്‍ഷുറന്‍സും വിസയ്ക്കൊപ്പം അനുവദിക്കുമെന്ന് സ്മാര്‍ട് ട്രാവെല്‍സ് എല്‍ എല്‍ സിയുടെ മാനേജിംഗ് ഡയറക്ടര്‍ അഫി അഹ്മെദ് അറിയിച്ചു .
ഞാന്‍ മമ്മുട്ടിയുടെ കടുത്ത ആരാധകനാണ്. അദ്ദേഹത്തിന് ഈ വര്‍ഷം എഴുപത് തികയുകയാണ്. എന്നിട്ടും അദ്ദേഹത്തിന്‍്റെ പ്രഭാവത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. ആരോഗ്യവും ഫിറ്റ്നെസും കാത്തുസൂക്ഷിക്കുന്ന മമ്മുക്ക ഞാനടക്കമുള്ള നിരവധി പേര്‍ക്ക് വന്‍ പ്രചോദനമാണ്- അഫി അഹ്മെദ് പറഞ്ഞു.
പാസ്പോര്‍ടിലെ ജനനതീയതി പ്രധാനമാണ്. 270 ദിര്‍ഹമാണ് ഒരാള്‍ക്ക് ഒരു മാസത്തേയ്ക്കുള്ള ടൂറിസ്റ്റ് വിസയ്ക്ക് ചിലവാകുന്ന തുക. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നയമാണ് ആരാധകരെ തിരഞ്ഞെടുക്കാന്‍ സ്വീകരിക്കുക. സെപ്റ്റംബര്‍ എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് അപേക്ഷകള്‍ സമര്‍പിക്കണം. യാത്ര ചിലവ്, ആര്‍ടി പിസിആര്‍ പരിശോധന ചിലവ്, വിമാന നിരക്ക് എന്നിവ അവരവര്‍ തന്നെ വഹിക്കണമെന്നും സ്മാര്‍ട് ട്രാവെല്‍ മാനേജിംഗ് ഡയറക്ടര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























